Ministry Gems
Gems from Ministry which takes takes only a few moments to read but a lifetime to muse upon
ശുശ്രൂഷയിലെ രത്നങ്ങൾ
വായിക്കുവാൻ ഏതാനും ചില നിമിഷങ്ങൾ മാത്രം സമയം എടുക്കുന്നതും എന്നാൽ ഒരു ആയുസ്സ് മുഴുവൻ ധ്യാനിക്കുവാൻ കഴിയുന്നതുമായ ശുശ്രൂഷയിൽ നിന്നുള്ള രത്നങ്ങൾ
Please submit your enjoyment from ministry and we will review and publish it here within a few days
ശുശ്രൂഷയിൽ നിന്നുള്ള നിങ്ങളുടെ ആസ്വാദനം പങ്കുവെക്കുക, ഞങ്ങൾ അത് റിവ്യൂ ചെയ്തിട്ട് ഏതാനും ദിവസങ്ങൾക്ക് ഉള്ളിൽ ഇവിടെ ചേർക്കുവാൻ ശ്രമിക്കാം
- 80Page 69
Gems#
114
Entire content of the New Testament
The New Jerusalem is the bride, which according to Ephesians 5 is the church. It is also a city, which speaks of government, and in this center of government there is the throne of God and of the Lamb. The New Jerusalem combines in itself both the church and the kingdom. And in saying this, we have summed up in a sentence the entire content of the New Testament.
2025 ജനുവരി 2
പുതിയ നിയമത്തിൻ്റെ മുഴുവൻ ഉള്ളടക്കവും
പുതിയ യെരൂശലേം മണവാട്ടിയാണ്, അത് എഫെസ്യർ 5 പ്രകാരം സഭയാണ്. അത് ഭരണക്രമത്തെ കുറിച്ച് സംസാരിക്കുന്ന ഒരു നഗരം കൂടിയാണ്, ഈ ഭരണകേന്ദ്രത്തിൽ ദൈവത്തിൻ്റെയും കുഞ്ഞാടിൻ്റെയും സിംഹാസനമുണ്ട്. പുതിയ യെരൂശലേം സഭയെയും രാജ്യത്തെയും സംയോജിപ്പിക്കുന്നു. ഇത് പറയുമ്പോൾ, പുതിയ നിയമത്തിൻ്റെ മുഴുവൻ ഉള്ളടക്കവും ഞങ്ങൾ ഒരു വാക്യത്തിൽ സംഗ്രഹിച്ചിരിക്കുന്നു.
Gems#
113
The reality of the Body of Christ
The reality of the Body of Christ is the corporate living by the perfected God-men who are matured by continually exercising to reject the self and live by another life, the divine life, which is the law of the Spirit of life. This kind of living, which is the reality of the Body of Christ, will close this age, the age of the church, and will bring Christ back to take, possess, and rule over this earth with these God-men in the kingdom age.
2025 ജനുവരി 1
ക്രിസ്തുവിന്റെ ശരീരത്തിന്റെ യാഥാർഥ്യം
ക്രിസ്തുവിന്റെ ശരീരത്തിന്റെ യാഥാർഥ്യം, സ്വയത്തെ ത്യജിക്കുവാൻ നിരന്തരം അഭ്യസിക്കുന്നതിനാലും, ജീവന്റെ ആത്മാവിന്റെ പ്രമാണമായ, ദിവ്യ ജീവനായ മറ്റൊരു ജീവനാൽ ജീവിക്കുന്നിനാലും പക്വത പ്രാപിച്ച, തികഞ്ഞവരാക്കപ്പെട്ട ദൈവ-മനുഷ്യരുടെ സംഘാത ജീവിതമാണ്. ക്രിസ്തുവിന്റെ ശരീരത്തിന്റെ യാഥാർഥ്യമായ ഇങ്ങനെയുള്ള ജീവിതം ഈ യുഗമായ സഭായുഗത്തെ അവസാനിപ്പിക്കുകയും, രാജ്യയുഗത്തിൽ ഈ ദൈവമനുഷ്യരോടൊപ്പം ഭൂമിയെ ഏറ്റെടുക്കുകയും കൈവശമാക്കുകയും ഭരിക്കുകയും ക്രിസ്തുവിനെ മടക്കിക്കൊണ്ടുവരുകയും ചെയ്യും
Gems#
112
Difference between Kingdom and Church
Although the church and the kingdom are interrelated, there is nonetheless a difference between them. Because any kind of life is a kingdom, the kingdom is the life itself. For example, the animal life is the animal kingdom, and the human life is the human kingdom. In the same principle, the life of God is the kingdom of God. The church, however, is not the life, nor is the life the church. Rather, the church is the product of life. The divine life is the kingdom, and this life produces the church.
2024 ഡിസംബർ 31
രാജ്യവും സഭയും തമ്മിലുള്ള വ്യത്യാസം
സഭയും രാജ്യവും പരസ്പരബന്ധിതമാണെങ്കിലും, അവ തമ്മിൽ ഒരു വ്യത്യാസമുണ്ട്. ഏത് തരത്തിലുള്ള ജീവനും ഒരു രാജ്യമായതിനാൽ, രാജ്യം ജീവൻ തന്നെയാണ്. ഉദാഹരണത്തിന്, മൃഗജീവൻ മൃഗരാജ്യമാണ്, മനുഷ്യജീവൻ മനുഷ്യരാജ്യമാണ്. അതേ തത്വത്തിൽ, ദൈവത്തിൻ്റെ ജീവൻ ദൈവരാജ്യമാണ്. എന്നാൽ സഭ ജീവനല്ല, ജീവൻ സഭയുമല്ല. മറിച്ച്, സഭ ജീവൻ്റെ ഉൽപന്നമാണ്. ദിവ്യ ജീവനാണ് രാജ്യം, ഈ ജീവൻ സഭയെ ഉളവാക്കുന്നു.
Gems#
111
God's highest requirement
The requirements for the church to be the assembly or the house of God or the Body of Christ or the bride of Christ are not as high as the requirements to be the kingdom of God. No requirements are higher than those mentioned in Matthew 5, 6, and 7. The requirements of the kingdom are high because the church is the reigning of Christ, the ruling of Christ, as a King. If we all will realize that the church is the kingdom, we will have a great change in our living.
2024 ഡിസംബർ 30
ദൈവത്തിന്റെ ഏറ്റവും ഉന്നതമായ ആവശ്യകത
സഭ ദൈവത്തിൻ്റെ ഭവനമോ ക്രിസ്തുവിൻ്റെ ശരീരമോ ക്രിസ്തുവിൻ്റെ മണവാട്ടിയോ ആയിരിക്കുന്നതിനുള്ള ആവശ്യകതകൾ, ദൈവരാജ്യമായിരിക്കുന്നതിനുള്ള ആവശ്യകതകളോളം അത്രമേൽ ഉന്നതമല്ല. മത്തായി 5, 6, 7 എന്നിവയിൽ പറഞ്ഞിരിക്കുന്നതിനേക്കാൾ ഉന്നതമായ ആവശ്യകതകളൊന്നും തന്നെ ഇല്ല. രാജ്യത്തിൻ്റെ ആവശ്യകതകൾ ഉന്നതമാണ്, കാരണം സഭ ക്രിസ്തുവിൻ്റെ വാഴ്ചയാണ്, ഒരു രാജാവെന്ന നിലയിൽ ക്രിസ്തുവിൻ്റെ ഭരണമാണ്. സഭ രാജ്യമാണ് എന്നത് നാമെല്ലാവരും തിരിച്ചറിയുകയാണെങ്കിൽ, നമ്മുടെ ജീവിതത്തിൽ ഒരു വലിയ മാറ്റമുണ്ടാകും.
Gems#
110
Hidden life
This matter of root [hidden life] is a matter of extreme importance. If you want to have Paul’s work, then you need to have Paul’s “root”; if you want to have Paul’s outward conduct, then you need to have Paul’s inner life; if you want to have Paul’s manifest power, then you need to have Paul’s secret experience. The trouble with Christians today is that they cannot keep any spiritual thing or any special experience undisclosed. As soon as they have a little experience, they have to tell it abroad...They do not have any root. May God show us Paul’s experience.
2024 ഡിസംബർ 29
മറഞ്ഞിരിക്കുന്ന ജീവിതം
വേരിന്റെ [മറഞ്ഞിരിക്കുന്ന ജീവിതം] വിഷയം വളരെ പ്രധാനപ്പെട്ടതാണ്. പൗലൊസിന്റെ വേല ഉണ്ടായിരിക്കുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾക്ക് പൗലൊസിന്റെ "വേര്" ഉണ്ടായിരിക്കണം; പൗലൊസിന്റെ ബാഹ്യമായ പെരുമാറ്റം ഉണ്ടായിരിക്കുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾക്ക് പൗലൊസിന്റെ ആന്തരിക ജീവൻ ഉണ്ടായിരിക്കണം. പൗലൊസിന്റെ പ്രകടമായ ശക്തി ഉണ്ടായിരിക്കുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾക്ക് പൗലൊസിന്റെ രഹസ്യ അനുഭവം ഉണ്ടായിരിക്കണം. ഇന്നത്തെ ക്രിസ്ത്യാനികളുടെ പ്രശ്നം, അവർക്ക് ഒരു ആത്മിക കാര്യമോ ഏതെങ്കിലും പ്രത്യേക അനുഭവമോ വെളിപ്പെടുത്താതെ സൂക്ഷിക്കുവാൻ കഴിയില്ല എന്നതാണ്. ചെറിയ ഒരു അനുഭവം ലഭിച്ചാലുടൻ അത് അവർക്ക് പുറമേ പറയണം... അവർക്ക് ഒട്ടുംതന്നെ വേരില്ല. പൗലോസിൻ്റെ അനുഭവം ദൈവം നമുക്ക് കാണിച്ചുതരട്ടെ.
Gems#
109
Deep calls unto deep
A hypocrite is one who has an outward manifestation without having anything within. Everything he has is merely an outward show; there is no reality inwardly. This is absolutely contrary to God’s nature and to His hidden life. Although God has so much within Him, only a little is manifested. If our life has no depth, our superficial work will only affect other lives superficially; only “deep calls unto deep.”
2024 ഡിസംബർ 28
ആഴി ആഴിയെ വിളിക്കുന്നു
ഉള്ളിൽ ഒന്നുമില്ലാതെ ബാഹ്യപ്രകടനം ഉള്ളവനാണ് ഒരു കപടഭക്തൻ. അവനുള്ളതെല്ലാം വെറും ബാഹ്യപ്രദർശനം മാത്രമാണ്; ആന്തരികമായ് യാതൊരു യാഥാർത്ഥ്യവുമില്ല. ഇത് ദൈവത്തിൻ്റെ സ്വഭാവത്തിനും അവൻ്റെ മറഞ്ഞിരിക്കുന്ന ജീവനും തികച്ചും വിരുദ്ധമാണ്. ദൈവത്തിന് തന്റെ ഉള്ളിൽ വളരെയധികം ഉണ്ടെങ്കിലും, കുറച്ച് മാത്രമേ പ്രകടമാകുന്നുള്ളൂ. നമ്മുടെ ജീവന് ആഴമില്ലെങ്കിൽ, നമ്മുടെ ഉപരിപ്ലവമായ വേല മറ്റ് ജീവിതങ്ങളെ ഉപരിപ്ലവമായി മാത്രമേ ബാധിക്കുകയുള്ളൂ; "ആഴി ആഴിയെ വിളിക്കുന്നു."
Gems#
108
Kingdom within us
How about your life? How about your daily living and your daily walk? You may be so good in the eyes of men, but in the eyes of the Lord you are not under His ruling. He still does not have a kingdom within you. You may be moral, you may be good, you may be gentle, and you may be religious, but you are not under the ruling of His life. There is no kingdom of the Lord Jesus within you. I hope that the Lord Jesus will open our eyes so that we may see the kingdom. The kingdom is simply the Lord Jesus sown into us, growing in us, ruling, governing, reigning, and becoming mature, until there is the harvest, that is, the manifestation of the kingdom.
2024 ഡിസംബർ 27
നമ്മിലുള്ള രാജ്യം
നിങ്ങളുടെ ജീവിതം എപ്രകാരമാണ്? നിങ്ങളുടെ ദൈനംദിന ജീവിതവും ദൈനംദിന നടത്തവും എപ്രകാരമാണ്? നിങ്ങൾ മനുഷ്യരുടെ ദൃഷ്ടിയിൽ വളരെ നല്ലവനായിരിക്കാം, എന്നാൽ കർത്താവിൻ്റെ ദൃഷ്ടിയിൽ നിങ്ങൾ അവൻ്റെ ഭരണത്തിൻ കീഴിലല്ല. അവന് ഇപ്പോഴും നിങ്ങളുടെ ഉള്ളിൽ ഒരു രാജ്യം ഇല്ല. നിങ്ങൾ ധാർമ്മികനായിരിക്കാം, നിങ്ങൾ നല്ലവരായിരിക്കാം, നിങ്ങൾ സൗമ്യതയുള്ളവരായിരിക്കാം, നിങ്ങൾ മതപരമായവരായിരിക്കാം, എന്നാൽ നിങ്ങൾ അവൻ്റെ ജീവന്റെ ഭരണത്തിൻ കീഴിലല്ല. നിങ്ങളുടെ ഉള്ളിൽ കർത്താവായ യേശുവിൻ്റെ രാജ്യം ഇല്ല. നാം രാജ്യം കാണേണ്ടതിന് കർത്താവായ യേശു നമ്മുടെ കണ്ണുകൾ തുറക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കർത്താവായ യേശു നമ്മിൽ വിതയ്ക്കപ്പെടുകയും, കൊയ്ത്ത് വരെയും, അതായത് രാജ്യത്തിൻ്റെ വെളിപ്പെടൽ വരെയും, നമ്മിൽ വളരുകയും, ഭരിക്കുകയും, നിയന്ത്രിക്കുകയും, വാഴുകയും, പക്വതപ്പെടുകയും ചെയ്യുന്നു.
Gems#
107
The strategy of Satan
Satan, the enemy of God, knows God’s goal. That is why he will allow you to do many things as long as you are not for the kingdom. God’s intention is to build up a kingdom; the enemy’s intention is to destroy this kingdom. The enemy will turn people to anything else as long as he can keep them out of the kingdom. If he cannot utilize sinful or worldly things, he may use religious things. As long as you are distracted from the kingdom, Satan will be satisfied.
2024 ഡിസംബർ 26
സാത്താൻ്റെ തന്ത്രം
ദൈവത്തിൻ്റെ ശത്രുവായ സാത്താന് ദൈവത്തിൻ്റെ ലക്ഷ്യം അറിയാം. അതിനാൽ നിങ്ങൾ രാജ്യത്തിനുവേണ്ടിയല്ലാത്തിടത്തോളം കാലം അവൻ നിങ്ങളെ പലതും ചെയ്യുവാൻ അനുവദിക്കും. ഒരു രാജ്യം കെട്ടുപണിയുക എന്നതാണ് ദൈവത്തിൻ്റെ ഉദ്ദേശ്യം; ഈ രാജ്യം നശിപ്പിക്കുക എന്നതാണ് ശത്രുവിൻ്റെ ലക്ഷ്യം. രാജ്യത്തിൽ നിന്ന് അവരെ അകറ്റി നിർത്തുവാൻ കഴിയുന്നിടത്തോളം ശത്രു ജനത്തെ മറ്റെന്തെങ്കിലും കാര്യത്തിലേക്ക് മാറ്റും. അവന് പാപകരമോ ലൗകികമായതോ ആയ കാര്യങ്ങൾ ഉപയോഗിക്കുവാൻ കഴിയുന്നില്ലെങ്കിൽ, അവൻ മതപരമായ കാര്യങ്ങൾ ഉപയോഗിക്കും. നിങ്ങൾ രാജ്യത്തിൽനിന്ന് വ്യതിചലിപ്പിക്കപ്പെടുന്നിടത്തോളം സാത്താൻ സംതൃപ്തനായിരിക്കും.
Gems#
106
The kingdom is the Lord Jesus shining over you
The transfiguration, the shining of the Lord Jesus on the mountain, was the coming of the kingdom in power! The kingdom is simply the Lord Jesus shining over you. I hope this sentence will make a deep impression on you: the kingdom is the shining of the Lord Jesus, and the kingdom is the spreading of the Lord Jesus by shining over you.
2024 ഡിസംബർ 25
നിങ്ങളുടെ മേൽ പ്രകാശിക്കുന്ന കർത്താവായ യേശുവാണ് രാജ്യം
മലമേലുള്ള കർത്താവായ യേശുവിൻ്റെ കായാന്തരണം, അവന്റെ പ്രകാശിക്കൽ, അധികാരത്തിലുള്ള രാജ്യത്തിൻ്റെ വരവായിരുന്നു! നിങ്ങളുടെ മേൽ പ്രകാശിക്കുന്ന കർത്താവായ യേശുവാണ് രാജ്യം. ഈ വാചകം നിങ്ങളിൽ ആഴത്തിലുള്ള മതിപ്പ് ഉളവാക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു: രാജ്യം കർത്താവായ യേശുവിൻ്റെ പ്രകാശിക്കലാണ്, രാജ്യം നിങ്ങളുടെ മേൽ പ്രകാശിക്കുന്നതിലൂടെയുള്ള കർത്താവായ യേശുവിൻ്റെ വ്യാപനമാണ്.
Gems#
105
The kingdom is the realization of the reality of Christ
The kingdom is the realization of the reality of Christ. We have been transferred out of darkness into the kingdom of Christ. Yet, in our daily living, we may lack the reality of the kingdom. The reality of the kingdom is simply the realization of the reality of the Lord Jesus. When we have the realization of the reality of the Lord Jesus, that realization is the kingdom.
2024 ഡിസംബർ 24
ക്രിസ്തുവിൻ്റെ യാഥാർത്ഥ്യത്തിൻ്റെ സാക്ഷ ാത്കാരമാണ് രാജ്യം
ക്രിസ്തുവിൻ്റെ യാഥാർത്ഥ്യത്തിൻ്റെ സാക്ഷാത്കാരമാണ് രാജ്യം. നാം അന്ധകാരത്തിൽ നിന്ന് ക്രിസ്തുവിൻ്റെ രാജ്യത്തിലേക്ക് മാറ്റപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും, നമ്മുടെ ദൈനംദിന ജീവിതത്തിൽ, നമുക്ക് രാജ്യത്തിൻ്റെ യാഥാർത്ഥ്യത്തിന്റെ കുറവുണ്ടായിരിക്കാം. രാജ്യത്തിൻ്റെ യാഥാർത്ഥ്യം എന്നത് കർത്താവായ യേശുവിൻ്റെ യാഥാർത്ഥ്യത്തിൻ്റെ സാക്ഷാത്കാരമാണ്. കർത്താവായ യേശുവിൻ്റെ യാഥാർത്ഥ്യത്തിൻ്റെ സാക്ഷാത്കാരം നമുക്കുണ്ടാകുമ്പോൾ, ആ സാക്ഷാത്കാരമാണ് രാജ്യം.
- 80Page 69
