Ministry Gems
Gems from Ministry which takes takes only a few moments to read but a lifetime to muse upon
ശുശ്രൂഷയിലെ രത്നങ്ങൾ
വായിക്കുവാൻ ഏതാനും ചില നിമിഷങ്ങൾ മാത്രം സമയം എടുക്കുന്നതും എന്നാൽ ഒരു ആയുസ്സ് മുഴുവൻ ധ്യാനിക്കുവാൻ കഴിയുന്നതുമായ ശുശ്രൂഷയിൽ നിന്നുള്ള രത്നങ്ങൾ
Please submit your enjoyment from ministry and we will review and publish it here within a few days
ശുശ്രൂഷയിൽ നിന്നുള്ള നിങ്ങളുടെ ആസ്വാദനം പങ്കുവെക്കുക, ഞങ്ങൾ അത് റിവ്യൂ ചെയ്തിട്ട് ഏതാനും ദിവസങ്ങൾക്ക് ഉള്ളിൽ ഇവിടെ ചേർക്കുവാൻ ശ്രമിക്കാം
- 71Page 7
Gems#
646
We need to learn to experience the Spirit of Jesus (2)
We must be Jesusly human, not humanly human. I am not referring to our natural and fallen humanity. We should not bring anything natural into the realm of Jesus. We already have enough of this kind of humanity. We need another category of humanity—a new, holy human nature, as mentioned by Andrew Murray in his book The Spirit of Christ. Jesus perfected such a human nature, not in a natural way but in a divine way. It is humanity yet something divine. We need to experience Him as the as the Spirit of humanity.
2026 ജൂൺ 18
നാം യേശുവിന്റെ ആത്മാവിനെ അനുഭവമാക്കുവാൻ പഠിക്കണം (2)
നാം യേശുമയമായ മനുഷ്യരായിരിക്കണം, മാനുഷികമായ മനുഷ്യരായിരിക്കരുത്. ഞാൻ നമ്മുടെ സ്വാഭാവികവും വീണതുമായ മനുഷ്യത്വത്തെക്കുറിച്ചല്ല പരാമർശിക്കുന്നത്. നാം സ്വാഭാവികമായ യാതൊന്നും യേശുവിന്റെ മണ്ഡലത്തിലേക്ക് കൊണ്ടുവരരുത്. നമുക്ക് ഇതിനകം തന്നെ ഇത്തരത്തിലുള്ള മനുഷ്യത്വം ആവശ്യത്തിനുണ്ട്. നമുക്ക് മറ്റൊരു വിഭാഗത്തിലുള്ള മനുഷ്യത്വം ആവശ്യമാണ്—"ദി സ്പിരിറ്റ് ഓഫ് ക്രൈസ്റ്റ്" എന്ന തന്റെ പുസ്തകത്തിൽ ആൻഡ്രൂ മുറെ പരാമർശിച്ചിരിക്കുന്നതുപോലെ, പുതിയതും വിശുദ്ധവുമായ ഒരു മനുഷ്യ സ്വഭാവം നമുക്ക് ആവശ്യമാണ്. യേശു അങ്ങനെയുള്ള ഒരു മനുഷ്യ സ്വഭാവത്തെ തികഞ്ഞതാക്കി, സ്വാഭാവികമായ രീതിയിലല്ല മറിച്ച് ദിവ്യമായ രീതിയിൽ തികഞ്ഞതാക്കി. അത് മനുഷ്യത്വമാണ് എങ്കിലും ദിവ്യമായ ഒന്നാണ്. നാം അവനെ മനുഷ്യത്വത്തിന്റെ ആത്മാവായി അനുഭവമാക്കണം.
Gems#
645
We need to learn to experience the Spirit of Jesus (1)
Acts 16:6-7 says, “...the Spirit of Jesus did not allow them.” The Spirit of God has only one element—the divinity of the divine nature. But the Spirit of Jesus has another element—the humanity of Jesus. In this Spirit there is divinity as well as humanity. When we were first saved, we only experienced Him as the divine Spirit with His divinity. But as we grow, we begin to experience Him not only as the Spirit of divinity but also as the Spirit of humanity.
2026 ജൂൺ 17
നാം യേശുവിന്റെ ആത്മാവിനെ അനുഭവമാക്കുവാൻ പഠിക്കണം (1)
പ്രവൃ. 16:6-7 “...യേശുവിന്റെ ആത്മാവ് അവരെ അനുവദിച്ചില്ല” എന്ന് പറയുന്നു. ദൈവത്തിന്റെ ആത്മാവിന് ഒരു മൂലകം മാത്രമേയുള്ളൂ—ദിവ്യ സ്വഭാവത്തിന്റെ ദിവ്യത്വം. എന്നാൽ യേശുവിന്റെ ആത്മാവിന് മറ്റൊരു മൂലകമുണ്ട്—യേശുവിന്റെ മനുഷ്യത്വം. ഈ ആത്മാവിൽ ദിവ്യത്വവും അതുപോലെ തന്നെ മനുഷ്യത്വവുമുണ്ട്. നാം രക്ഷിക്കപ്പെട്ടപ്പോൾ ആദ്യം, അവന്റെ ദിവ്യത്വത്തോടുകൂടിയ ദിവ്യ ആത്മാവായി മാത്രമേ നാം അവനെ അനുഭവിച്ചറിഞ്ഞുള്ളൂ. എന്നാൽ നാം വളരുമ്പോൾ, അവനെ ദിവ്യത്വത്തിന്റെ ആത്മാവായി മാത്രമല്ല മറിച്ച് മനുഷ്യത്വത്തിന്റെ ആത്മാവായും നാം അനുഭവിക്കുവാൻ തുടങ്ങുന്നു.
Gems#
644
In the New Testament priesthood is the spiritual house (2)
In Leviticus we see that the priests lived mainly on the meal offering. Their entire existence depended principally upon the meal offering. The priests are the boards of the tabernacle standing up, and they exist by feeding on the meal offering, which is just the fine humanity of Jesus. Today as the priests we are the boards of the tabernacle, but to stand up we must feed on the humanity of Jesus. It is not enough to feed on Jesus as the Passover Lamb or as the heavenly manna. Feeding on Jesus as the heavenly manna is only sufficient to maintain us in the wilderness. To be the standing boards in the tabernacle, we need the humanity of Jesus as our daily food.
2026 ജൂൺ 16
പുതിയ നിയമത്തിൽ പുരോഹിതവർഗ്ഗമാണ് ആത്മികഗൃഹം (2)
ലേവ്യപുസ്തകത്തിൽ പുരോഹിതന്മാർ പ്രധാനമായും ഭോജനയാഗത്തിലാണ് ജീവിച്ചിരുന്നത് എന്ന് നാം കാണുന്നു. അവരുടെ മുഴുവൻ നിലനിൽപും മുഖ്യമായും ഭോജനയാഗത്തെ ആശ്രയിച്ചായിരുന്നു. പുരോഹിതന്മാർ കൂടാരത്തിന്റെ നിവരെനിൽക്കുന്ന പലകകളാണ്, അവർ യേശുവിന്റെ നേരിയ മനുഷ്യത്വമായ ഭോജനയാഗം ഭക്ഷിക്കുന്നതിനാലാണ് നിലനിൽക്കുന്നത്. ഇന്ന് പുരോഹിതന്മാരെന്ന നിലയിൽ നാം കൂടാരത്തിന്റെ പലകകളാണ്, എന്നാൽ നിവരെ നിൽക്കുവാൻ നാം യേശുവിന്റെ മനുഷ്യത്വത്തെ ഭക്ഷിക്കണം. യേശുവിനെ പെസഹ കുഞ്ഞാടായോ അല്ലെങ്കിൽ സ്വർഗീയ മന്നയായോ ഭക്ഷിക്കുന്നത് മാത്രം പോരാ. യേശുവിനെ സ്വർഗീയ മന്നായി ഭക്ഷിക്കുന്നത് നമ്മെ മരുഭൂമിയിൽ നിലനിർത്തുവാൻ മാത്രമേ മതിയാവുകയുള്ളൂ. കൂടാരത്തിൽ നിവരെ നിൽക്കുന്ന പലകകളായിരിക്കുവാൻ, നമ്മുടെ ദൈനംദിന ഭക്ഷണമായി യേശുവിന്റെ മനുഷ്യത്വം നമുക്ക് ആവശ്യമുണ്ട്.
Gems#
643
In the New Testament priesthood is the spiritual house (1)
1 Pet. 2:4-5 says “you yourselves also, as living stones, are being built up as a spiritual house into a holy priesthood.” The priesthood in the New Testament is different from that mentioned in the Old Testament. In the New Testament the priests built up together are the tabernacle. They are the spiritual house. In the typology of the Old Testament, the tabernacle and the priests are two categories of things. This house is built up with the priests who are the living stones. We are the priesthood, and we are the living stones. When we are built up together, we become a body of priests, and this is the priesthood.
2026 ജൂൺ 15
പുതിയ നിയമത്തിൽ പുരോഹിതവർഗ്ഗമാണ് ആത്മികഗൃഹം (1)
1 പത്രൊ. 2:5 “നിങ്ങളും ജീവനുള്ള കല്ലുകൾ എന്നപോലെ, ആത്മികഗൃഹമായി... വിശുദ്ധ, പുരോഹിതവർഗമായി പണിയപ്പെടുന്നു.” എന്ന് പറയുന്നു. പുതിയ നിയമത്തിലെ പുരോഹിതവർഗ്ഗം പഴയ നിയമത്തിൽ പരാമർശിച്ചിരിക്കുന്നതിൽ നിന്ന് വ്യത്യസ്തമാണ്. പുതിയ നിയമത്തിൽ ഒന്നിച്ചു പണിയപ്പെട്ട പുരോഹിതന്മാരാണ് കൂടാരം. അവരാണ് ആത്മികഗൃഹം. പഴയ നിയമത്തിന്റെ മുൻകുറിശാസ്ത്രത്തിൽ കൂടാരവും പുരോഹിതന്മാരും രണ്ട് വ്യത്യസ്ത വിഭാഗം കാര്യങ്ങളാണ്. ഈ ഗൃഹം ജീവനുള്ള കല്ലുകളായ പുരോഹിതന്മാരെക്കൊണ്ട് പണിയപ്പെട്ടിരിക്കുന്നു. നാം പുരോഹിതവർഗ്ഗമാണ്, നാം ജീവനുള്ള കല്ലുകളുമാണ്. നാം ഒന്നിച്ചു പണിയപ്പെടുമ്പോൾ, നാം പുരോഹിതന്മാരുടെ ഒരു ശരീരമായി മാറുന്നു, ഇതാണ് പുരോഹിതവർഗ്ഗം.
Gems#
642
God manifested in the flesh (2)
1 Timothy 3:16 says God manifested in the flesh. Confessedly, great is the mystery of godliness, that is, God manifest in the flesh. Can we imagine this: God is manifest in the flesh? God has no intention to manifest Himself in angels. God does not love them so much; they are simply His servants. God loves the church, so He was manifested in the flesh. This is Christ and the church, the great mystery of God.
2026 ജൂൺ 14
ദൈവം ജഡത്തിൽ വെളിപ്പെട്ടു (2)
1 തിമൊ. 3:16 ദൈവം ജഡത്തിൽ വെളിപ്പെട്ടു എന്ന് പറയുന്നു. സമ്മതമാംവണ്ണം, ദൈവികതയുടെ മർമം വലിയതാകുന്നു, അതായത്, ദൈവം ജഡത്തിൽ വെളിപ്പെട്ടു. നമുക്കിത് ഭാവന ചെയ്യുവാൻ കഴിയുമോ: ദൈവം ജഡത്തിൽ വെളിപ്പെട്ടു? ദൈവത്തിന് ദൂതന്മാരിൽ തന്നെത്തന്നെ ആവിഷ്ക്കരിക്കുവാൻ യാതൊരു ഉദ്ദേശ്യവുമില്ല. ദൈവം അവരെ അത്രമാത്രം സ്നേഹിക്കുന്നില്ല; അവർ അവന്റെ സേവകർ മാത്രമാണ്. ദൈവം സഭയെ സ്നേഹിക്കുന്നു, ആകയാൽ അവൻ ജഡത്തിൽ വെളിപ്പെട്ടു. ഇത് ദൈവത്തിന്റെ വലിയ മർമമായ ക്രിസ്തുവും സഭയുമാണ്.
Gems#
641
God manifested in the flesh (1)
1 Timothy 3:16 says God manifested in the flesh. According to our religious concept, the word flesh has a bad connotation. Whenever we speak about the flesh, we mean something degraded. Of course, our flesh is not good, but the flesh of Jesus is much better than ours. The flesh of Jesus is wonderful! This is His perfect humanity. Hence, for the church to manifest God, we need the humanity of Jesus. We need to take His humanity. I am so happy for this verse which says that God was manifested, not in the Spirit but in the flesh.
2026 ജൂൺ 13
ദൈവം ജഡത്തിൽ വെളിപ്പെട്ടു (1)
1 തിമൊ. 3:16 ദൈവം ജഡത്തിൽ വെളിപ്പെട്ടു എന്ന് പറയുന്നു. നമ്മുടെ മതപരമായ ധാരണയനുസരിച്ച്, ജഡം എന്ന വാക്കിന് ഒരു മോശം അർത്ഥമാണുള്ളത്. നാം ജഡത്തെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം, അധഃപതിച്ച ഒന്നിനെയാണ് നാം അർത്ഥമാക്കുന്നത്. തീർച്ചയായും, നമ്മുടെ ജഡം നല്ലതല്ല, എന്നാൽ യേശുവിന്റെ ജഡം നമ്മുടേതിനേക്കാൾ വളരെ മികച്ചതാണ്. യേശുവിന്റെ ജഡം ആശ്ചര്യകരമാണ്! അത് അവന്റെ തികഞ്ഞ മനുഷ്യത്വമാണ്. ആകയാൽ, സഭ ദൈവത്തെ ആവിഷ്ക്കരിക്കേണ്ടതിന്, നമുക്ക് യേശുവിന്റെ മനുഷ്യത്വം ആവശ്യമാണ്. നാം അവന്റെ മനുഷ്യത്വത്തെ കൈക്കൊള്ളണം. ദൈവം ആത്മാവിലല്ല മറിച്ച് ജഡത്തിലാണ് വെളിപ്പെട്ടത് എന്ന് പറയുന്ന ഈ വാക്യത്തെക്കുറിച്ച് ഞാൻ വളരെ സന്തോഷവാനാണ്.
Gems#
640
Humanity is the basis (2)
In the tabernacle, again the acacia wood is the main structure. This means that the enlargement of Christ, the church, is composed mainly of the humanity of Jesus overlaid with divinity. We need humanity, and we also need divinity, but it is the humanity in the church that causes the church to stand up. Both the Ark and the tabernacle have the acacia wood as their main substance. Just as Christ stood by the proper humanity, so His humanity alone can cause the church to stand.
2026 ജൂൺ 12
മനുഷ്യ സ്വഭാവമാണ് അടിസ്ഥാനം (2)
കൂടാരത്തിലും, വീണ്ടും ഖദിരമരമാണ് പ്രധാന ഘടന. ഇതിനർത്ഥം ക്രിസ്തുവിന്റെ വികാസമായ സഭ, പ്രധാനമായും ദിവ്യത്വത്താൽ പൊതിയപ്പെട്ട യേശുവിന്റെ മനുഷ്യത്വത്താൽ സംരചിക്കപ്പെട്ടിരിക്കുന്നു എന്നാണ്. നമുക്ക് മനുഷ്യത്വം ആവശ്യമാണ്, നമുക്ക് ദിവ്യത്വവും ആവശ്യമാണ്, എന്നാൽ സഭയെ എഴുന്നേറ്റു നിൽക്കുവാൻ ഇടയാക്കുന്നത് സഭയിലുള്ള മനുഷ്യത്വമാണ്. പെട്ടകത്തിനും കൂടാരത്തിനും ഖദിരമരം തന്നെയാണ് അവയുടെ പ്രധാന സാരാംശമായിട്ടുള്ളത്. ക്രിസ്തു ശരിയായ മനുഷ്യത്വത്താൽ നിലകൊണ്ടതുപോലെ തന്നെ, അവന്റെ മനുഷ്യത്വത്തിന് മാത്രമേ സഭയെ നിലനിർത്തുവാൻ കഴിയുകയുള്ളൂ.
Gems#
639
Humanity is the basis (1)
The Ark was made of acacia wood overlaid inside and outside with gold.It is not called the Ark of gold but the Ark of acacia wood. So the main and basic structure of the Ark is wood. Wood in typology always signifies humanity, and acacia wood typifies the humanity of Jesus. Gold, which in typology signifies the divine nature, overlays the wood, which is the human nature. So Christ as the Ark is the human nature overlaid with the divine nature.
2026 ജൂൺ 11
മനുഷ്യ സ്വഭാവമാണ് അടിസ്ഥാനം (1)
പെട്ടകം ഖദിരമരം കൊണ്ട് ഉണ്ടാക്കി അകവും പുറവും പൊന്ന് പൊതിഞ്ഞതായിരുന്നു. “ഖദിരമരംകൊണ്ടു ഒരു പെട്ടകം ഉണ്ടാക്കേണം;... അതു മുഴുവനും തങ്കംകൊണ്ടു പൊതിയേണം;...” (പുറ. 25:10-11). അതിനെ പൊന്നിന്റെ പെട്ടകം എന്നല്ല മറിച്ച് ഖദിരമരത്തിന്റെ പെട്ടകം എന്നാണ് വിളിക്കുന്നത്. അതിനാൽ പെട്ടകത്തിന്റെ പ്രധാനവും അടിസ്ഥാനപരവുമായ ഘടന മരമാണ്. മുൻകുറിശാസ്ത്രത്തിൽ മരം എപ്പോഴും മനുഷ്യത്വത്തെ സൂചിപ്പിക്കുന്നു, ഖദിരമരം യേശുവിന്റെ മനുഷ്യത്വത്തെ മുൻകുറിക്കുന്നു. മുൻകുറിശാസ്ത്രത്തിൽ ദിവ്യ സ്വഭാവത്തെ സൂചിപ്പിക്കുന്ന പൊന്ന്, മനുഷ്യ സ്വഭാവമായ മരത്തിന്മേൽ പൊതിഞ്ഞിരിക്കുന്നു. അതിനാൽ പെട്ടകമെന്ന നിലയിൽ ക്രിസ്തു ദിവ്യ സ്വഭാവത്താൽ പൊതിയപ്പെട്ട മനുഷ്യ സ്വഭാവമാണ്.
Gems#
638
Church is the increase and enlargement of Christ
The Ark is Christ, and the tabernacle is the enlargement of the Ark. So the tabernacle signifies the enlargement of Christ. This enlargement of Christ is His Body, the church, which is His fullness. When Christ as the Ark is increased and enlarged, there is the tabernacle. Then we have the church. Just as the tabernacle is the enlargement of the Ark, so the church is the increase and enlargement of Christ.
2026 ജൂൺ 10
സഭ ക്രിസ്തുവിന്റെ വർദ്ധനവും വികാസവും
പെട്ടകം ക്രിസ്തുവാണ്, കൂടാരം പെട്ടകത്തിന്റെ വികാസവുമാണ്. അതിനാൽ കൂടാരം ക്രിസ്തുവിന്റെ വികാസത്തെ സൂചിപ്പിക്കുന്നു. ക്രിസ്തുവിന്റെ ഈ വികാസം അവന്റെ നിറവായ അവന്റെ ശരീരമായ സഭയാണ്. പെട്ടകമായ ക്രിസ്തു വർദ്ധിക്കുകയും വികസിക്കുകയും ചെയ്യുമ്പോൾ, അവിടെ കൂടാരമുണ്ട്. അപ്പോൾ നമുക്ക് സഭയുണ്ട്. കൂടാരം പെട്ടകത്തിന്റെ വികാസമായിരിക്കുന്നത് പോലെ തന്നെ, സഭ ക്രിസ്തുവിന്റെ വർദ്ധനവും വികാസവുമാണ്.
Gems#
637
Bringing God’s blessing to those around us (2)
God never entrusted His gospel of grace to the angels. Only human beings are qualified to preach the gospel. An angel could tell Cornelius to send for a man named Peter, but that angel was not able to speak a word about the gospel (Acts 10:3-5). Angels are not qualified to preach the gospel; only man is qualified. We must be human to preach the gospel, but we must not be human according to our natural self—that is devilish. We need another category of humanity, the humanity of Jesus. By His humanity we can bring the blessing of God upon all those around us.
2026 ജൂൺ 9
നമ്മുടെ ചുറ്റുമുള്ളവർക്ക് ദൈവത്തിന്റെ അനുഗ്രഹം കൊണ് ടുവരുന്നത് (2)
ദൈവം തന്റെ കൃപയുടെ സുവിശേഷം ഒരിക്കലും ദൂതന്മാരെ ഭരമേൽപ്പിച്ചില്ല. മനുഷ്യർക്ക് മാത്രമാണ് സുവിശേഷം പ്രസംഗിക്കുവാൻ യോഗ്യതയുള്ളത്. പത്രൊസ് എന്ന് പേരുള്ള ഒരു മനുഷ്യനെ ആളയച്ചു വരുത്തുവാൻ ഒരു ദൂതന് കൊർന്നേല്യൊസിനോട് പറയുവാൻ കഴിഞ്ഞിരുന്നു, എന്നാൽ ആ ദൂതന് സുവിശേഷത്തെക്കുറിച്ച് ഒരു വാക്ക് പോലും സംസാരിക്കുവാൻ കഴിഞ്ഞില്ല (പ്രവൃ. 10:3-5). ദൂതന്മാർ സുവിശേഷം പ്രസംഗിക്കുവാൻ യോഗ്യരല്ല; മനുഷ്യൻ മാത്രമാണ് യോഗ്യൻ. സുവിശേഷം പ്രസംഗിക്കുവാൻ നാം മനുഷ്യരായിരിക്കണം, എന്നാൽ നമ്മുടെ സ്വാഭാവിക സ്വയമനുസരിച്ച് നാം മനുഷ്യരായിരിക്കരുത്—അത് പൈശാചികമായ മനുഷ്യത്വമാണ്. നമുക്ക് മറ്റൊരു തരത്തിലുള്ള മനുഷ്യത്വം ആവശ്യമാണ്, യേശുവിന്റെ മനുഷ്യത്വം. അവന്റെ മനുഷ്യത്വത്താൽ നമ്മുടെ ചുറ്റുമുള്ള ഏവരുടെയുംമേൽ ദൈവത്തിന്റെ അനുഗ്രഹം കൊണ്ടുവരുവാൻ നമുക്ക് കഴിയും.
- 71Page 7
