Ministry Gems
Gems from Ministry which takes takes only a few moments to read but a lifetime to muse upon
ശുശ്രൂഷയിലെ രത്നങ്ങൾ
വായിക്കുവാൻ ഏതാനും ചില നിമിഷങ്ങൾ മാത്രം സമയം എടുക്കുന്നതും എന്നാൽ ഒരു ആയുസ്സ് മുഴുവൻ ധ്യാനിക്കുവാൻ കഴിയുന്നതുമായ ശുശ്രൂഷയിൽ നിന്നുള്ള രത്നങ്ങൾ
Please submit your enjoyment from ministry and we will review and publish it here within a few days
ശുശ്രൂഷയിൽ നിന്നുള്ള നിങ്ങളുടെ ആസ്വാദനം പങ്കുവെക്കുക, ഞങ്ങൾ അത് റിവ്യൂ ചെയ്തിട്ട് ഏതാനും ദിവസങ്ങൾക്ക് ഉള്ളിൽ ഇവിടെ ചേർക്കുവാൻ ശ്രമിക്കാം
- 80Page 71
Gems#
94
Helping to grow by correcting outwardly
How absurd it would be to try to help a flower grow by correcting it outwardly! The proper way is simply to water the plant. In the same principle, we should water one another. As 1 Corinthians 3:6 says, Paul planted and Apollos watered, but God causes the growth. We need to water the brothers and sisters and to nourish them. Then the inner life will grow, and eventually, a beautiful “flower” will be brought forth. This is resurrection.
2024 ഡിസംബർ 13
ബാഹ്യമായി തിരുത്തി വളരുവാൻ സഹായിക്കുന്നത ്
ഒരു പുഷ്പത്തെ ബാഹ്യമായി തിരുത്തി വളരുന്നതിന് സഹായിക്കുവാൻ ശ്രമിക്കുന്നത് എത്ര അസംബന്ധമായിരിക്കും! ആ ചെടിയെ നനയ്ക്കുക എന്നതാണ് ശരിയായ മാർഗം. അതേ തത്വത്തിൽ, നാം പരസ്പരം നനയ്ക്കണം. 1 കൊരിന്ത്യർ 3:6 പറയുന്നതുപോലെ, പൗലോസ് നട്ടു, അപ്പൊല്ലോസ് നനച്ചു, ദൈവമത്രേ വളരുമാറാക്കിയത്. സഹോദരീ സഹോദരന്മാരെ നനയ്ക്കുകയും അവരെ പോഷിപ്പിക്കുകയും വേണം. അപ്പോൾ ആന്തരിക ജീവൻ വളരുവാൻ ഇടയാകുകയും, ഒടുവിൽ, മനോഹരമായ ഒരു "പുഷ്പം" ഉളവാകുകയും ചെയ്യും. ഇതാണ് പുനരുത്ഥാനം.
Gems#
93
God's way is not correction but resurrection
Suppose a certain brother is very proud. The religious way is to teach him to be humble. But this is not God’s way. The way according to the divine economy is to graft this proud man into Christ and to allow the death of Christ to work within him and, eventually, to terminate him. The death of Christ will then open the way for His resurrection power to release something of Christ from within this brother. In this way the life of Christ will swallow up his proud nature. This is not correction; it is resurrection.
2024 ഡിസംബർ 12
ദൈവത്തിൻ്റെ മാർഗം തിരുത്തലല്ല മറിച്ച് പുനരുത്ഥാനമാണ്
ഒരു സഹോദരൻ വളരെ നിഗളിയാണെന്ന് കരുതുക. മതപരമായ മാർഗ്ഗം അവനെ വിനയാന്വിതനായിരിക്കുവാൻ പഠിപ്പിക്കുക എന്നതാണ്. എന്നാൽ ഇത് ദൈവത്തിൻ്റെ മാർഗമല്ല. ദിവ്യ വ്യവസ്ഥയ്ക്ക് അനുസൃതമായ മാർഗമെന്നത്, ഈ നിഗളിയായ മനുഷ്യനെ ക്രിസ്തുവിലേക്ക് ഒട്ടിച്ചുചേർക്കുകയും, ക്രിസ്തുവിൻ്റെ മരണം അവനിൽ പ്രവർത്തിക്കുവാൻ അനുവദിക്കുകയും, ഒടുവിൽ അവനെ അവസാനിപ്പിക്കുകയും ചെയ്യുക എന്നതാണ്. ക്രിസ്തുവിൻ്റെ മരണം ഈ സഹോദരൻ്റെ ഉള്ളിൽ നിന്ന് ക്രിസ്തുവിൻ്റെ ചിലതെല്ലാം വിടുവിക്കുവാനുള്ള അവൻ്റെ പുനരുത്ഥാന ശക്തിക്ക് വഴി തുറക്കും. അങ്ങനെ ക്രിസ്തുവിൻ്റെ ജീവൻ അവൻ്റെ നിഗള സ്വഭാവത്തെ വിഴുങ്ങുവാൻ ഇടയാകും. ഇത് തിരുത്തലല്ല; ഇത് പുനരുത്ഥാനമാണ്.
Gems#
92
Knowing God under the new covenant
In Old Testament times God manifested only His acts and His ways to men. Therefore, at that time man could only obtain the first two steps of knowing God. Now that the New Testament time has come, though we still should know the acts and the ways of God, yet the most important and glorious thing is that God Himself in the Spirit dwells within us to become our life. This enables us to directly touch God Himself and to know Him from within. This third step of knowing God, the knowing of God Himself, is a special blessing to us who are saved under the new covenant.
2024 ഡിസംബർ 11
പുതിയ ഉടമ്പടിയുടെ കീഴിൽ ദൈവത്തെ അറിയുന്നത്
പഴയനിയമ കാലത്ത് ദൈവം തൻ്റെ പ്രവൃത്തികളും വഴികളും മാത്രമാണ് മനുഷ്യർക്ക് വെളിപ്പെടുത്തിയത്. അതിനാൽ, അക്കാലത്ത് മനുഷ്യന് ദൈവത്തെ അറിയുവാനുള്ള ആദ്യ രണ്ട് പടികൾ മാത്രമേ നേടുവാനാകുമായിരുന്നുള്ളു. ഇപ്പോൾ പുതിയനിയമ കാലം വന്നിരിക്കുന്നതിനാൽ, നാം ഇപ്പോഴും ദൈവത്തിൻ്റെ പ്രവർത്തനങ്ങളും വഴികളും അറിഞ്ഞിരിക്കേണ്ടതുണ്ടെങ്കിലും, ഏറ്റവും പ്രധാനപ്പെട്ടതും മഹത്വമുള്ളതുമായ കാര്യം ആത്മാവിൽ ദൈവം തന്നെ നമ്മുടെ ജീവനായിത്തീർന്നുകൊണ്ട് നമ്മുടെ ഉള്ളിൽ വസിക്കുന്നു എന്നതാണ്. ഇത് ദൈവത്തെ നേരിട്ട് സ്പർശിക്കുവാനും ഉള്ളിൽ നിന്ന് അവനെ അറിയുവാനും നമ്മെ പ്രാപ്തമാക്കുന്നു. ദൈവത്തെ അറിയുന്നതിൻ്റെ മൂന്നാമത്തെ പടിയായ ഇത്, ദൈവത്തെത്തന്നെ അറിയുന്നത്, പുതിയ ഉടമ്പടിയുടെ കീഴിൽ രക്ഷിക്കപ്പെട്ട നമുക്കുള്ള ഒരു പ്രത്യേക അനുഗ്രഹമാണ്.
Gems#
91
Knowing God Himself
To know God Himself is to know the nature of God. As soon as we are regenerated and receive the life of God, we have the nature of God. Through the life of God within us, we can touch the nature of God. When we touch the nature of God, we touch God Himself; in other words, we know God Himself. Such knowledge is different from the first two steps of knowing God’s acts and His ways from without. This is knowing God Himself from within.
2024 ഡിസംബർ 10
ദൈവത്തെത്തന്നെ അറിയുന്നത്
ദൈവത്തെ തന്നെ അറിയുക എന്നാൽ ദൈവത്തിൻ്റെ പ്രകൃതത്തെ അറിയുക എന്നതാണ്. നാം വീണ്ടുംജനിപ്പിക്കപ്പെട്ട് ദൈവത്തിൻ്റെ ജീവൻ പ്രാപിച്ചാലുടൻത്തന്നെ നമുക്ക് ദൈവത്തിൻ്റെ പ്രകൃതം ഉണ്ട്. നമ്മുടെ ഉള്ളിലുള്ള ദൈവത്തിൻ്റെ ജീവനിലൂടെ നമുക്ക് ദൈവത്തിൻ്റെ പ്രകൃതത്തെ സ്പർശിക്കുവാൻ കഴിയും. നാം ദൈവത്തിൻ്റെ പ്രകൃതത്തെ സ്പർശിക്കുമ്പോൾ, നാം ദൈവത്തെ തന്നെ സ്പർശിക്കുന്നു; മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നാം ദൈവത്തെ തന്നെ അറിയുന്നു. അത്തരം അറിവ് ദൈവത്തിൻ്റെ പ്രവൃത്തികളെയും അവൻ്റെ വഴികളെയും ബാഹ്യമായി അറിയുന്ന ആദ്യത്തെ രണ്ട് പടികളിൽ നിന്ന് വ്യത്യസ്തമാണ്. ഇത് ദൈവത്തെ തന്നെ ഉള്ളിൽ നിന്നും അറിയുന്നതാണ്.
Gems#
90
Knowing God's ways
To know God’s ways refers to knowing the principles by which He does things. When Abraham pleaded for Sodom, he recognized that God is righteous and that He will never act contrary to His righteousness. Therefore, Abraham spoke to God according to the righteousness of God... When the children of Israel continued to murmur after Korah and his band rebelled and were consumed, Moses, having seen the appearing of the glory of Jehovah, said to Aaron, "quickly... make expiation for them." (Num. 16:46). This shows that Moses knew the ways of God. When we know the ways by which God does things, we have the second step of knowing God. Such knowledge is one step further than knowing the acts of God. Before the acts of God are carried out, we know what He will do and how He will do it. Such knowledge can increase our faith in prayer and can also enable us to negotiate with God. However, though such knowledge is good, it is still not sufficiently deep and inward.
2024 ഡിസംബർ 9
ദൈവത്തിൻ്റെ വഴികൾ അറിയുന്നത്
ദൈവത്തിൻ്റെ വഴികൾ അറിയുകയെന്നാൽ അവൻ കാര്യങ്ങൾ ചെയ്യുന്ന തത്ത്വങ്ങൾ അറിയുന്നതിനെ സൂചിപ്പിക്കുന്നു. അബ്രഹാം സോദോമിനുവേണ്ടി അപേക്ഷിച്ചപ്പോൾ, ദൈവം നീതിമാനാണെന്നും അവൻ ഒരിക്കലും തൻ്റെ നീതിക്ക് വിരുദ്ധമായി പ്രവർത്തിക്കില്ലെന്നും അവൻ തിരിച്ചറിഞ്ഞു. അതുകൊണ്ട്, അബ്രഹാം ദൈവത്തിൻ്റെ നീതിക്ക് അനുസൃതമായി ദൈവത്തോട് സംസാരിച്ചു... കോരഹും അവൻ്റെ സംഘവും മത്സരിക്കുകയും തുടർന്ന് ഒടുങ്ങിപോകുകയും ചെയ്തതിനെ തുടർന്നും യിസ്രായേൽമക്കൾ പിറുപിറുത്തുകൊണ്ടിരുന്നപ്പോൾ, മോശെ യഹോവയുടെ തേജസ്സിൻ്റെ പ്രത്യക്ഷത കണ്ടിട്ട് അഹരോനോട് പറഞ്ഞു: "വേഗത്തിൽ... അവർക്കുവേണ്ടി പ്രായശ്ചിത്തം കഴിക്ക" (സംഖ്യ. 16:46) എന്ന്. മോശെയ്ക്ക് ദൈവത്തിൻ്റെ വഴികൾ അറിയാമായിരുന്നുവെന്ന് ഇത് കാണിക്കുന്നു. ദൈവം കാര്യങ്ങൾ ചെയ്യുന്ന വഴികൾ അറിയുമ്പോൾ, ദൈവത്തെ അറിയുവാനുള്ള രണ്ടാമത്തെ പടി നമുക്കുണ്ട്. അത്തരം അറിവ് ദൈവത്തിൻ്റെ പ്രവൃത്തികളെ അറിയുന്നതിനേക്കാൾ ഒരു പടി മുന്നിലാണ്. ദൈവത്തിൻ്റെ പ്രവൃത്തികൾ നടപ്പിലാക്കുന്നതിനുമുമ്പ്, അവൻ എന്തുചെയ്യുമെന്നും അവൻ അത് എങ്ങനെ ചെയ്യുമെന്നും നമുക്കറിയാം. അത്തരം അറിവുകൾക്ക് പ്രാർത്ഥനയിലുള്ള നമ്മുടെ വിശ്വാസം വർദ്ധിപ്പിക്കുവാനും ദൈവവുമായി ധാരണയുണ്ടാക്കുവാനും നമ്മെ പ്രാപ്തരാക്കുന്നു. എന്നിരുന്നാലും, അത്തരം അറിവ് നല്ലതാണെങ്കിലും, അത് അപ്പോഴും വേണ്ടത്ര ആഴത്തിലുള്ളതും ആന്തരികമായതും അല്ല.
Gems#
89
Knowing God's acts
Man knows the acts of God by what He does and performs. For example, the children of Israel in Egypt saw the ten plagues... By the Red Sea they saw that God divided the water... In the wilderness they saw that God commanded the rock to flow out with water... And daily God sent manna from heaven. When they witnessed such miracles of God, they knew the acts of God. Again, for example, when the multitudes saw the miracles the Lord Jesus performed... they knew His acts. Or, for example, when we are sick and are healed by God, when we meet danger and are preserved by God, when we have needs and are supplied by God, we are made to know the acts of God. When we know the acts of God, this is our first step in knowing God. Such knowledge is shallow and outward, for it is not until we see the acts of God that we know what God has done.
2024 ഡിസംബർ 8
ദൈവത്തിൻ്റെ പ്രവൃത്തികൾ അറിയുന്നത്
ദൈവം ചെയ്യുന്നതും നിർവഹിക്കുന്നതുമായ കാര്യങ്ങളിലൂടെയാണ് മനുഷ്യൻ ദൈവത്തിൻ്റെ പ്രവൃത്തികളെ അറിയുന്നത്. ഉദാഹരണത്തിന്, ഇസ്രായേൽ മക്കൾ മിസ്രയീമിൽ പത്തു ബാധകൾ കണ്ടു... ചെങ്കടലിനരികെ ദൈവം വെള്ളത്തെ വിഭജിച്ചത് അവർ കണ്ടു... മരുഭൂമിയിൽ, പാറയോട് വെള്ളം ഒഴുകുവാൻ ദൈവം കൽപ്പിച്ചത് അവർ കണ്ടു... ദിനവും സ്വർഗ്ഗത്തിൽ നിന്ന് മന്ന ദൈവം അയച്ചു. ദൈവത്തിൻ്റെ ഇത്തരം അത്ഭുതങ്ങൾ കണ്ടപ്പോൾ അവർ ദൈവത്തിൻ്റെ പ്രവൃത്തികൾ അറിഞ്ഞു. വീണ്ടും, ഉദാഹരണത്തിന്, കർത്താവായ യേശു ചെയ്ത അത്ഭുതങ്ങൾ ജനക്കൂട്ടം കണ്ടപ്പോൾ... അവൻ്റെ പ്രവൃത്തികൾ അവർ അറിഞ്ഞു. അല്ലെങ്കിൽ, ഉദാഹരണത്തിന്, നാം രോഗികളായിരിക്കുകയും ദൈവത്താൽ സുഖപ്പെടുത്തപ്പെടുകയും ചെയ്യുമ്പോൾ, നാം ആപത്തിനെ അഭിമുഖീകരിക്കുമ്പോൾ, ദൈവത്താൽ സംരക്ഷിക്കപ്പെടുമ്പോൾ, നമുക്ക് ആവശ്യങ്ങളുണ്ടാകുമ്പോൾ, ദൈവത്താൽ സഹായം ലഭിക്കുമ്പോൾ നാം ദൈവത്തിൻ്റെ പ്രവൃത്തികളെ അറിയുവാൻ ഇടയാകുന്നു. ദൈവത്തിൻ്റെ പ്രവൃത്തികൾ അറിയുമ്പോൾ, ദൈവത്തെ അറിയുവാനുള്ള നമ്മുടെ ആദ്യപടിയാണിത്. അത്തരം അറിവ് ആഴമില്ലാത്തതും ബാഹ്യവുമാണ്, കാരണം ദൈവത്തിൻ്റെ പ്രവൃത്തികൾ കാണുമ്പോൾ ആണ് ദൈവം എന്താണ് ചെയ്തതെന്ന് നാം അറിയുന്നത്.
Gems#
88
Three steps in man’s knowledge of God
Psalm 103:7 says, “He made His ways known to Moses; / His acts, to the children of Israel.” This tells us that the children of Israel knew God’s acts, but Moses knew His ways. Hebrews 8:10-11 says, “I will impart My laws into their mind...all will know Me from the little one to the great one among them.” By these verses we see that all who receive the inward law under the New Testament can know God Himself. These two passages in the Bible show that man’s knowledge of God is obtained in three steps: first, knowing the acts of God; second, knowing the ways of God; and third, knowing God Himself.
2024 ഡിസംബർ 7
ദൈവത്തെക്കുറിച്ചുള്ള മനുഷ്യൻ്റെ അറിവിന്റെ മൂന്ന് പടികൾ
സങ്കീർത്തനം 103:7 പറയുന്നു, "അവൻ തന്റെ വഴികളെ മോശെയെയും തന്റെ പ്രവൃത്തികളെ യിസ്രായേൽമക്കളെയും അറിയിച്ചു." യിസ്രായേൽമക്കൾക്ക് ദൈവത്തിൻ്റെ പ്രവൃത്തികൾ അറിയാമായിരുന്നുവെന്ന് ഇത് നമ്മോട് പറയുന്നു, എന്നാൽ മോശെയ്ക്ക് അവൻ്റെ വഴികൾ അറിയാമായിരുന്നു. എബ്രായർ 8:10-11 പറയുന്നു, "ഞാൻ എന്റെ പ്രമാണങ്ങളെ അവരുടെ മനസ്സിലേക്കു പകരും,... അവരുടെ ഇടയിൽ ചെറിയവൻ മുതൽ വലിയവൻ വരെ എല്ലാവരും എന്നെ അറിയും." പുതിയ നിയമത്തിൻ കീഴിലുള്ള ആന്തരിക പ്രമാണം സ്വീകരിക്കുന്ന എല്ലാവർക്കും ദൈവത്തെതന്നെ അറിയുവാൻ കഴിയുമെന്ന് ഈ വാക്യങ്ങളിലൂടെ നാം കാണുന്നു. ബൈബിളിലെ ഈ രണ്ട് ഭാഗങ്ങൾ കാണിക്കുന്നത് ദൈവത്തെക്കുറിച്ചുള്ള മനുഷ്യൻ്റെ അറിവ് മൂന്ന് പടികളിലായിയാണ് ലഭിക്കുന്നത് എന്നാണ്: ആദ്യം, ദൈവത്തിൻ്റെ പ്രവൃത്തികൾ അറിയുക; രണ്ടാമത്, ദൈവത്തിൻ്റെ വഴികൾ അറിയുക; മൂന്നാമതായി, ദൈവത്തെത്തന്നെ അറിയുക.
Gems#
87
Growth comes from the law of life
When we become regenerated, we receive the life of God. At this time, though we have the life of God in us, this life is only complete organically; it does not have the completion of growth and maturity. For this we must allow the power of this life to work within us continually and unceasingly in order to reach His perfect goal of growth and maturity. The working of this life comes from the natural function and characteristic of this life; in other words, it comes from the law of this life.
2024 ഡിസംബർ 6
വളർച്ച ജീവന്റെ പ്രമാണത്തിൽ നിന്നാണ് വരുന് നത്
നാം വീണ്ടുംജനിക്കുമ്പോൾ, നമുക്ക് ദൈവത്തിൻ്റെ ജീവൻ ലഭിക്കുന്നു. ഈ സമയത്ത്, നമ്മിൽ ദൈവത്തിൻ്റെ ജീവൻ ഉണ്ടെങ്കിലും, ഈ ജീവൻ ജൈവികമായി മാത്രമേ പൂർണമായിരിക്കുന്നുള്ളൂ; അതിന് വളർച്ചയുടെയും പക്വതയുടെയും പൂർണതയില്ല. വളർച്ചയുടെയും പക്വതയുടെയും തികഞ്ഞ ലക്ഷ്യത്തിലെത്തുവാൻ ഈ ജീവന്റെ ശക്തി നമ്മുടെ ഉള്ളിൽ തുടർമാനവും നിരന്തരവും പ്രവർത്തിക്കുവാൻ നാം അനുവദിക്കണം. ഈ ജീവന്റെ പ്രവർത്തനം ഈ ജീവന്റെ സ്വാഭാവിക പ്രവർത്തനത്തിൽ നിന്നും സ്വഭാവത്തിൽ നിന്നും വരുന്നു; മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അത് ഈ ജീവന്റെ പ്രമാണത്തിൽ നിന്നാണ് വരുന്നത്.
Gems#
86
When does God becomes our God
In the morning of His resurrection the Lord Jesus told Mary Magdalene, “I ascend to My Father and your Father, and My God and your God” (John 20:17). Here the Lord mentioned first the Father and then God. This means that God must be our Father; then He can be our God. And the Lord Jesus in His prayer on His last night on earth also clearly stated that only when we have the eternal life of God can we know Him, the only true God (17:3). Therefore, we must experience God as Father in life; then we can know God as God. The more we allow the life of the Father to work in us, the more we worship and serve this glorious God.
2024 ഡിസംബർ 5
എപ്പോഴാണ് ദൈവം നമ്മുടെ ദൈവമായിരിത്തീരുന് നത്
തൻ്റെ പുനരുത്ഥാനത്തിൻ്റെ പ്രഭാതത്തിൽ കർത്താവായ യേശു മഗ്ദലക്കാരി മറിയയോട് പറഞ്ഞു, "എന്റെ പിതാവും നിങ്ങളുടെ പിതാവും, എന്റെ ദൈവവും നിങ്ങളുടെ ദൈവവും ആയവന്റെ അടുക്കലേക്ക് ഞാൻ ആരോഹണം ചെയ്യുന്നു" (യോഹ. 20:17) എന്ന്. ഇവിടെ കർത്താവ് ആദ്യം പിതാവിനെയും പിന്നീട് ദൈവത്തെയും പരാമർശിച്ചു. ഇതിനർത്ഥം ദൈവം നമ്മുടെ പിതാവായിരിക്കണം; അപ്പോൾ അവന് നമ്മുടെ ദൈവമായിരിക്കുവാൻ കഴിയും. അതുപോലെ ഭൂമിയിലെ തൻ്റെ അവസാന രാത്രിയിലെ പ്രാർത്ഥനയിൽ കർത്താവായ യേശു വ്യക്തമായി പ്രസ്താവിച്ചു, നമുക്ക് ദൈവത്തിൻ്റെ നിത്യജീവൻ ഉള്ളപ്പോൾ മാത്രമേ ഏക സത്യദൈവമായ അവനെ അറിയുവാൻ കഴിയൂ എന്ന് (17:3). അതിനാൽ, ദൈവത്തെ ജീവനിൽ പിതാവായി നാം അനുഭവമാക്കണം; അപ്പോൾ നമുക്ക് ദൈവത്തെ ദൈവമായി അറിയുവാൻ കഴിയും. പിതാവിൻ്റെ ജീവൻ നമ്മിൽ പ്രവർത്തിക്കുവാൻ നാം എത്രത്തോളം അനുവദിക്കുന്നുവോ അത്രയധികം നാം ഈ മഹത്വവാനായ ദൈവത്തെ ആരാധിക്കുകയും സേവിക്കുകയും ചെയ്യുന്നു.
Gems#
85
Why did God create man? And why did the devil steal man?
Why did God create man? And why did the devil steal man? These matters are not explicitly revealed in the beginning of the Bible. It was not until God declared the Ten Commandments on Mount Sinai that God’s intention in man was clearly revealed. In the first three commandments we see that He wants to be God to man. And it was not until later, when the devil tempted the Lord in the wilderness and wanted the Lord to worship him, that the intention of the devil in stealing man was revealed; that is, he wants to usurp the position of God and wants man to worship him as God. This shows clearly that the struggle between the devil and God rests in the matter of who is God to man and who receives the worship of man.
2024 ഡിസംബർ 4
എന്തുകൊണ്ടാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചതും, പിശാച് മനുഷ്യനെ കവർന്നെടുത്തതും?
എന്തുകൊണ്ടാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത്? അതുപോലെ എന്തുകൊണ്ടാണ് പിശാച് മനുഷ്യനെ കവർന്നെടുത്തത്? ഈ കാര്യങ്ങൾ ബൈബിളിൻ്റെ തുടക്കത്തിൽ വ്യക്തമായി വെളിപ്പെടുത്തിയിട്ടില്ല. സീനായ് പർവതത്തിൽ ദൈവം പത്തു കൽപ്പനകൾ പ്രഖ്യാപിക്കുന്നതുവരെ മനുഷ്യനിലുള്ള ദൈവത്തിൻ്റെ ഉദ്ദേശ്യം വ്യക്തമായി വെളിപ്പെടുത്തപ്പെട്ടിരുന്നില്ല. ആദ്യത്തെ മൂന്ന് കൽപ്പനകളിൽ അവൻ മനുഷ്യർക്ക് ദൈവമാകുവാൻ ആഗ്രഹിക്കുന്നുവെന്ന് നാം കാണുന്നു. പിന്നീട്, പിശാച് മരുഭൂമിയിൽ വച്ച് കർത്താവിനെ പരീക്ഷിക്കുകയും, കർത്താവ് അവനെ ആരാധിക്കണമെന്ന് അവൻ ആവശ്യപ്പെടുകയും ചെയ്തപ്പോഴാണ്, മനുഷ്യനെ കവർന്നെടുത്തതിലെ പിശാചിൻ്റെ ഉദ്ദേശ്യം വെളിപ്പെട്ടത്; അതായത്, അവൻ ദൈവത്തിൻ്റെ സ്ഥാനം കവർന്നെടുക്കുവാനും, മനുഷ്യൻ അവനെ ദൈവമായി ആരാധിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു. പിശാചും ദൈവവും തമ്മിലുള്ള പോരാട്ടം, ആരാണ് മനുഷ്യന് ദൈവമായിരിക്കുന്നു എന്നതിലും, മനുഷ്യൻ്റെ ആരാധന ആർക്ക് ലഭിക്കുന്നു എന്നതിലുമാണ് ആയിരിക്കുന്നത് എന്ന് ഇത് വ്യക്തമായി കാണിക്കുന്നു.
- 80Page 71
