top of page

Ministry Gems

Gems from Ministry which takes takes only a few moments to read but a lifetime to muse upon

ശുശ്രൂഷയിലെ രത്നങ്ങൾ

വായിക്കുവാൻ ഏതാനും ചില നിമിഷങ്ങൾ മാത്രം സമയം എടുക്കുന്നതും എന്നാൽ ഒരു ആയുസ്സ് മുഴുവൻ ധ്യാനിക്കുവാൻ കഴിയുന്നതുമായ ശുശ്രൂഷയിൽ നിന്നുള്ള രത്നങ്ങൾ

Please submit your enjoyment from ministry and we will review and publish it here within a few days

ശുശ്രൂഷയിൽ നിന്നുള്ള നിങ്ങളുടെ ആസ്വാദനം പങ്കുവെക്കുക, ഞങ്ങൾ അത് റിവ്യൂ ചെയ്തിട്ട് ഏതാനും ദിവസങ്ങൾക്ക് ഉള്ളിൽ ഇവിടെ ചേർക്കുവാൻ ശ്രമിക്കാം

  • 80
    Page 72

Gems#

84

Four great problems of our heart

Toward God, our heart has four great problems: hardness, impurity, unlovingness, and unpeacefulness. Hardness is a matter of the will, impurity is a matter not only of the mind but also of the emotion, unlovingness is a matter of the emotion, and unpeacefulness is a matter of the conscience. When God deals with our heart, He deals with these four aspects so that our heart may be soft, pure, loving, and at peace.

2024 ഡിസംബർ 3

​

നമ്മുടെ ഹൃദയത്തിന്റെ നാല് വലിയ പ്രശ്നങ്ങൾ

ദൈവത്തോട്, നമ്മുടെ ഹൃദയത്തിന് നാല് വലിയ പ്രശ്നങ്ങളുണ്ട്: കാഠിന്യം, അശുദ്ധി, സ്നേഹമില്ലായ്മ, സമാധാനമില്ലായ്മ. കാഠിന്യം ഇച്ഛയുടെ കാര്യമാണ്, അശുദ്ധി മനസ്സിൻ്റെ മാത്രമല്ല, വികാരത്തിൻ്റെയും വിഷയമാണ്, സ്നേഹമില്ലായ്മ വികാരത്തിൻ്റെ കാര്യമാണ്, സമാധാനമില്ലായ്മ മനസ്സാക്ഷിയുടെ കാര്യമാണ്. ദൈവം നമ്മുടെ ഹൃദയത്തോട് ഇടപെടുമ്പോൾ, നമ്മുടെ ഹൃദയം മൃദുവും, നിർമ്മലവും, സ്നേഹവും സമാധാനവുമുള്ളതായിരിക്കുവാൻ ഈ നാല് വശങ്ങളോടും അവൻ ഇടപെടുന്നു.

Gems#

83

Four parts of our heart and their verses

According to the record in the Bible, the heart contains at least:
(1) The mind. For example: “Thinking evil things in your hearts” (Matt. 9:4), and “Thoughts...of the heart” (Heb. 4:12).
(2) The will. For example: “With purpose of heart” (Acts 11:23), and “intentions of the heart” (Heb. 4:12).
(3) The emotion. For example: “Do not let your heart be troubled” (John 14:1), and “Your heart will rejoice” (16:22).
(4) The conscience. For example: “Having our hearts...an evil conscience” (Heb. 10:22), and “If our heart blames” (1 John 3:20).
These references show that the heart contains the mind, will, and emotion, which are the three parts of the soul, and the conscience, which is a part of the spirit.

2024 ഡിസംബർ 2

​

ഹൃദയത്തിന്റെ നാല് ഭാഗങ്ങളും അവയുടെ വാക്യങ്ങളും

ബൈബിളിലെ രേഖ അനുസരിച്ച്, ഹൃദയത്തിന് കുറഞ്ഞത് [ഇവിടെ കൊടുത്തിരിക്കുന്ന നാല് ഭാഗങ്ങൾ] ഉണ്ട്:
(1) മനസ്സ്. ഉദാഹരണത്തിന്: "നിങ്ങളുടെ ഹൃദയങ്ങളിൽ ദുഷ്കാര്യങ്ങൾ നിരൂപിക്കുന്നത്" (മത്താ. 9:4), "ഹൃദയത്തിന്റെ ചിന്തകളും" (എബ്രാ. 4:12).
(2) ഇച്ഛ. ഉദാഹരണത്തിന്: "ഹൃദയ നിശ്ചയത്തോടെ" (പ്രവൃ. 11:23), "ഹൃദയത്തിന്റെ... ഉദ്ദേശ്യങ്ങളും" (എബ്രാ. 4:12).
(3) വികാരം. ഉദാഹരണത്തിന്: "നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകുവാൻ ഇടവരരുത്" (യോഹന്നാൻ 14:1), "നിങ്ങളുടെ ഹൃദയം സന്തോഷിക്കുകയും ചെയ്യും" (16:22).
(4) മനസ്സാക്ഷി. ഉദാഹരണത്തിന്: "ദുർമനസ്സാക്ഷിയിൽ നിന്നു നമ്മുടെ ഹൃദയങ്ങൾ" (എബ്രാ. 10:22), "നമ്മുടെ ഹൃദയം നമ്മെ കുറ്റപ്പെടുത്തുന്നു എങ്കിൽ" (1 യോഹ. 3:20).
ദേഹിയുടെ മൂന്ന് ഭാഗങ്ങളായ മനസ്സും ഇച്ഛയും വികാരവും, ആത്മാവിൻ്റെ ഭാഗമായ മനസ്സാക്ഷിയും ഉൾപ്പെട്ടതാണ് ഹൃദയമെന്ന് ഈ പരാമർശങ്ങൾ കാണിക്കുന്നു.

Gems#

82

The law required for a dead one

Suppose now that we make demands on a dead man, saying, “You should breathe; you should eat; you should sleep; you should move.” We know that the demands of such laws upon this dead man are of no effect at all; none of them can be fulfilled. Yet if we could put resurrection life into him and bring him back to life, he will very naturally want to breathe, eat, sleep, and move. This is due to the function of the law of life.

2024 ഡിസംബർ 1

​

മരിച്ച ഒരുവന് ആവശ്യമായ പ്രമാണം

മരിച്ച ഒരുവനോട് "നീ ശ്വസിക്കണം; നീ ഭക്ഷിക്കണം; നീ ഉറങ്ങണം; നീ ചലിക്കണം" എന്നിങ്ങനെ നാം ആവശ്യതകൾ ഉന്നയിക്കുന്നു എന്ന് കരുതുക. ആ മരിച്ച മനുഷ്യനെ സംബന്ധിച്ചിടത്തോളം അത്തരം പ്രമാണങ്ങളുടെ ആവശ്യതകൾക്ക് യാതൊരു ഫലവുമില്ലെന്ന് നമുക്കറിയാം; അവയൊന്നും നിവർത്തിക്കപ്പെടുവാൻ പോകുന്നില്ല. എന്നാൽ, നാം അവനിലേക്ക് പുനരുത്ഥാന ജീവനെ ആക്കിവെയ്ക്കുകയും അവനെ ജീവനിലേക്ക് മടക്കികൊണ്ടുവരുകയും ചെയ്താൽ, അവൻ സ്വാഭാവികമായ് തന്നെ ശ്വസിക്കുവാനും ഭക്ഷിക്കുവാനും ഉറങ്ങുവാനും ചലിക്കുവാനും ആഗ്രഹിക്കും. ഇതിന് കാരണം ജീവൻ്റെ പ്രമാണത്തിന്റെ പ്രവർത്തനമാണ്.

Gems#

81

What does "laws" mentioned in Hebrews 8:10 & 10:16 signify

The law of life within us continuously works in these various inward parts. Whichever part its work reaches, it becomes the law of that part. When its work reaches the mind, it becomes the law of the mind. When its work reaches the will, it becomes the law of the will. When its work reaches the emotion, it becomes the law of the emotion. When its work reaches the conscience, it becomes the law of the conscience. In this way, it becomes a law to each of our inward parts. Thus, Hebrews 8:10 and 10:16 name this law, “laws.” These “laws” actually are but the one inward law, which is the law of life, or what God speaks of as “law” in Jeremiah 31:33; but it is put in the various “parts” within us.

2024 നവംബർ 30

​

എബ്രായർ 8:10 ലും 10:16 ലും “പ്രമാണങ്ങൾ” എന്ന് എന്തൊകൊണ്ട് വിശേഷിപ്പിച്ചിരുന്നു

നമ്മുടെ ഉള്ളിലെ ജീവൻ്റെ പ്രമാണം വിവിധ ആന്തരിക ഭാഗങ്ങളിൽ തുടർച്ചയായി പ്രവർത്തിക്കുന്നു. അതിൻ്റെ പ്രവർത്തനം ഏത് ഭാഗത്തേക്ക് എത്തിച്ചേരുന്നുവോ, അത് ആ ഭാഗത്തിൻ്റെ പ്രമാണമായിത്തീരുന്നു. അതിൻ്റെ പ്രവൃത്തി മനസ്സിൽ എത്തുമ്പോൾ അത് മനസ്സിൻ്റെ പ്രമാണമായിത്തീരുന്നു. അതിൻ്റെ പ്രവൃത്തി ഇച്ഛയിൽ എത്തുമ്പോൾ, അത് ഇച്ഛയുടെ പ്രമാണമായിത്തീരുന്നു. അതിൻ്റെ പ്രവൃത്തി വികാരത്തിൽ എത്തുമ്പോൾ, അത് വികാരത്തിൻ്റെ പ്രമാണമായിത്തീരുന്നു. അതിൻ്റെ പ്രവൃത്തി മനസ്സാക്ഷിയിൽ എത്തുമ്പോൾ അത് മനസ്സാക്ഷിയുടെ പ്രമാണമായിത്തീരുന്നു. ഈ രീതിയിൽ, നമ്മുടെ ഓരോ ആന്തരിക ഭാഗങ്ങൾക്കും അത് പ്രമാണമായിത്തീരുന്നു. അതിനാൽ, എബ്രായർ 8:10 ഉം 10:16 ഉം ഈ പ്രമാണത്തെ “പ്രമാണങ്ങൾ” എന്ന് വിശേഷിപ്പിക്കുന്നു. ഈ "പ്രമാണങ്ങൾ" യഥാർത്ഥത്തിൽ ഏക ആന്തരിക പ്രമാണം തന്നെയാണ്, അത് ജീവൻ്റെ പ്രമാണം, അഥവാ ദൈവം "ന്യായപ്രമാണം" എന്ന് യിരെമ്യാവ് 31:33 ൽ സംസാരിക്കുന്നതാണ്; എന്നാൽ അത് നമ്മുടെ ഉള്ളിലെ വിവിധ "ഭാഗങ്ങളിൽ" ആക്കിവെയ്ക്കപ്പെടുന്നു.

Gems#

80

Life of God does not force its way through by ignoring us

The life of God continuously working and expanding within us does not force its way through by ignoring us; rather, it requires the inclination of our emotion, the cooperation of our mind, and the submission of our will. If we refuse its working, if we do not follow it closely and cooperate with it, it has no way to show forth its power or manifest its function.

2024 നവംബർ 29

​

ദൈവത്തിൻ്റെ ജീവൻ നമ്മെ അവഗണിച്ചുകൊണ്ട് ശക്തിയായി മുന്നോട്ട് കടന്നുപോകുവാൻ ശ്രമിക്കുന്നില്ല

നമ്മുടെ ഉള്ളിൽ തുടർച്ചയായി പ്രവർത്തിക്കുകയും വികസിക്കുകയും ചെയ്യുന്ന ദൈവത്തിൻ്റെ ജീവൻ നമ്മെ അവഗണിച്ചുകൊണ്ട് ശക്തിയായി മുന്നോട്ട് കടന്നുപോകുവാൻ ശ്രമിക്കുന്നില്ല; മറിച്ച്, അതിന് നമ്മുടെ വികാരത്തിൻ്റെ ചായ്‌വും, നമ്മുടെ മനസ്സിൻ്റെ സഹകരണവും, നമ്മുടെ ഹിതത്തിന്റെ സമർപ്പണവും ആവശ്യമാണ്. നാം അതിൻ്റെ പ്രവർത്തനത്തെ നിരസിച്ചാൽ, നാം അതിനെ ചേർന്ന് പിന്തുടരുകയും അതിനോട് സഹകരിക്കുകയും ചെയ്യാതിരുന്നാൽ, അതിന് അതിൻ്റെ ശക്തി പ്രകടിപ്പിക്കുവാനോ അതിൻ്റെ പ്രവർത്തനം വെളിവാക്കുവാനോ മാർഗമുണ്ടായിരിക്കില്ല.

Gems#

79

Strength of each law

The law of good is derived from the life of man, and the life of man is the weakest; hence, the strength to do good of the law of good is also the weakest. The law of sin is derived from the stronger life of Satan; hence, this law’s power of sinning is stronger than the power of doing good of the law of good; it not only disables us from doing good, but it causes us to commit sin and do evil. The law of the Spirit of life is derived from the strongest life, the life of God; hence, the power of this law is also the strongest; it not only keeps us from obeying the law of sin to commit sin but also enables us to obey itself and live out the life of God naturally.

2024 നവംബർ 28

​

ഓരോ പ്രമാണത്തിന്റെയും ശക്തി

നന്മയുടെ പ്രമാണം മനുഷ്യൻ്റെ ജീവനിൽ നിന്ന് ഉരുത്തിരിഞ്ഞതും, മനുഷ്യൻ്റെ ജീവൻ ഏറ്റവും ദുർബലമായതുമാണ്; അതിനാൽ, നന്മ ചെയ്യുവാനുള്ള നന്മയുടെ പ്രമാണത്തിന്റെ ശക്തി ഏറ്റവും ദുർബലമാണ്. പാപത്തിൻ്റെ പ്രമാണം സാത്താൻ്റെ ശക്തമായ ജീവനിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്; അതിനാൽ, ഈ പ്രമാണത്തിന്റെ പാപം ചെയ്യുവാനുള്ള ശക്തി നന്മയുടെ പ്രമാണത്തിന്റെ നന്മ ചെയ്യുവാനുള്ള ശക്തിയെക്കാൾ ശക്തമാണ്; അത് നന്മ ചെയ്യുന്നതിൽ നിന്ന് നമ്മെ അശക്തമാക്കുക മാത്രമല്ല, പാപം ചെയ്യുവാനും തിന്മ ചെയ്യുവാനും നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ജീവൻ്റെ ആത്മാവിൻ്റെ പ്രമാണം ഏറ്റവും ശക്തമായ ജീവനിൽ, ദൈവത്തിൻ്റെ ജീവനിൽ നിന്നാണ് ഉരുത്തിരിഞ്ഞിരിക്കുന്നത്; അതിനാൽ, ഈ പ്രമാണത്തിന്റെ ശക്തി ഏറ്റവും ശക്തമാണ്; അത് പാപം ചെയ്യുവാനുള്ള പാപത്തിൻ്റെ പ്രമാണം അനുസരിക്കുന്നതിൽ നിന്ന് നമ്മെ തടയുക മാത്രമല്ല, അതിനെത്തന്നെ അനുസരിക്കുവാനും ദൈവത്തിൻ്റെ ജീവനെ സ്വാഭാവികമായി ജീവിച്ചു വെളിപ്പെടുത്തുവാനും നമ്മെ പ്രാപ്തരാക്കുന്നു.

Gems#

78

Good differs from good

We should realize not only that life and good are not the same but that good differs from good. There is the good of God, and there is also the good of man. God’s good comes from the life of God and contains the nature of God’s life. Man’s good comes from the life of man and contains only man’s good nature. The good mentioned in Ephesians 2:10 and 2 Timothy 2:21 is the good that we live out through the life of God; hence, it is the good derived from the life of God and is God’s good. The good mentioned in Matthew 12:35; Romans 7:18-19, 21; and 9:11 is the good that we live out according to our own life; hence, it is the good derived from the life of man and is the good of man.

2024 നവംബർ 27

​

നന്മയിൽ നിന്ന് നന്മ വ്യത്യസ്തമാണ്

ജീവനും നന്മയും ഒരുപോലെ അല്ലെന്നു മാത്രമല്ല, നന്മയിൽ നിന്ന് നന്മയും വ്യത്യസ്തമാണെന്ന് നാം തിരിച്ചറിയണം. ദൈവത്തിൻ്റെതായ നന്മയുണ്ട്, മനുഷ്യൻ്റെതായ നന്മയും ഉണ്ട്. ദൈവത്തിൻ്റെ നന്മ ദൈവത്തിൻ്റെ ജീവനിൽ നിന്ന് വരുന്നതും, അത് ദൈവജീവന്റെ പ്രകൃതം ഉൾക്കൊള്ളുന്നതുമാണ്. മനുഷ്യൻ്റെ നന്മ മനുഷ്യൻ്റെ ജീവനിൽ നിന്ന് വരുന്നതും, അതിൽ മനുഷ്യൻ്റെ നല്ല പ്രകൃതം മാത്രം അടങ്ങിയിട്ടുള്ളതുമാണ്. എഫെസ്യർ 2:10-ലും, 2 തിമൊഥെയൊസ് 2:21-ലും പരാമർശിച്ചിരിക്കുന്ന നന്മ ദൈവജീവനിലൂടെ നാം ജീവിച്ച് വെളിപ്പെടുത്തുന്ന നന്മയാണ്; അതിനാൽ, അത് ദൈവത്തിൻ്റെ ജീവനിൽ നിന്ന് ഉരുത്തിരിഞ്ഞ നന്മയാണ്, ദൈവത്തിൻ്റെ നന്മയാണ്. മത്തായി 12:35, റോമർ 7:18-19, 21; 9:11 എന്നിവയിൽ പരാമർശിച്ചിരിക്കുന്ന നന്മ നമ്മുടെ സ്വന്തം ജീവനനുസരിച്ച് നാം ജീവിച്ച് വെളിപ്പെടുത്തുന്ന നന്മയാണ്; അതിനാൽ, അത് മനുഷ്യജീവനിൽ നിന്ന് ഉരുത്തിരിഞ്ഞ നന്മയാണ്, അത് മനുഷ്യൻ്റെ നന്മയാണ്.

Gems#

77

Difference between life and good

According to scriptural revelation, life and good are different. Here we have three main points: first, life is the nature of the life of God, whereas good is the nature of the life of man; second, life is good, but good is not necessarily life; and third, the tree of life and the tree of the knowledge of good and evil in the garden of Eden show that life and good are definitely different; life is neither good nor evil. Life, good, and evil are three different and independent things.

2024 നവംബർ 26

​

ജീവനും നന്മയും തമ്മിലുള്ള വ്യത്യസം

തിരുവെഴുത്തിന്റെ വെളിപാട് അനുസരിച്ച്, ജീവനും നന്മയും വ്യത്യസ്തമാണ്. ഇവിടെ നമുക്ക് മൂന്ന് പ്രധാന കാര്യങ്ങൾ ഉണ്ട്: ഒന്നാമതായി, ജീവൻ എന്നത് ദൈവജീവന്റെ പ്രകൃതമാണ്, അതേസമയം നന്മ എന്നത് മനുഷ്യജീവന്റെ പ്രകൃതമാണ്; രണ്ടാമതായി, ജീവൻ നന്മയാണ്, എന്നാൽ നന്മ ജീവൻ ആകണമെന്ന് നിർബന്ധമല്ല; മൂന്നാമതായി, ഏദെൻ തോട്ടത്തിലെ ജീവവൃക്ഷവും നന്മതിന്മകളെക്കുറിച്ചുള്ള അറിവിൻ്റെ വൃക്ഷവും ജീവനും നന്മയും തീർച്ചയായും വ്യത്യസ്തമാണെന്ന് കാണിക്കുന്നു; ജീവൻ എന്നത് നന്മയോ തിന്മയോ അല്ല. ജീവൻ, നന്മ, തിന്മ എന്നീ മൂന്നും വ്യത്യസ്തവും സ്വതന്ത്രവുമായ കാര്യങ്ങളാണ്.

Gems#

76

​

Some may say that our good created life, having been corrupted by Satan through the fall, has lost its element of goodness. This is also inaccurate. For example, adding a sour element into a glass of honey-water damages the sweet taste but does not eliminate the sweet element. Although man has been damaged by Satan, his element of goodness still remains. It is a fact that the element of goodness created in man has been corrupted by Satan and has thus become incurable, but we cannot say that it has been corrupted to the point of nonexistence.

2024 നവംബർ 25

​

​

നമ്മുടെ സൃഷ്ടിക്കപ്പെട്ടതായ നല്ല ജീവൻ, വീഴ്ചയിലൂടെ സാത്താനാൽ ദുഷിപ്പിക്കപ്പെട്ടതിനാൽ, അതിൻ്റെ നന്മയുടെ മൂലകം നഷ്ടപ്പെട്ടുവെന്ന് ചിലർ പറഞ്ഞേക്കാം. ഇതു കൃത്യമല്ല. ഉദാഹരണത്തിന്, ഒരു ഗ്ലാസ് തേൻ-വെള്ളത്തിൽ പുളിപ്പുള്ള മൂലകം ചേർക്കുന്നത് മധുരത്തിൻ്റെ രുചിയ്ക്ക് കോട്ടം വരുത്തുന്നു, എന്നാൽ മധുരമുള്ള മൂലകത്തെ അത് ഇല്ലാതാക്കുന്നില്ല. മനുഷ്യൻ സാത്താനാൽ നശിപ്പിക്കപെട്ടുവെങ്കിലും, അവൻ്റെ നന്മയുടെ മൂലകം ഇപ്പോഴും നിലനിൽക്കുന്നു. മനുഷ്യനിൽ സൃഷ്‌ടിക്കപ്പെട്ട നന്മയുടെ മൂലകം സാത്താനാൽ ദുഷിപ്പിക്കപ്പെടുകയും, അത് ഭേദമാക്കാനാവാത്തതായിത്തീരുകയും ചെയ്തു എന്നത് ഒരു വസ്തുതയാണ്, പക്ഷേ അത് ഇല്ലാതായിത്തീരുന്ന പരിധി വരെ ദുഷിച്ചുവെന്ന് പറയുവാൻ കഴിയില്ല.

Gems#

75

​

The three lives within us who are saved are obtained through creation, the fall, and salvation, respectively. Coming forth from the creating hands of God, we obtained the created human life. Passing through Adam, we became fallen and obtained the fallen life of Satan. Getting into Christ, we are saved and obtain the uncreated life of God. The three different lives of man, Satan, and God entered respectively into our soul, body, and human spirit—the three parts of our being.

2024 നവംബർ 24

​

​

യഥാക്രമം സൃഷ്ടി, വീഴ്ച്ച, രക്ഷ എന്നിവയിലൂടെയാണ് രക്ഷിക്കപ്പെട്ടവരായ നമ്മുടെ ഉള്ളിലുള്ള മൂന്ന് ജീവനുകൾ നമുക്ക് ലഭിച്ചത്. ദൈവത്തിൻ്റെ സൃഷ്ടിപ്പിന്റെ കരത്തിൽ നിന്ന്, സൃഷ്ടിക്കപ്പെട്ട മനുഷ്യജീവൻ നമുക്ക് ലഭിച്ചു. ആദാമിലൂടെ കടന്നുപോകുകയും, നാം വീഴുകയും ചെയ്തപ്പോൾ സാത്താൻ്റെ വീണുപോയ ജീവൻ നാം നേടി. ക്രിസ്തുവിലേക്ക് പ്രവേശിക്കുമ്പോൾ, നാം രക്ഷിക്കപ്പെടുകയും ദൈവത്തിൻ്റെ സൃഷ്ടിക്കപ്പെടാത്ത ജീവൻ നേടുകയും ചെയ്യുന്നു. മനുഷ്യന്റെയും, സാത്താന്റെയും, ദൈവത്തിന്റെയും മൂന്ന് വ്യത്യസ്ത ജീവനുകൾ യഥാക്രമം നമ്മുടെ ദേഹിയിലേക്കും ശരീരത്തിലേക്കും മനുഷ്യാത്മാവിലേക്കും—നമ്മുടെ ആളത്തത്തിന്റെ മൂന്ന് ഭാഗങ്ങളിലേക്ക് പ്രവേശിച്ചു.

  • 80
    Page 72

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

 https://whatsapp.com/channel/0029VbAyu7sCcW4oV1NGCW0o

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

PSRP ജീവിതം

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

മന്ന

Podcast

All Apps

Podcast

കീർത്തനങ്ങൾ

Podcast

പോഡ്കാസ്റ്റ്

©2025 തിരുവനന്തപുരത്തുള്ള സഭ

bottom of page