top of page

Ministry Gems

Gems from Ministry which takes takes only a few moments to read but a lifetime to muse upon

ശുശ്രൂഷയിലെ രത്നങ്ങൾ

വായിക്കുവാൻ ഏതാനും ചില നിമിഷങ്ങൾ മാത്രം സമയം എടുക്കുന്നതും എന്നാൽ ഒരു ആയുസ്സ് മുഴുവൻ ധ്യാനിക്കുവാൻ കഴിയുന്നതുമായ ശുശ്രൂഷയിൽ നിന്നുള്ള രത്നങ്ങൾ

Please submit your enjoyment from ministry and we will review and publish it here within a few days

ശുശ്രൂഷയിൽ നിന്നുള്ള നിങ്ങളുടെ ആസ്വാദനം പങ്കുവെക്കുക, ഞങ്ങൾ അത് റിവ്യൂ ചെയ്തിട്ട് ഏതാനും ദിവസങ്ങൾക്ക് ഉള്ളിൽ ഇവിടെ ചേർക്കുവാൻ ശ്രമിക്കാം

  • 80
    Page 73

Gems#

74

​

The fall of man caused man to fall from the spirit to the soul, so that man no longer lives by the spirit but by the soul. God’s salvation saves man from the soul to the spirit so that man does not live by the soul but by the spirit. God does not intend to deliver us merely from faults to a state of faultlessness; He intends to deliver us even more from the soul to the spirit. He wants us not only to live a faultless life, but even more to live a spiritual life, a spiritually faultless life. He wants us to live a faultless life not by the soul but by the spirit.

2024 നവംബർ 23

​

​

മനുഷ്യൻ്റെ വീഴ്ച്ച മനുഷ്യനെ ആത്മാവിൽ നിന്ന് ദേഹിയിലേക്ക് വീഴുവാൻ ഇടയാക്കി, അങ്ങനെ മനുഷ്യൻ ഇനിമേൽ ആത്മാവിനാൽ ജീവിക്കുന്നില്ല, മറിച്ച് ദേഹിയാൽ ജീവിക്കുന്നു. ദൈവത്തിൻ്റെ രക്ഷ മനുഷ്യനെ ദേഹിയിൽ നിന്ന് ആത്മാവിലേക്ക് രക്ഷിക്കുന്നു, അങ്ങനെ മനുഷ്യൻ ദേഹിയാൽ അല്ല, ആത്മാവിനാൽ ജീവിക്കുന്നു. തെറ്റുകളിൽ നിന്ന് കേവലം ഒരു കുറ്റമറ്റ അവസ്ഥയിലേക്ക് നമ്മെ വിടുവിക്കുവാൻ ദൈവം ഉദ്ദേശിക്കുന്നില്ല; അവൻ നമ്മെ ദേഹിയിൽ നിന്ന് ആത്മാവിലേക്ക് വിടുവിക്കാൻ അധികമായ് ഉദ്ദേശിക്കുന്നു. നാം കുറ്റമറ്റ ജീവിതം നയിക്കുവാൻ മാത്രമല്ല, അതിലും അധികമായ് ഒരു ആത്മിക ജീവിതം നയിക്കുവാൻ, ഒരു ആത്മികമായ കുറ്റമറ്റ ജീവിതം നയിക്കുവാൻ അവൻ ആഗ്രഹിക്കുന്നു. നാം ദേഹിയാൽ അല്ല, മറിച്ച് ആത്മാവിനാൽ ഒരു കുറ്റമറ്റ ജീവിതം നയിക്കുവാൻ അവൻ ആഗ്രഹിക്കുന്നു.

Gems#

73

​

Goodness and spirituality are very different. Many brothers and sisters are good but not spiritual; they are good, but they do not live in the spirit. You meet goodness in them, but you do not meet the spirit. You see the virtues of man in them, but you do not smell the savor of God. Though they do not sin according to the flesh, yet they live by self, which is the soul. The soul is the source of their life, and it is also the means of their living. They are soulish people, living in the soul and by the soul.

2024 നവംബർ 22

​

​

നന്മയും ആത്മീയതയും വളരെ വ്യത്യസ്തമാണ്. പല സഹോദരീസഹോദരന്മാരും നല്ലവരാണെങ്കിലും ആത്മികരല്ല; അവർ നല്ലവരാണ്, പക്ഷേ അവർ ആത്മാവിൽ ജീവിക്കുന്നില്ല. നിങ്ങൾ അവരിൽ നന്മ കണ്ടുമുട്ടുന്നു, പക്ഷേ നിങ്ങൾ ആത്മാവിനെ കണ്ടുമുട്ടുന്നില്ല. അവരിൽ മനുഷ്യൻ്റെ നന്മകൾ നിങ്ങൾ കാണുന്നു, പക്ഷേ നിങ്ങൾ ദൈവത്തിൻ്റെ സുഗന്ധം മണക്കുന്നില്ല. അവർ ജഡപ്രകാരം പാപം ചെയ്യുന്നില്ലെങ്കിലും, അവരുടെ ദേഹിയായ അവരുടെ സ്വയത്താൽ അവർ ജീവിക്കുന്നു. ദേഹിയാണ് അവരുടെ ജീവന്റെ ഉറവിടവും അവരുടെ ജീവിതത്തിനുള്ള ഉപാധിയും. അവർ ദേഹിയിൽ ജീവിക്കുകയും ദേഹിയാൽ ജീവിക്കുകയും ചെയ്യുന്ന പ്രാകൃതരായ ആളുകളാണ്.

Gems#

72

​

In the Bible not only is there Romans 8, which shows that the flesh is opposed to the spirit, but there is also 1 Corinthians 2, which shows that the soul also is opposed to the spirit. When man lives by the flesh, he is of the flesh and not of the spirit; likewise, when man lives by the soul, he is of the soul and not of the spirit.

2024 നവംബർ 21

​

​

ബൈബിളിൽ ജഡം ആത്മാവിന് എതിരാണെന്ന് കാണിക്കുന്ന റോമർ 8 മാത്രമല്ല, ദേഹി ആത്മാവിന് എതിരാണെന്ന് കാണിക്കുന്ന 1 കൊരിന്ത്യർ 2 ഉം ഉണ്ട്. മനുഷ്യൻ ജഡത്താൽ ജീവിക്കുമ്പോൾ, അവൻ ജഡത്തിൽ നിന്നുള്ളവനാണ്, അല്ലാതെ ആത്മാവിൽ നിന്നുള്ളവനല്ല; അതുപോലെ, മനുഷ്യൻ ദേഹിയാൽ ജീവിക്കുമ്പോൾ, അവൻ ദേഹിയിൽ നിന്നുള്ളവനാണ്, അല്ലാതെ ആത്മാവിൽ നിന്നുള്ളവനല്ല.

Gems#

71

​

Today, in the New Testament time, the Spirit of God is not only the Spirit of power but also the Spirit of life. He not only descends upon man, causing man to obtain the power of God outwardly, and He not only moves man, causing man to know his sin, confess, repent, and believe in the Lord; but He further enters into man so that man may have the life of God inwardly, and He also dwells within man as the Spirit of life.

2024 നവംബർ 20

​

​

ഇന്ന്, പുതിയ നിയമ കാലത്ത്, ദൈവത്തിൻ്റെ ആത്മാവ് ശക്തിയുടെ ആത്മാവ് മാത്രമല്ല, ജീവൻ്റെ ആത്മാവ് കൂടിയാണ്. അവൻ മനുഷ്യൻ്റെ മേൽ ഇറങ്ങിവന്ന് മനുഷ്യനെ ദൈവത്തിൻ്റെ ശക്തി ബാഹ്യമായി ലഭിക്കുവാൻ ഇടയാക്കുക മാത്രമല്ല, അവൻ മനുഷ്യനെ ചലിപ്പിച്ച് മനുഷ്യനെ അവൻ്റെ പാപം അറിയുവാനും ഏറ്റുപറയുവാനും അനുതപിക്കുവാനും കർത്താവിൽ വിശ്വസിക്കുവാനും ഇടയാക്കുക മാത്രമല്ല, അവൻ മനുഷ്യന്റെ ഉള്ളിലേക്ക് പ്രവേശിച്ച്, മനുഷ്യൻ ദൈവത്തിൻ്റെ ജീവൻ ആന്തരികമായി ലഭിക്കുവാൻ ഇടയാക്കുകയും, കൂടാതെ അവൻ ജീവൻ്റെ ആത്മാവായി മനുഷ്യൻ്റെ ഉള്ളിൽ വസിക്കുകയും ചെയ്യുന്നു.

Gems#

70

​

We need to go on to see the difference between the Triune God and the Divine Trinity. The Triune God refers mainly to God Himself, and the Divine Trinity refers mainly to God’s being triune, which is the main attribute of the Godhead. It is more correct to refer the divine dispensing to the Divine Trinity rather than to the Triune God. The Triune God refers to God the person, whereas the Divine Trinity refers to the main attribute of the Godhead.

2024 നവംബർ 19

​

​

ത്രിയേക ദൈവവും ദിവ്യ ത്രിത്വവും തമ്മിലുള്ള വ്യത്യാസം നാം കാണേണ്ടതുണ്ട്. ത്രിയേക ദൈവം പ്രധാനമായും ദൈവത്തെത്തന്നെയാണ് സൂചിപ്പിക്കുന്നത്, ദിവ്യ ത്രിത്വം പ്രധാനമായും ദൈവത്വത്തിൻ്റെ പ്രധാനമായ സദ്ഗുണമായ ദൈവം ത്രിയേകനായിരിക്കുന്നതിനെ ആണ് സൂചിപ്പിക്കുന്നത്. ത്രിയേക ദൈവത്തിന്റെ ദിവ്യ പകർച്ച എന്ന് പരാമർശിക്കുന്നതിനേക്കാൾ ദിവ്യ ത്രിത്വത്തിന്റെ ദിവ്യ പകർച്ച എന്ന് പരാമർശിക്കുന്നതാണ് കൂടുതൽ ശരി. ത്രിയേക ദൈവം ദൈവത്തിന്റെ വ്യക്തിയെ സൂചിപ്പിക്കുന്നു, അതേസമയം ദിവ്യ ത്രിത്വം എന്നത് ദൈവത്വത്തിൻ്റെ പ്രധാനമായ സദ്ഗുണത്തെ സൂചിപ്പിക്കുന്നു.

Gems#

69

​

The Holy Spirit dwelling in us is as ointment; therefore, what He does in us is to anoint. Christ dwelling in us is as life; therefore, what He does in us is to live. God dwelling in us is a matter of working; therefore, what He does in us is to work. The Holy Spirit, by anointing us, anoints the element of God into us. Christ, by living in us, lives the life of God both in us and out from us. God, by working in us, works His will into us that it may be accomplished upon us.

2024 നവംബർ 18

​

​

നമ്മിൽ വസിക്കുന്ന പരിശുദ്ധാത്മാവ് തൈലം പോലെയാണ്; അതിനാൽ, അവൻ നമ്മിൽ ചെയ്യുന്നത് അഭിഷേകം ചെയ്യുക എന്നതാണ്. ക്രിസ്തു നമ്മിൽ വസിക്കുന്നത് ജീവനായ് ആണ്; അതിനാൽ, അവൻ നമ്മിൽ ചെയ്യുന്നത് ജീവിക്കുക എന്നതാണ്. ദൈവം നമ്മിൽ വസിക്കുന്നത് പ്രവർത്തനത്തിൻ്റെ കാര്യമാണ്; അതുകൊണ്ട്, അവൻ നമ്മിൽ ചെയ്യുന്നത് പ്രവർത്തിക്കുക എന്നതാണ്. പരിശുദ്ധാത്മാവ്, നമ്മെ അഭിഷേചിക്കുന്നതിലൂടെ, ദൈവത്തിൻ്റെ മൂലകത്തെ നമ്മിലേക്ക് അഭിഷേകം ചെയ്യുന്നു. ക്രിസ്തു, നമ്മിൽ ജീവിക്കുന്നതിലൂടെ, നമ്മിലും നമ്മിൽ നിന്ന് പുറത്തേക്കും ദൈവ ജീവനെ ജീവിക്കുന്നു. ദൈവം, നമ്മിൽ പ്രവർത്തിക്കുന്നതിലൂടെ, അവൻ്റെ ഹിതം നമ്മുടെമേൽ നിറവേറ്റപ്പെടുവാനായി അവന്റെ ഹിതം നമ്മിലേക്ക് പ്രവർത്തിക്കുന്നു.

Gems#

68

​

When the Bible mentions the Holy Spirit dwelling in us, the emphasis is on His anointing in us (1 John 2:27); when it mentions Christ dwelling in us, the emphasis is on His living in us as our life (Gal. 2:20); and when it mentions God dwelling in us, the emphasis is on His working in us (Phil. 2:13; Heb. 13:21; 1 Cor. 12:6). It never says that Christ or God is anointing us, that the Holy Spirit or God is living in us, or that the Holy Spirit or Christ is working in us. It only says that the Holy Spirit anoints us, Christ lives in us, and God works in us.

2024 നവംബർ 17

​

​

പരിശുദ്ധാത്മാവ് നമ്മിൽ വസിക്കുന്നതിനെ കുറിച്ച് ബൈബിൾ പരാമർശിക്കുമ്പോൾ, നമ്മിലുള്ള അവൻ്റെ അഭിഷേചത്തിനാണ് ഊന്നൽ നൽകുന്നത് (1 യോഹ. 2:27); ക്രിസ്തു നമ്മിൽ വസിക്കുന്നതിനെ കുറിച്ച് പരാമർശിക്കുമ്പോൾ, അവൻ നമ്മുടെ ജീവനായി നമ്മിൽ ജീവിക്കുന്നതിനാണ് ഊന്നൽ നൽകുന്നത് (ഗലാ. 2:20); ദൈവം നമ്മിൽ വസിക്കുന്നതിനെ കുറിച്ച് പരാമർശിക്കുമ്പോൾ, അവന്റെ നമ്മിലുള്ള പ്രവർത്തനത്തിനാണ് ഊന്നൽ നൽകുന്നത് (ഫിലി. 2:13; എബ്രാ. 13:21; 1 കൊരി. 12:6). ക്രിസ്തുവോ ദൈവമോ നമ്മെ അഭിഷേചനം ചെയ്യുന്നു എന്നോ, പരിശുദ്ധാത്മാവോ ദൈവമോ നമ്മിൽ വസിക്കുന്നു എന്നോ, പരിശുദ്ധാത്മാവോ ക്രിസ്തുവോ നമ്മിൽ പ്രവർത്തിക്കുന്നു എന്നോ ബൈബിൾ ഒരിക്കലും പറയുന്നില്ല. പരിശുദ്ധാത്മാവ് നമ്മെ അഭിഷേചനം ചെയ്യുന്നു, ക്രിസ്തു നമ്മിൽ വസിക്കുന്നു, ദൈവം നമ്മിൽ പ്രവർത്തിക്കുന്നു എന്ന് മാത്രം അത് പറയുന്നു.

Gems#

67

​

Since at the time of our regeneration God has already given us a new heart, why does He proceed further and put a new spirit in us? It is because the heart can only desire God and love God; it cannot contact God or touch God. Therefore, it is not sufficient for God to give us only a new heart; He must also put a new spirit in us. If God only gives us a new heart, He can only cause us to desire Him and love Him; He cannot enable us to contact Him. Therefore, He must put a new spirit in us so that we may contact Him and fellowship with Him.

2024 നവംബർ 16

​

​

നമ്മുടെ വീണ്ടുംജനനത്തിന്റെ സമയത്ത് ദൈവം നമുക്ക് ഇതിനകം തന്നെ ഒരു പുതിയ ഹൃദയം നൽകിയിരിക്കെ, എന്തുകൊണ്ടാണ് അവൻ മുന്നോട്ട് പോകുകയും നമ്മിൽ ഒരു പുതിയ ആത്മാവിനെ ആക്കിവെയ്ക്കുകയും ചെയ്യുന്നത്? അതിന് കാരണം, ഹൃദയത്തിന് ദൈവത്തെ ആഗ്രഹിക്കുവാനും ദൈവത്തെ സ്നേഹിക്കുവാനും മാത്രമേ കഴിയൂ; അതിന് ദൈവവുമായി ബന്ധപ്പെടുവാനോ ദൈവത്തെ തൊടുവാനോ കഴിയില്ല. അതിനാൽ, ദൈവം നമുക്ക് ഒരു പുതിയ ഹൃദയം മാത്രം നൽകിയാൽ പോരാ; അവൻ നമ്മിൽ ഒരു പുതിയ ആത്മിവനെയും ആക്കിവെയ്ക്കണം. ദൈവം നമുക്ക് ഒരു പുതിയ ഹൃദയം മാത്രമേ നൽകിയിട്ടുള്ളൂ എങ്കിൽ, അവനെ ആഗ്രഹിക്കുവാനും അവനെ സ്നേഹിക്കുവാനും മാത്രമേ അവന് നമ്മെ ഇടയാക്കുവാൻ കഴിയൂ; അവനുമായി ബന്ധപ്പെടുവാൻ അവന് നമ്മെ പ്രാപ്തരാക്കാനാവില്ല. അതിനാൽ, നമുക്ക് അവനുമായി ബന്ധപ്പെടുവാനും അവനുമായി കൂട്ടായ്മ ചെയ്യുവാനുമായി അവന് നമ്മിൽ ഒരു പുതിയ ആത്മാവിനെ ആക്കിവെയ്ക്കണം.

Gems#

66

​

When God regenerates us, in order to renew our old spirit and make it a new spirit, He works from two sides. On one hand, He uses the blood of the Lord Jesus to cleanse away the defilement of our spirit so that our spirit becomes clean. On the other hand, He uses His Spirit to put His life into our spirit so that our spirit may have His element. Thus, He renews our old spirit and makes it a new spirit.

2024 നവംബർ 15

​

​

ദൈവം നമ്മെ വീണ്ടുംജനിപ്പിക്കുമ്പോൾ, നമ്മുടെ പഴയ ആത്മാവിനെ പുതുക്കുവാനും അതിനെ ഒരു പുതിയ ആത്മാവാക്കി മാറ്റുവാനുമായി അവൻ രണ്ട് വശങ്ങളിൽ നിന്ന് പ്രവർത്തിക്കുന്നു. ഒരു വശത്ത്, നമ്മുടെ ആത്മാവിനെ വെടിപ്പാക്കുവാനായി ആത്മാവിൻ്റെ മലിനതയെ അവൻ കർത്താവായ യേശുവിൻ്റെ രക്തം ഉപയോഗിച്ചു വെടിപ്പാക്കുന്നു. മറുവശത്ത്, നമ്മുടെ ആത്മാവിന് അവൻ്റെ മൂലകം ഉണ്ടായിരിക്കേണ്ടതിന് അവൻ്റെ ജീവൻ നമ്മുടെ ആത്മാവിൽ ആക്കിവെയ്ക്കുവാൻ അവൻ തൻ്റെ ആത്മാവിനെ ഉപയോഗിക്കുന്നു. അങ്ങനെ, അവൻ നമ്മുടെ പഴയ ആത്മാവിനെ പുതുക്കുകയും അതിനെ ഒരു പുതിയ ആത്മാവാക്കി മാറ്റുകയും ചെയ്യുന്നു.

Gems#

65

​

The old heart, when it is renewed, is softened; while the old spirit, when it is renewed, is enlivened. This is because the trouble with our old heart is its hardness, whereas the trouble with our old spirit is its deadness. Therefore, when God regenerates us, just as He renews our hard old heart by softening it to become a new heart, so He renews our dead old spirit by enlivening it to become a new spirit.

2024 നവംബർ 14

​

​

പഴയ ഹൃദയം, പുതുക്കപ്പെടുമ്പോൾ, അത് മൃദുവാക്കപ്പെടുന്നു, എന്നാൽ പഴയ ആത്മാവ് പുതുക്കപ്പെടുമ്പോൾ അത് ജീവിക്കപ്പെടുന്നു. ഇതിനു കാരണം, നമ്മുടെ പഴയ ഹൃദയത്തിൻ്റെ കുഴപ്പം അതിൻ്റെ കാഠിന്യമാണ്, അതേസമയം നമ്മുടെ പഴയ ആത്മാവിൻ്റെ കുഴപ്പം അതിൻ്റെ ജീവനില്ലായ്മ ആണ്. അതിനാൽ, ദൈവം നമ്മെ വീണ്ടുംജനിപ്പിക്കുമ്പോൾ, നമ്മുടെ കഠിനമായ പഴയ ഹൃദയത്തെ മൃദുലപ്പെടുത്തികൊണ്ട് ഒരു പുതിയ ഹൃദയമാക്കി അതിനെ അവൻ പുതുക്കുന്നതുപോലെ, നമ്മുടെ മരിച്ചതായ പഴയ ആത്മാവിനെ ജീവിപ്പിച്ചുകൊണ്ട് ഒരു പുതിയ ആത്മാവാക്കി അതിനെ അവൻ പുതുക്കുന്നു.

  • 80
    Page 73

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

 https://whatsapp.com/channel/0029VbAyu7sCcW4oV1NGCW0o

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

PSRP ജീവിതം

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

മന്ന

Podcast

All Apps

Podcast

കീർത്തനങ്ങൾ

Podcast

പോഡ്കാസ്റ്റ്

©2025 തിരുവനന്തപുരത്തുള്ള സഭ

bottom of page