Ministry Gems
Gems from Ministry which takes takes only a few moments to read but a lifetime to muse upon
ശുശ്രൂഷയിലെ രത്നങ്ങൾ
വായിക്കുവാൻ ഏതാനും ചില നിമിഷങ്ങൾ മാത്രം സമയം എടുക്കുന്നതും എന്നാൽ ഒരു ആയുസ്സ് മുഴുവൻ ധ്യാനിക്കുവാൻ കഴിയുന്നതുമായ ശുശ്രൂഷയിൽ നിന്നുള്ള രത്നങ്ങൾ
Please submit your enjoyment from ministry and we will review and publish it here within a few days
ശുശ്രൂഷയിൽ നിന്നുള്ള നിങ്ങളുടെ ആസ്വാദനം പങ്കുവെക്കുക, ഞങ്ങൾ അത് റിവ്യൂ ചെയ്തിട്ട് ഏതാനും ദിവസങ്ങൾക്ക് ഉള്ളിൽ ഇവിടെ ചേർക്കുവാൻ ശ്രമിക്കാം
- 80Page 74
Gems#
64
The Bible shows that God has two kinds of great power: one is the great power of creation; the other is the great power of resurrection. God’s mighty power of creation calls into being that which does not exist. The great power of resurrection gives life to the dead. God’s great power of creation, resting in the hand of God, is able to create all things for man. God’s great power of resurrection, resting in the life of God and being the life of God, enables man to be delivered from all the dead things that are outside of God, and thus live out God Himself.
2024 നവംബർ 13
ദൈവത്തിന് രണ്ട് വിധത്തിലുള്ള മഹത്തായ ശക്തിയുണ്ടെന്ന് ബൈബിൾ കാണിക്കുന്നു: ഒന്ന് സൃഷ്ടിയുടെ മഹാശക്തിയാണ്; മറ്റേത് പുനരുത്ഥാനത്തിൻ്റെ മഹാശക്തിയാണ്. ദൈവത്തിൻ്റെ സൃഷ്ടിയുടെ മഹാശക്തി, ഇല്ലാത്തതിനെ ഉള്ളതാക്കിത്തീർക്കുന്നു. പുനരുത്ഥാനത്തിൻ്റെ മഹാശക്തി മരിച്ചവർക്ക് ജീവൻ നൽകുന്നു. ദൈവത്തിൻ്റെ കരങ്ങളിൽ വിശ്രമിക്കുന്ന ദൈവത്തിൻ്റെ സൃഷ്ടിയുടെ മഹാശക്തി മനുഷ്യനുവേണ്ടി സകലവും സൃഷ്ടിക്കുവാൻ പ്രാപ്തമാണ്. ദൈവത്തിൻ്റെ ജീവനിൽ വിശ്രമിക്കുന്ന, ദൈവത്തിൻ്റെ ജീവൻ തന്നെയായിരിക്കുന്ന, ദൈവത്തിൻ്റെ പുനരുത്ഥാനത്തിൻ്റെ മഹാശക്തി, ദൈവത്തിന് പുറത്തുള്ള എല്ലാ നിർജ്ജീവ കാര്യങ്ങളിൽ നിന്നും വിടുവിക്കപ്പെടുവാനും അങ്ങനെ ദൈവത്തെത്തന്നെ ജീവിച്ച് വെളിപ്പെടുത്തുവാനും മനുഷ്യനെ പ്രാപ്തമാക്കുന്നു.
Gems#
63
Regeneration can make us children of God because regeneration causes us to gain the life of God. Regeneration can make us a new creation because it causes us to gain the elements of God. Regeneration can unite us with God because regeneration causes us to gain the Spirit of God. if we are seeking to grow in life, we must know the things that we have gained through regeneration.
2024 നവംബർ 12
വീണ്ടുംജനനത്തിന് നമ്മെ ദൈവത്തിൻ്റെ മക്കളാക്കുവാൻ കഴിയും, കാരണം വീണ്ടുംജനനം നമ്മെ ദൈവത്തിൻ്റെ ജീവൻ നേടുവാൻ ഇടയാക്കുന്നു. വീണ്ടുംജനനത്തിന് നമ്മെ ഒരു പുതിയ സൃഷ്ടിയാക്കുവാൻ കഴിയും, കാരണം അത് ദൈവത്തിൻ്റെ മൂലകങ്ങൾ നേടുന്നതിന് ഇടയാക്കുന്നു. വീണ്ടുംജനനത്തിന് നമ്മെ ദൈവവുമായി ഒന്നിപ്പിക്കാൻ കഴിയും, കാരണം വീണ്ടുംജനനം നമ്മെ ദൈവത്തിൻ്റെ ആത്മാവിനെ നേടുവാൻ ഇടയാക്കുന്നു. നാം ജീവനിൽ വളരുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ, വീണ്ടുംജനനത്തിലൂടെ നാം നേടിയ കാര്യങ്ങൾ നാം അറിഞ്ഞിരിക്കണം.
Gems#
62
Some repentance is not due to God’s enlightenment but to man’s own introspection. Since it does not cause man to touch God, it is not an experience of life. Repentance that results from God’s enlightenment surely will cause man to touch God and is therefore an experience of life.
2024 നവംബർ 11
ചില മാനസാന്തരം ദൈവത്തിൻ്റെ പ്രകാശനം മൂലമല്ല, മറിച്ച് മനുഷ്യൻ്റെ സ്വന്തം ആത്മപരിശോധനയാലാണ്. അത് മനുഷ്യൻ ദൈവത്തെ സ്പർശിക്കുവാൻ കാരണമാകാത്തതിനാൽ, അത് ജീവന്റെ അനുഭവമല്ല. ദൈവത്തിൻ്റെ പ്രകാശനത്തിന്റെ ഫലമായുണ്ടാകുന്ന മാനസാന്തരം തീർച്ചയായും മനുഷ്യനെ ദൈവത്തെ സ്പർശിക്കുവാൻ ഇടയാക്കും, അതിനാൽ അത് ജീവന്റെ ഒരു അനുഭവമാണ്.
Gems#
61
Every Christian should be transparent today, for in that day, in the presence of God, we will all be transparent. The street in the New Jerusalem is transparent as glass. Everything is visible there. Since it will be so in that day, we must learn today to be such people—those who are real, those who are transparent, those who never act what they are not.
2024 നവംബർ 10
ഓരോ ക്രിസ്ത്യാനിയും ഇന്ന് സുതാര്യരായിരിക്കണം, കാരണം ആ ദിവസത്തിൽ, ദൈവത്തിൻ്റെ സാന്നിധ്യത്തിൽ, നാമെല്ലാവരും സുതാര്യരായിരിക്കും. പുതിയ യെരൂശലേമിലെ വീഥി സുതാര്യമായ കണ്ണാടിപോലെയാണ്. സകലവും അവിടെ കാണുവാൻ കഴിയും. അന്ന് അങ്ങനെയായിരിക്കുമെന്നതിനാൽ, ഇന്ന് നാം അത്തരത്തിലുള്ളവരാകുവാൻ പഠിക്കണം—യഥാർത്ഥമായവർ, സുതാര്യരായവർ, തങ്ങൾ അല്ലാത്തതിനെ ഒരിക്കലും അഭനയിക്കാത്തവർ.
Gems#
60
In eternity God did not plan to have silver, because silver represents redemption. In the New Jerusalem man will no longer need redemption, because they will sin no more. God will bring us to such a firm ground that there will be no possibility for us to fall again. There is a life within us which has nothing to do with sin and which requires no redemption. That life in us is from Christ and it is Christ Himself. As Christ Himself needs no redemption, we who have a portion of His life will no longer need redemption. Thus, in eternity there is no need of silver.
2024 നവംബർ 9
നിത്യതയിൽ ദൈവം വെള്ളി ഉണ്ടായിരിക്കുവാൻ ഉദ്ദേശിച്ചിരുന്നില്ല, കാരണം വെള്ളി വീണ്ടെടുപ്പിനെ സൂചിപ്പിക്കുന്നു. പുതിയ യെരൂശലേമിൽ മനുഷ്യന് ഇനി വീണ്ടെടുപ്പ് ആവശ്യമില്ല, കാരണം അവർ ഇനി പാപം ചെയ്യില്ല. ഇനിയും വീഴുവാൻ സാധ്യതയില്ലാത്ത വിധം ഉറച്ച ഒരു അടിത്തറയിൽ ദൈവം നമ്മെ എത്തിക്കും. പാപവുമായി യാതൊരു ബന്ധവുമില്ലാത്ത, വീണ്ടെടുപ്പ് ആവശ്യമില്ലാത്ത ഒരു ജീവൻ നമ്മുടെ ഉള്ളിലുണ്ട്. നമ്മിലുള്ള ആ ജീവൻ ക്രിസ്തുവിൽ നിന്നുള്ളതാണ്, അത് ക്രിസ്തു താൻതന്നെയാണ്. ക്രിസ്തുവിന് വീണ്ടെടുപ്പ് ആവശ്യമില്ലാത്തതുപോലെ, അവൻ്റെ ജീവന്റെ ഒരു ഭാഗമുള്ള നമുക്ക് ഇനി വീണ്ടെടുപ്പ് ആവശ്യമില്ല. അതിനാൽ, നിത്യതയിൽ വെള്ളിയുടെ ആവശ്യമുണ്ടാകില്ല.
Gems#
59
That life which God has imparted to us is the gold, while the life which God is constituting in us is the precious stone. Day after day, in all kinds of circumstances, He is making us in the image of Christ. This is the precious stone. God does not stop by just giving us a portion of Christ’s life; He wants to have the life of Christ wrought into us.
2024 നവംബർ 8
ദൈവം നമ്മിലേക്ക് പകർന്നു നൽകിയ ജീവൻ സ്വർണ്ണമാണ്, എന്നാൽ ദൈവം നമ്മിൽ സംരചിക്കുന്നതായ ജീവൻ വിലയേറിയ കല്ലാണ്. അനുദിനം, എല്ലാത്തരം സാഹചര്യങ്ങളിലും, അവൻ നമ്മെ ക്രിസ്തുവിൻ്റെ സ്വരൂപത്തിൽ രൂപപ്പെടുത്തുന്നു. ഇതാണ് വിലയേറിയ കല്ല്. ക്രിസ്തുവിൻ്റെ ജീവന്റെ ഒരു ഭാഗം നമുക്ക് നൽകിക്കൊണ്ട് ദൈവം നിർത്തുന്നില്ല; ക്രിസ്തുവിൻ്റെ ജീവൻ നമ്മിലേക്ക് പണിതു ചേർക്കുവാൻ അവൻ ആഗ്രഹിക്കുന്നു.
Gems#
58
The experience of life can be divided into four stages. According to our experience, the first four stages may be designated as follows: the first stage may be called the salvation stage; the second, the revival stage; the third, the stage of the cross; and the fourth, the stage of spiritual warfare. But according to our relationship with Christ, these four stages should be designated in this way: the first stage, in Christ; the second, abiding in Christ; the third, Christ abiding in us; and the fourth, Christ fully grown in us. The experiences of these four stages are based on our relationship with Christ.
2024 നവംബർ 7
ജീവന്റെ അനുഭവത്തെ നാല് ഘട്ടങ്ങളായി തിരിക്കുവാൻ കഴിയും. നമ്മുടെ അനുഭവം അനുസരിച്ച്, ആദ്യത്തെ നാല് ഘട്ടങ്ങളെ ഇനിപ്പറയുന്ന രീതിയിൽ നിയുക്തമാക്കാം: ആദ്യ ഘട്ടത്തെ രക്ഷയുടെ ഘട്ടം എന്ന് വിളിക്കാം; രണ്ടാമത്തേത്, ഉണർവ്വിന്റെ ഘട്ടം; മൂന്നാമത്തേത്, ക്രൂശിന്റെ ഘട്ടം; നാലാമത്തേത്, ആത്മിക പോരാട്ടത്തിന്റെ ഘട്ടം. എന്നാൽ ക്രിസ്തുവുമായുള്ള നമ്മുടെ ബന്ധമനുസരിച്ച്, ഈ നാല് ഘട്ടങ്ങളെയും ഈ രീതിയിൽ നിയുക്തമാക്കണം: ആദ്യ ഘട്ടം, ക്രിസ്തുവിൽ; രണ്ടാമത്തേത്, ക്രിസ്തുവിൽ വസിക്കുന്നു; മൂന്നാമത്തേത്, ക്രിസ്തു നമ്മിൽ വസിക്കുന്നു; നാലാമത്തേത്, ക്രിസ്തു നമ്മിൽ പൂർണ്ണമായി വളർന്നിരിക്കുന്നു. ഈ നാല് ഘട്ടങ്ങളിലെ അനുഭവങ്ങൾ ക്രിസ്തുവുമായുള്ള നമ്മുടെ ബന്ധത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.
Gems#
57
If a person stays in the church, he will surely be improved a lot. But to be improved does not mean that you are growing. To grow in life is altogether another thing. What does it mean to grow in life? It means to grow by the growth of God, to have the addition of Christ. With many dear saints the boundary of Christ within them has not changed for forty years. Their human living has no doubt improved very much, but as far as Christ in them is concerned, the territory has been reduced.
2024 നവംബർ 6
ഒരു വ്യക്തി സഭയിൽ തന്നെ തുടരുന്നുവെങ്കിൽ, അവൻ തീർച്ചയായും വളരെയധികം മെച്ചപ്പെടും. എന്നാൽ മെച്ചപ്പെടുക എന്നതിനർത്ഥം നിങ്ങൾ വളരുകയാണെന്ന് അർത്ഥമാക്കുന്നില്ല. ജീവനിൽ വളരുക എന്നത് തികച്ചും മറ്റൊരു കാര്യമാണ്. ജീവനിൽ വളരുക എന്നതിൻ്റെ അർത്ഥമെന്താണ്? അതിൻ്റെ അർത്ഥം ദൈവത്തിൻ്റെ വളർച്ചയാൽ വളരുക, ക്രിസ്തു കൂട്ടിച്ചേർക്കപെടുക എന്നാണ്. അനേകം പ്രിയപ്പെട്ട വിശുദ്ധന്മാരിൽ അവരുടെ ഉള്ളിലെ ക്രിസ്തുവിൻ്റെ അതിരു നാല്പതു വർഷമായി മാറിയിട്ടില്ല. അവരുടെ മനുഷ്യജീവിതം വളരെയധികം മെച്ചപ്പെട്ടിട്ടുണ്ടെന്നതിൽ സംശയമില്ല, എന്നാൽ അവരിലെ ക്രിസ്തുവിനെ സംബന്ധിച്ചിടത്തോളം, പ്രദേശം കുറഞ്ഞിരിക്കുന്നു.
Gems#
56
In the beginning God made a garden in Eden, and the serpent was able to come into this garden to speak to Eve. This shows us that there was no wall surrounding the garden. But the New Jerusalem has a wall. On one hand, a wall includes, and on the other hand, it excludes. It includes and keeps everything that is within the city, and it excludes and rejects everything that is outside the city. When there is a wall surrounding a city, it serves to separate everything that is within the city from everything that is outside; it serves to make a difference between them. The serpent can no longer creep in. There is a wall, a separation, a distinction. Every possibility of the serpent entering again has been eliminated.
2024 നവംബർ 5
ആദിയിൽ ദൈവം ഏദനിൽ ഒരു തോട്ടം ഉണ്ടാക്കി, ഹവ്വായോട് സംസാരിക്കുവാൻ സർപ്പത്തിന് ഈ തോട്ടത്തിനുള്ളിലേക്ക് പ്രവേശിക്കുവാൻ കഴിഞ്ഞു. തോട്ടത്തിനു ചുറ്റും മതിൽ ഇല്ലായിരുന്നുവെന്ന് ഇത് കാണിക്കുന്നു. എന്നാൽ പുതിയ യെരൂശലേമിന് ഒരു മതിലുണ്ട്. ഒരു വശത്ത്, ഒരു മതിൽ ഉൾപ്പെടുത്തുന്നു, മറുവശത്ത്, അത് ഒഴിവാക്കുന്നു. അത് നഗരത്തിനകത്തുള്ളതെല്ലാം ഉൾക്കൊള്ളുകയും സൂക്ഷിക്കുകയും ചെയ്യുന്നു, അതുപോലെ നഗരത്തിന് പുറത്തുള്ളതെല്ലാം ഒഴിവാക്കുകയും നിരസിക്കുകയും ചെയ്യുന്നു. ഒരു നഗരത്തിന് ചുറ്റും ഒരു മതിൽ ഉണ്ടെങ്കിൽ, അത് നഗരത്തിനുള്ളിലെ എല്ലാറ്റിനെയും പുറത്തുള്ള എല്ലാത്തിൽ നിന്നും വേർതിരിക്കുന്നു; അത് അവയ്ക്കിടയിൽ വ്യത്യാസം വരുത്തുവാൻ സഹായിക്കുന്നു. സർപ്പത്തിന് ഇനി ഉള്ളിലേക്ക് ഇഴഞ്ഞു കയറുവാൻ കഴിയില്ല. ഒരു മതിൽ, ഒരു വേർപാട്, ഒരു വേർതിരിവ് ഉണ്ട്. വീണ്ടും സർപ്പം കടക്കുവാനുള്ള എല്ലാ സാധ്യതകളും ഇല്ലാതാക്കപ്പെട്ടിരിക്കുന്നു.
Gems#
55
Everything that is of man must be left aside. The matter of the rapture is based upon this. Why will some be left out? It is because they have so many things which are not of Christ, and anything that is not of Christ cannot be brought to heaven. Nothing which is not of heaven can return to heaven. Everything that is of earth must be left on earth; while everything that is of heaven can return to heaven.
2024 നവംബർ 4
മനുഷ്യനിൽ നിന്നുള്ളതെല്ലാം ഉപേക്ഷിക്കപ്പെടണം. ഇതിനെ അടിസ്ഥാനമാക്കിയാണ് ഉൾപ്രാപണത്തിന്റെ കാര്യം. എന്തുകൊണ്ടാണ് ചിലർ ഒഴിവാക്കപ്പെടുന്നത്? കാരണം, ക്രിസ്തുവിൻ്റേതല്ലാത്ത അനേകം കാര്യങ്ങൾ അവർക്കുള്ളതുകൊണ്ടാണ്, ക്രിസ്തുവിൻ്റേതല്ലാത്ത ഒന്നും സ്വർഗത്തിലേക്ക് കൊണ്ടുവരുവാൻ കഴിയുകയില്ല. സ്വർഗത്തിൽ നിന്നുള്ളതല്ലാത്ത ഒന്നിനും സ്വർഗത്തിലേക്ക് മടങ്ങുവാനാവില്ല. ഭൂമിയിൽ നിന്നുള്ളതെല്ലാം ഭൂമിയിൽ തന്നെ ഉപേക്ഷിക്കപ്പെടണം; അതേസമയം സ്വർഗ്ഗത്തിൽ നിന്നുള്ളതിനെല്ലാം സ്വർഗ്ഗത്തിലേക്ക് മടങ്ങിപ്പോകുവാൻ കഴിയും.
- 80Page 74
