top of page

Ministry Gems

Gems from Ministry which takes takes only a few moments to read but a lifetime to muse upon

ശുശ്രൂഷയിലെ രത്നങ്ങൾ

വായിക്കുവാൻ ഏതാനും ചില നിമിഷങ്ങൾ മാത്രം സമയം എടുക്കുന്നതും എന്നാൽ ഒരു ആയുസ്സ് മുഴുവൻ ധ്യാനിക്കുവാൻ കഴിയുന്നതുമായ ശുശ്രൂഷയിൽ നിന്നുള്ള രത്നങ്ങൾ

Please submit your enjoyment from ministry and we will review and publish it here within a few days

ശുശ്രൂഷയിൽ നിന്നുള്ള നിങ്ങളുടെ ആസ്വാദനം പങ്കുവെക്കുക, ഞങ്ങൾ അത് റിവ്യൂ ചെയ്തിട്ട് ഏതാനും ദിവസങ്ങൾക്ക് ഉള്ളിൽ ഇവിടെ ചേർക്കുവാൻ ശ്രമിക്കാം

  • 80
    Page 75

Gems#

54

​

Revelation 7:9 says that the garment is a white robe. It has been washed and made white in the blood of the Lamb. We must remember that we can only be made white by being cleansed from our sins through the blood. Not only must we be cleansed from our sins, but we must also be cleansed from our good behavior. It too can only be made white by being washed in the blood. A very spiritual man once said that even the tears he shed for sin needed to be washed by the blood. Oh, even tears of repentance need to be cleansed by the blood! The more we know ourselves, the more we will realize how filthy we are.

2024 നവംബർ 3

​

​

വെളിപാട് 7:9 പറയുന്നത് വസ്ത്രം ഒരു വെള്ള വസ്ത്രമാണെന്നാണ്. അത് കുഞ്ഞാടിൻ്റെ രക്തത്തിൽ കഴുകപ്പെട്ട് അത് വെളുത്തതായിത്തീർന്നിരിക്കുന്നു. നമ്മുടെ പാപങ്ങളിൽ നിന്ന് രക്തം മുഖേന ശുദ്ധീകരിക്കപ്പെട്ടാൽ മാത്രമേ വെളുത്തതായിത്തീരുവാൻ കഴിയൂ എന്ന് നാം ഓർക്കണം. നാം നമ്മുടെ പാപങ്ങളിൽ നിന്ന് ശുദ്ധീകരിക്കപ്പെടുക മാത്രമല്ല, നമ്മുടെ നല്ല പെരുമാറ്റത്തിൽ നിന്നും ശുദ്ധീകരിക്കപ്പെടണം. അതും രക്തത്താൽ കഴുകപ്പെട്ടാൽ മാത്രമേ വെളുത്തതായിത്തീരുവാൻ കഴിയുകയുള്ളൂ. ഒരു വളരെ ആത്മികനായ മനുഷ്യൻ ഒരിക്കൽ പറഞ്ഞു, പാപത്തിനായി താൻ പൊഴിച്ച കണ്ണുനീർ പോലും രക്തത്താൽ കഴുകപ്പെടേണ്ടതായ ആവശ്യമുണ്ടെന്ന്. ഓ, പശ്ചാത്താപത്തിൻ്റെ കണ്ണുനീർ പോലും രക്തത്താൽ ശുദ്ധീകരിക്കപ്പെടേണ്ടതുണ്ട്! നമ്മെത്തന്നെ നാം കൂടുതൽ അറിയുന്തോറും നാം എത്രമാത്രം വൃത്തികെട്ടവരാണെന്ന് നമുക്ക് മനസ്സിലാകും.

Gems#

53

​

We must bear in mind that what the overcomers accomplish is not for themselves alone, but for the whole church. The Word of God says that when one member is glorified, all the members rejoice with it (1 Cor. 12:26). The overcomers war with Satan on behalf of the whole Body. Their victory brings benefit to the whole. Because the overcomers have more maturity of life, they are ready. Because the overcomers are ready before God, He reckons their readiness as the readiness of the whole Body.

2024 നവംബർ 2

​

​

ജയാളികൾ നിറവേറ്റുന്നത് തങ്ങൾക്കുവേണ്ടി മാത്രമല്ല, മുഴുവൻ സഭയ്ക്കും വേണ്ടിയാണെന്ന് നാം ഓർക്കണം. ഒരു അവയവം മഹത്വപ്പെടുമ്പോൾ എല്ലാ അവയവങ്ങളും അതിനോടുകൂടെ സന്തോഷിക്കുന്നു (1 കൊരി. 12:26) എന്ന് ദൈവവചനം പറയുന്നു. ജയാളികൾ മുഴുവൻ ശരീരത്തിനു വേണ്ടി സാത്താനുമായി യുദ്ധം ചെയ്യുന്നു. അവരുടെ വിജയം എല്ലാവർക്കും ഗുണം കൊണ്ടുവരുന്നു. ജയാളികൾക്ക് ജീവന്റെ അതികം പക്വത ഉള്ളതിനാൽ, അവർ ഒരുക്കപ്പെട്ടവരാണ്. ജയാളികൾ ദൈവമുമ്പാകെ ഒരുങ്ങിയിരിക്കുന്നതിനാൽ, അവൻ അവരുടെ സന്നദ്ധതയെ മുഴുവൻ ശരീരത്തിൻ്റെയും സന്നദ്ധതയായി കണക്കാക്കുന്നു.

Gems#

52

​

Who were the first ones to commit sin in the New Testament, after the church began? The Scriptures reveal that they were Ananias and Sapphira. What was the sin that they committed? They lied to the Holy Spirit. They did not love the Lord very much, but they wanted to be looked upon as those who greatly loved the Lord. They were just pretending. They were not willing to offer everything cheerfully to God. Before man, however, they acted as if they had offered all. This is the Babylonian garment... Whenever we put on a garment which does not match our actual condition, we are in the principle of Babylon.

2024 നവംബർ 1

​

​

സഭ ആരംഭിച്ചതിന് ശേഷം പുതിയ നിയമത്തിൽ ആദ്യമായി പാപം ചെയ്തവർ ആരാണ്? അവർ അനന്യാസും സഫീരയും ആയിരുന്നുവെന്ന് തിരുവെഴുത്തുകൾ വെളിപ്പെടുത്തുന്നു. എന്തായിരുന്നു അവർ ചെയ്ത പാപം? അവർ പരിശുദ്ധാത്മാവിനോട് കള്ളം പറഞ്ഞു. അവർ കർത്താവിനെ അധികം സ്‌നേഹിച്ചിരുന്നില്ല, എന്നാൽ കർത്താവിനെ അത്യധികം സ്‌നേഹിക്കുന്നവരായി മറ്റുള്ളവരാൽ കാണപ്പെടുവാൻ അവർ ആഗ്രഹിച്ചു. അവർ വെറുതെ അഭിനയിക്കുകയായിരുന്നു. സന്തോഷത്തോടെ സകലവും ദൈവത്തിനു അർപ്പിക്കുവാൻ അവർ തയ്യാറായിരുന്നില്ല. എന്നിരുന്നാലും, മനുഷ്യന് മുമ്പാകെ, അവർ സകലവും അർപ്പിച്ചതുപോലെ അഭിനയിച്ചു. ഇതാണ് ബാബിലോന്യൻ വസ്ത്രം... നമ്മുടെ യഥാർത്ഥ അവസ്ഥയുമായി പൊരുത്തപ്പെടാത്ത വസ്ത്രം ധരിക്കുമ്പോഴെല്ലാം നാം ബാബിലോന്യൻ തത്വത്തിലാണ്.

Gems#

51

​

...we have seen four women: Eve in Genesis 2, the wife (the church) in Ephesians 5, the woman in the vision of Revelation 12, and the wife of the Lamb in Revelation 21. These four women are actually one woman, but her history can be divided into four stages. When she was conceived in the plan of God, she was called Eve. When she is redeemed and manifesting Christ on earth, she is called the church. When she is persecuted by the great dragon, she is the woman in the vision. When she is completely glorified in eternity, she is the wife of the Lamb.

2024 ഒക്‌ടോബർ 31

​

​

...നമ്മൾ നാല് സ്ത്രീകളെ കണ്ടു: ഉല്പത്തി 2-ലെ ഹവ്വാ, എഫെസ്യർ 5-ലെ ഭാര്യ (സഭ), വെളിപ്പാട് 12-ലെ ദർശനത്തിലുള്ള സ്ത്രീ, വെളിപാട് 21-ലെ കുഞ്ഞാടിൻ്റെ കാന്ത. ഈ നാല് സ്ത്രീകളും യഥാർത്ഥത്തിൽ ഒരു സ്ത്രീ തന്നെയാണ്, എന്നാൽ അവളുടെ ചരിത്രത്തെ നാല് ഘട്ടങ്ങളായി തിരിക്കുവാൻ കഴിയും. ദൈവത്തിൻ്റെ പദ്ധതിയിൽ അവളെ ഗർഭം ധരിച്ചപ്പോൾ അവൾ ഹവ്വാ എന്നു വിളിക്കപ്പെട്ടു. അവൾ വീണ്ടെടുക്കപ്പെടുകയും ഭൂമിയിൽ ക്രിസ്തുവിനെ വെളിപ്പെടുത്തുകയും ചെയ്യുമ്പോൾ, അവളെ സഭ എന്ന് വിളിക്കുന്നു. മഹാവ്യാളി അവളെ പീഡിപ്പിക്കുമ്പോൾ, അവൾ ദർശനത്തിലുള്ള സ്ത്രീയാണ്. അവൾ നിത്യതയിൽ പൂർണ്ണമായും തേജസ്സ്‌ക്കരിക്കപ്പെടുമ്പോൾ, അവൾ കുഞ്ഞാടിൻ്റെ കാന്തയാണ്.

Gems#

50

​

The day must come when our strength to do good and our ability to serve God are broken. Then we will confess before God and man that we can do nothing. Henceforth, Christ will be able to manifest His power upon us. We all must be brought by God to the place where we see that we can do nothing in the church with our natural strength. Many people think that as long as their motive is correct, it is good enough. But this is not the case.

2024 ഒക്‌ടോബർ 30

​

​

നന്മ ചെയ്യുവാനുള്ള നമ്മുടെ ശക്തിയും ദൈവത്തെ സേവിക്കുവാനുള്ള നമ്മുടെ കഴിവും തകർക്കപ്പെടുന്ന ഒരു ദിവസം വരണം. അപ്പോൾ നമുക്ക് ഒന്നും ചെയ്യുവാൻ കഴിയില്ലെന്ന് ദൈവത്തിൻ്റെയും മനുഷ്യരുടെയും മുമ്പാകെ നാം ഏറ്റുപറയും. അന്നുമുതൽ, ക്രിസ്തുവിന് തൻ്റെ ശക്തി നമ്മുടെമേൽ വെളിവാക്കുവാൻ കഴിയും. നമ്മുടെ സ്വാഭാവികമായ ശക്തിയാൽ സഭയിൽ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് കാണുന്നിടത്തേക്ക് ദൈവം നമ്മെയെല്ലാം കൊണ്ടുവരണം. തങ്ങളുടെ ഉദ്ദേശം ശരിയായിരികുന്നിടത്തോളം അത് മതിയെന്ന് പലരും കരുതുന്നു. എന്നാൽ അത് അങ്ങനെയല്ല.

Gems#

49

​

First, “they overcame him because of the blood of the Lamb.” Victory in spiritual warfare is based upon the blood of the Lamb. The blood is not only for forgiveness and salvation, it is also the basis by which we overcome Satan. Some people may think that the blood is not of much value to those who have grown in the Lord. They suppose that some may grow to the extent that they go beyond the need of the blood. We must emphatically say that there is no such thing! No person can grow to the extent that he surpasses the need for the blood. God’s Word says, “They overcame him because of the blood of the Lamb.”

2024 ഒക്‌ടോബർ 29

​

​

ഒന്നാമതായി, “അവർ അവനെ കുഞ്ഞാടിന്റെ രക്തം ഹേതുവായ് ജയിച്ചു.” ആത്മിയ പോരാട്ടത്തിലെ വിജയം കുഞ്ഞാടിൻ്റെ രക്തത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. രക്തം പാപമോചനത്തിനും രക്ഷയ്ക്കും മാത്രമല്ല, അത് നാം സാത്താനെ ജയിക്കുന്നതിൻ്റെ അടിസ്ഥാനം കൂടിയാണ്. കർത്താവിൽ വളർന്നവരെ സംബന്ധിച്ചിടത്തോളം രക്തത്തിന് വലിയ മൂല്യമില്ലെന്ന് ചിലർ ചിന്തിച്ചേക്കാം. ചിലർ രക്തത്തിൻ്റെ ആവശ്യത്തിനപ്പുറമുള്ള അളവിലേക്ക് വളരുമെന്ന് അവർ കരുതുന്നു. അങ്ങനെയൊന്നില്ല എന്ന് നാം ഉറപ്പിച്ചു പറയുന്നു! ഒരു വ്യക്തിക്കും രക്തത്തിൻ്റെ ആവശ്യകതയെ മറികടക്കുന്ന നിലയിലേക്ക് വളരുവാൻ കഴിയില്ല. “അവർ അവനെ കുഞ്ഞാടിന്റെ രക്തം ഹേതുവായ് ജയിച്ചു” എന്ന് ദൈവവചനം പറയുന്നു.

Gems#

48

​

Let us look into the matter of warfare in heaven [in Revelation 12]. First there is Michael, whose name is quite meaningful. Michael means “Who is like God?” This is an excellent question. Satan’s intention is to be like God, but Michael asks, “Who is like God?” Not only does Satan desire to be like God, but he also tempted man to be like God. However, Michael’s question, “Who is like God?”, shakes the power of Satan. It seems as if Michael is telling Satan, “You want to be like God, but you will never make it!” This is what Michael’s name reveals to us.

2024 ഒക്‌ടോബർ 28

​

​

നമുക്ക് [വെളിപ്പാട് 12-ലുള്ള] സ്വർഗത്തിലെ യുദ്ധത്തിൻ്റെ കാര്യം നോക്കാം. ആദ്യമായി അവിടെ മീഖായേൽ ഉണ്ട്, അവന്റെ പേര് തികച്ചും അർത്ഥവത്തായതാണ്. മീഖായേൽ എന്നതിന്റെ അർഥം "ദൈവത്തെപ്പോലെ ആരാണുള്ളത്?" എന്നാണ്. ഇതൊരു മികച്ച ചോദ്യമാണ്. സാത്താൻ്റെ ഉദ്ദേശ്യം ദൈവത്തെപ്പോലെ ആകുക എന്നതാണ്, എന്നാൽ മീഖായേൽ ചോദിക്കുന്നു, "ദൈവത്തെപ്പോലെ ആരാണുള്ളത്?" സാത്താൻ ദൈവത്തെപ്പോലെ ആകുവാൻ മാത്രമല്ല, ദൈവത്തെപ്പോലെയാകുവാൻ മനുഷ്യനെ അവൻ പ്രലോഭിപ്പിക്കുകയും ചെയ്തു. എന്നിരുന്നാലും, “ദൈവത്തെപ്പോലെ ആരാണുള്ളത്?” എന്ന മീഖായേലിന്റെ ചോദ്യം സാത്താൻ്റെ ശക്തിയെ ഉലയ്ക്കുന്നു. മീഖായേൽ സാത്താനോട് ഇങ്ങനെ പറയുന്നത് പോലെ തോന്നുന്നു, "നീ ദൈവത്തെപ്പോലെ ആകുവാൻ ആഗ്രഹിക്കുന്നു, പക്ഷേ നീ ഒരിക്കലും അത് നേടുകയില്ല!" ഇതാണ് മീഖായേലിന്റെ പേര് നമ്മോട് വെളിപ്പെടുത്തുന്നത്.

Gems#

47

​

Today we are standing midway between redemption and the kingdom. As we look backward, we see redemption; when we look forward, we see the kingdom. Our responsibility is twofold. On the one hand, we must lead the people of the world to be saved, and on the other hand, we must stand fast for the kingdom. Oh, may we have this vision so that we see the responsibility committed to the church by the Lord.

2024 ഒക്‌ടോബർ 27

​

​

ഇന്ന് നാം വീണ്ടെടുപ്പിനും രാജ്യത്തിനും നടുവിൽ നിൽക്കുകയാണ്. പുറകോട്ടു നോക്കുമ്പോൾ നാം വീണ്ടെടുപ്പ് കാണുന്നു; മുന്നോട്ട് നോക്കുമ്പോൾ നാം രാജ്യം കാണുന്നു. നമ്മുടെ ഉത്തരവാദിത്തം രണ്ടുമടങ്ങാണ്. ഒരു വശത്ത്, ലോകജനതയെ രക്ഷിക്കപ്പെടുവാൻ നാം നയിക്കണം, മറുവശത്ത്, നാം രാജ്യത്തിനായി ഉറച്ചു നിൽക്കണം. ഓ, കർത്താവ് സഭയ്ക്ക് ഭരമേല്പിച്ചിരിക്കുന്ന ഉത്തരവാദിത്തം നാം കാണുവാനായ് ഈ ദർശനം നമുക്ക് ഉണ്ടാകട്ടെ.

Gems#

46

​

The new heaven and the new earth did not appear immediately after redemption was accomplished because the problem of Satan had not yet been dealt with. Before the new heaven and new earth come, there must first be the kingdom (Revelation 11:15). Once the kingdom comes, eternity is ushered in. The kingdom connects with eternity. We may say that the kingdom is the introduction to the new heaven and the new earth.

2024 ഒക്‌ടോബർ 26

​

​

വീണ്ടെടുപ്പ് നിവർത്തിക്കപ്പെട്ട ഉടനെ പുതിയ ആകാശവും പുതിയ ഭൂമിയും പ്രത്യക്ഷപ്പെട്ടില്ല, കാരണം സാത്താൻ്റെ പ്രശ്നം അതുവരെ കൈകാര്യം ചെയ്യപ്പെട്ടിട്ടില്ല. പുതിയ ആകാശവും പുതിയ ഭൂമിയും വരുന്നതിനുമുമ്പ്, ആദ്യം രാജ്യം ഉണ്ടായിരിക്കണം (വെളിപാട് 11:15). രാജ്യം വന്നുകഴിഞ്ഞാൽ, നിത്യത കടന്നുവരുന്നു, രാജ്യം നിത്യതയെ ബന്ധിപ്പിക്കുന്നു. പുതിയ ആകാശത്തിലേക്കും പുതിയ ഭൂമിയിലേക്കും ഉള്ള ആമുഖമാണ് രാജ്യം എന്ന് നമുക്ക് പറയാം.

Gems#

45

​

We believe that Christ is going to come again. But do not think that the Lord Jesus will automatically come if we sit and passively wait. No, there is a work which the church must do. We must be concerned with God’s need. There are two consequences of man’s fall: one is the problem of man’s moral responsibility, and the other is Satan’s usurping of authority over the earth. On the one hand, man suffered loss, but on the other hand, God also suffered loss. Redemption solves the problem of man’s moral responsibility and man’s loss, but the loss which God suffered has not been solved. God’s loss cannot be restored through redemption; it can only be restored by the kingdom. Redemption gained what man lost; the kingdom will destroy what Satan gained.

2024 ഒക്‌ടോബർ 25

​

​

ക്രിസ്തു വീണ്ടും വരുവാൻ പോകുന്നു എന്ന് നാം വിശ്വസിക്കുന്നു. എന്നാൽ നാം ഇരുന്ന് നിഷ്ക്രിയമായി കാത്തിരുന്നാൽ കർത്താവായ യേശു സ്വയമേവ വരുമെന്ന് നാം കരുതരുത്. ഇല്ല, സഭ ചെയ്യേണ്ടതായ ഒരു വേലയുണ്ട്. നാം ദൈവത്തിൻ്റെ ആവശ്യത്തെ സംബന്ധിച്ച് ശ്രദ്ധയുള്ളവരായിരിക്കണം. മനുഷ്യൻ്റെ വീഴ്ചയ്ക്ക് രണ്ട് അനന്തരഫലങ്ങളുണ്ട്: ഒന്ന് മനുഷ്യൻ്റെ ധാർമ്മിക ഉത്തരവാദിത്തത്തിൻ്റെ പ്രശ്‌നവും, മറ്റൊന്ന് ഭൂമിയുടെ മേലുള്ള അധികാരം സാത്താൻ അപഹരിച്ചതും. ഒരു വശത്ത്, മനുഷ്യന് നഷ്ടം സംഭവിച്ചു, എന്നാൽ മറുവശത്ത്, ദൈവത്തിനും നഷ്ടം സംഭവിച്ചു. വീണ്ടെടുപ്പ് മനുഷ്യൻ്റെ ധാർമ്മിക ഉത്തരവാദിത്തത്തിൻ്റെയും മനുഷ്യൻ്റെ നഷ്ടത്തിൻ്റെയും പ്രശ്നം പരിഹരിക്കുന്നു, എന്നാൽ ദൈവത്തിന് സംഭവിച്ച നഷ്ടം പരിഹരിക്കപ്പെട്ടിട്ടില്ല. ദൈവത്തിൻ്റെ നഷ്ടം വീണ്ടെടുപ്പിലൂടെ പുനഃസ്ഥാപിക്കുവാൻ കഴിയില്ല; രാജ്യത്തിന് മാത്രമേ അതിനെ പുനഃസ്ഥാപിക്കുവാൻ കഴിയൂ. മനുഷ്യന് നഷ്ടപ്പെട്ടത് വീണ്ടെടുപ്പ് നേടി; സാത്താൻ നേടിയതിനെ രാജ്യം നശിപ്പിക്കും.

  • 80
    Page 75

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

 https://whatsapp.com/channel/0029VbAyu7sCcW4oV1NGCW0o

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

PSRP ജീവിതം

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

മന്ന

Podcast

All Apps

Podcast

കീർത്തനങ്ങൾ

Podcast

പോഡ്കാസ്റ്റ്

©2025 തിരുവനന്തപുരത്തുള്ള സഭ

bottom of page