Ministry Gems
Gems from Ministry which takes takes only a few moments to read but a lifetime to muse upon
ശുശ്രൂഷയിലെ രത്നങ്ങൾ
വായിക്കുവാൻ ഏതാനും ചില നിമിഷങ്ങൾ മാത്രം സമയം എടുക്കുന്നതും എന്നാൽ ഒരു ആയുസ്സ് മുഴുവൻ ധ്യാനിക്കുവാൻ കഴിയുന്നതുമായ ശുശ്രൂഷയിൽ നിന്നുള്ള രത്നങ്ങൾ
Please submit your enjoyment from ministry and we will review and publish it here within a few days
ശുശ്രൂഷയിൽ നിന്നുള്ള നിങ്ങളുടെ ആസ്വാദനം പങ്കുവെക്കുക, ഞങ്ങൾ അത് റിവ്യൂ ചെയ്തിട്ട് ഏതാനും ദിവസങ്ങൾക്ക് ഉള്ളിൽ ഇവിടെ ചേർക്കുവാൻ ശ്രമിക്കാം
- 80Page 77
Gems#
34
David said we have to praise the Lord five times a day. But when you come to the New Testament, there is no mention of how many times a day. As long as we use the word times, that is Old Testament. The New Testament way is to pray unceasingly and to always rejoice. It is to pray continually and perseveringly. To count the number of times is Old Testament.
2024 ഒക്ടോബർ 14
നാം ദിവസത്തിൽ അഞ്ചു പ്രാവശ്യം കർത്താവിനെ സ്തുതിക്കണമെന്ന് ദാവീദ് പറഞ്ഞു. എന്നാൽ നിങ്ങൾ പുതിയ നിയമത്തിലേക്ക് വരുമ്പോൾ, ഒരു ദിവസം എത്ര പ്രാവശ്യം എന്നതിനെക്കുറിച്ച് ഒരു പരാമർശവുമില്ല. നാം തവണകൾ എന്ന വാക്ക് ഉപയോഗിക്കുന്നിടത്തോളം അത് പഴയ നിയമമാണ്. ഇടവിടാതെ പ്രാർത്ഥിക്കുകയും എപ്പോഴും സന്തോഷിക്കുകയും ചെയ്യുക എന്നതാണ് പുതിയ നിയമത്തിൻ്റെ മാർഗം. അത് തുടർമാനമായും സ്ഥിരചിത്തമായും പ്രാർത്ഥിക്കുക എന്നുള്ളതാണ്. തവണകളുടെ എണ്ണം കണക്കാക്കുന്നത് പഴയ നിയമമാണ്.
Gems#
33
Eve was bone of Adam’s bone and flesh of his flesh. This signifies that the bones inside and the flesh outside are all out of Christ. Everything on the inside and everything on the outside are of Him; nothing can be from ourselves. Everything of Eve was out of Adam, and everything of the church is out of Christ.
2024 ഒക്ടോബർ 13
ഹവ്വാ ആദാമിൻ്റെ അസ്ഥിയിൽനിന്ന് അസ്ഥിയും മാംസത്തിൽനിന്നു മാംസവും ആയിരുന്നു. ഉള്ളിലെ അസ്ഥികളും പുറത്തുള്ള മാംസവും സകലവും ക്രിസ്തുവിൽ നിന്നാണെന്ന് ഇത് സൂചിപ്പിക്കുന്നു. ഉള്ളിലുള്ളതും പുറത്തുള്ളതുമായ സകലവും അവനിൽ നിന്നുള്ളതാണ്; നമ്മിൽ നിന്ന് ഒന്നും ഉണ്ടായിരിക്കുവാൻ സാധ്യമല്ല. ഹവ്വയുടെ സകലവും ആദാമിൽ നിന്നും, സഭയുടെ സകലവും ക്രിസ്തുവിൽ നിന്നുമാണ്.
Gems#
32
In our Christian life, the first lesson and last lesson we need to learn is to discern the source of things. The first lesson is to reject anything that comes from ourselves, and the last lesson is still to reject anything that comes from ourselves...
2024 ഒക്ടോബർ 12
നമ്മുടെ ക്രിസ്തീയ ജീവിതത്തിൽ, നാം പഠിക്കേണ്ട ആദ്യത്തെ പാഠവും അവസാന പാഠവും കാര്യങ്ങളുടെ ഉറവിടം വിവേചിക്കുക എന്നതാണ്. ആദ്യപാഠം എന്നത് നമ്മിൽ നിന്ന് വരുന്ന എന്തിനേയും നിരസിക്കുക എന്നതാണ്, അവസാനത്തെ പാഠവും നമ്മിൽ നിന്ന് വരുന്ന എന്തിനേയും നിരസിക്കുക എന്നത് തന്നെയാണ്...
Gems#
31
We must realize that God takes into account the source of things, not whether they are good or evil. Men always ask, “Is this good or bad?” But God asks, “Where does it come from?” That which came from Adam was called Eve; likewise, that which comes from Christ is called the church. Anything which is not out of Christ is not the church. Men ask, “Do you have love?” But God asks, “Where does your love come from?” Men ask, “Are you zealous?” But God asks, “What is the source of your zeal?” We need to solve the matter of origin, not good or evil. The question of good and evil came in after Genesis 3.
2024 ഒക്ടോബർ 11
നന്മയാണോ തിന്മയാണോ എന്നുള്ളതല്ല, അവയുടെ ഉറവിടമാണ് ദൈവം കണക്കിലെടുക്കുന്നതെന്ന് നാം തിരിച്ചറിയണം. മനുഷ്യർ എപ്പോഴും ചോദിക്കുന്നത്, "ഇത് നന്മയാണോ തിന്മയാണോ?" എന്നാണ്, എന്നാൽ ദൈവം ചോദിക്കുന്നത്, "അത് എവിടെ നിന്ന് വരുന്നു?" എന്നാണ്. ആദാമിൽ നിന്ന് വന്നതിനെ ഹവ്വാ എന്നു വിളിച്ചു; അതുപോലെ ക്രിസ്തുവിൽ നിന്ന് വരുന്നതിനെ സഭ എന്ന് വിളിക്കുന്നു. ക്രിസ്തുവിൽ നിന്നല്ലാത്ത ഒന്നും സഭയല്ല. മനുഷ്യർ ചോദിക്കുന്നു, "നിങ്ങൾക്ക് സ്നേഹമുണ്ടോ?" എന്നാൽ ദൈവം ചോദിക്കുന്നു, "നിങ്ങളുടെ സ്നേഹം എവിടെനിന്നു വരുന്നു?" മനുഷ്യർ ചോദിക്കുന്നു, "നിങ്ങൾ തീക്ഷ്ണതയുള്ളവരാണോ?" എന്നാൽ ദൈവം ചോദിക്കുന്നു, “നിങ്ങളുടെ തീക്ഷ്ണതയുടെ ഉറവിടം എന്താണ്?” നന്മയോ തിന്മയോ അല്ല, ഉത്ഭവത്തിൻ്റെ കാര്യമാണ് നാം പരിഹരിക്കേണ്ടത്. നന്മതിന്മകളെക്കുറിച്ചുള്ള ചോദ്യം ഉല്പത്തി 3 ന് ശേഷമാണ് വന്നത്.
Gems#
30
In the future we will see that there is only one man in Hades and only one man in the heavens; there is no third man. In God’s eyes, He only sees two men in the whole world. First Corinthians 15 reveals that Adam is the first man and Christ is the last man. There are no others.
2024 ഒക്ടോബർ 10
ഭാവിയിൽ, പാതാളത്തിൽ ഒരു മനുഷ്യൻ മാത്രമേ ഉള്ളൂ എന്നും സ്വർഗ്ഗത്തിൽ ഒരു മനുഷ്യൻ മാത്രമാണെന്നും നാം കാണും; മൂന്നാമതായി ഒരു മനുഷ്യൻ ഇല്ല. ദൈവത്തിൻ്റെ ദൃഷ്ടിയിൽ, അവൻ ലോകമെമ്പാടും രണ്ടു മനുഷ്യരെ മാത്രമേ കാണുന്നുള്ളൂ. ഒന്ന് കൊരിന്ത്യർ 15 ആദാം ഒന്നാമത്തെ മനുഷ്യനാണെന്നും ക്രിസ്തു ഒടുക്കത്തെ മനുഷ്യനാണെന്നും വെളിപ്പെടുത്തുന്നു. വേറെ ആരുമില്ല.
Gems#
29
If we are to be men whom God will use to overthrow all of Satan’s work and authority, we must obey the Lord completely and absolutely! In doing other work it matters less if we preserve ourselves a little, but when dealing with Satan, we cannot leave one bit of ground for ourselves... when we are dealing with Satan, self must be utterly abandoned. Satan will never be moved by us if self is preserved. May God open our eyes to see that His purpose demands that we be wholly and absolutely for Him. A double-minded person can never deal with Satan. May God speak this word to our hearts.
2024 ഒക്ടോബർ 9
സാത്താൻ്റെ എല്ലാ വേലയേയും അധികാരത്തെയും മറിച്ചിടുവാൻ ദൈവം ഉപയോഗിക്കുന്ന മനുഷ്യരായിരിക്കണമെങ്കിൽ, നാം കർത്താവിനെ പൂർണ്ണമായും നിരുപാധികവും അനുസരിക്കണം! മറ്റ് വേല ചെയ്യുമ്പോൾ, നാം നമ്മെത്തന്നെ ഒരൽപ്പം സംരക്ഷിച്ചാൽ അത് കാര്യമല്ല, എന്നാൽ സാത്താനോട് ഇടപെടുമ്പോൾ, നമുക്കുവേണ്ടി ഒരൽപ്പംപോലും നിലം വിട്ടുകളയുവാൻ കഴിയില്ല... നാം സാത്താനോട് ഇടപെടുമ്പോൾ, സ്വയത്തെ പൂർണ്ണമായും ഉപേക്ഷിക്കണം. സ്വയത്തെ നാം സംരക്ഷിച്ചാൽ സാത്താൻ ഒരിക്കലും നമ്മളാൽ ചലിക്കില്ല. ഇരുമനസ്സുള്ള ഒരു വ്യക്തിക്ക് സാത്താനോട് ഒരിക്കലും ഇടപെടുവാൻ കഴിയില്ല. ദൈവം ഈ വാക്ക് നമ്മുടെ ഹൃദയത്തോട് സംസാരിക്കട്ടെ.
Gems#
28
In the whole world there is at least one man who chooses God, a person who can say, “The ruler of the world is coming, and in Me he has nothing” (John 14:30). In other words, in the Lord Jesus there is not a trace of the prince of this world... When the Lord Jesus became a man, He suffered temptation as a man and passed through all the experiences of man. This man conquered; this man was victorious... Today He is in the heavens as man. A man is at God’s right hand. In the future there will be many men who will be there. Today a man is sitting on the throne. One day there will be many men sitting on the throne. This is certain.
2024 ഒക്ടോബർ 8
ഈ മുഴുവൻ ലോകത്തിലും "...ലോകത്തിന്റെ അധിപൻ വരുന്നു, എന്നിൽ അവന് ഒന്നുമില്ല." (യോഹന്നാൻ 14:30) എന്ന് പറയുവാൻ കഴിയുന്ന ഒരു മനുഷ്യനെങ്കിലും, ദൈവത്തെ തിരഞ്ഞെടുക്കുന്ന ഒരു മനുഷ്യനെങ്കിലും ഉണ്ട്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, കർത്താവായ യേശുവിൽ ഈ ലോകത്തിൻ്റെ പ്രഭുവിന്റെ ഒരംശംപോലും ഇല്ല... കർത്താവായ യേശു മനുഷ്യനായിത്തീർന്നപ്പോൾ, അവൻ ഒരു മനുഷ്യനായി പരീക്ഷകൾ സഹിക്കുകയും മനുഷ്യൻ്റെ എല്ലാ അനുഭവങ്ങളിലൂടെയും കടന്നുപോകുകയും ചെയ്തു. ഈ മനുഷ്യൻ കീഴടക്കി; ഈ മനുഷ്യൻ വിജയിച്ചു... ഇന്ന് അവൻ മനുഷ്യനായി സ്വർഗത്തിലാണ്. ഒരു മനുഷ്യൻ ദൈവത്തിൻ്റെ വലതുഭാഗത്ത് ഉണ്ട്. ഭാവിയിൽ അവിടെ ധാരാളം മനുഷ്യർ ഉണ്ടാകും. ഇന്ന് ഒരു മനുഷ്യൻ സിംഹാസനത്തിൽ ഇരിക്കുന്നു. ഒരു ദിവസം സിംഹാസനത്തിൽ ധാരാളം മനുഷ്യർ ഇരിക്കും. ഇത് തീർച്ചയാണ്.
Gems#
27
The first man did not accomplish God’s purpose; rather, he sinned and fell. He not only failed to restore the earth, but he was captured by Satan. He not only failed to rule, but he was brought into subjection to Satan’s power. Genesis 2 says that man was made of dust, and Genesis 3 points out that dust was the food of the serpent. This means that fallen man became the food of Satan. Man could no longer deal with Satan; he was finished.
2024 ഒക്ടോബർ 7
ഒന്നാമത്തെ മനുഷ്യൻ ദൈവത്തിൻ്റെ ഉദ്ദേശ്യം നിറവേറ്റിയില്ല; മറിച്ച്, അവൻ പാപം ചെയ്തു വീണുപോയി. അവൻ ഭൂമിയെ പുനഃസ്ഥാപിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് മാത്രമല്ല, സാത്താനാൽ അവൻ പിടിക്കപ്പെടുകയും ചെയ്തു. അവൻ ഭരിക്കുവാൻ പരാജയപ്പെട്ടു എന്നു മാത്രമല്ല, അവൻ സാത്താൻ്റെ ശക്തിക്ക് കീഴ്പ്പെടുകയും ചെയ്തു. മനുഷ്യൻ പൊടിയിൽ നിന്നാണ് നിർമ്മിക്കപ്പെട്ടതെന്ന് ഉല്പത്തി 2 പറയുന്നു, എന്നാൽ പൊടി സർപ്പത്തിൻ്റെ ഭക്ഷണമാണെന്ന് ഉല്പത്തി 3 ചൂണ്ടിക്കാണിക്കുന്നു. വീണുപോയ മനുഷ്യൻ സാത്താൻ്റെ ഭക്ഷണമായിത്തീർന്നു എന്നാണ് ഇതിനർത്ഥം. ഇനിമേൽ സാത്താനോട് ഇടപെടുവാൻ മനുഷ്യനു സാധ്യമല്ലാതായി തീർന്നു; അവൻ അവസാനിച്ചു.
Gems#
26
If man has not restored the earth from the hand of Satan, he has not yet achieved God’s purpose in creating him. Saving souls is often only for the welfare of man, but dealing with Satan is for the benefit of God. Saving souls solves man’s need, but dealing with Satan satisfies God’s need. Brothers and sisters, this requires us to pay a price.
2024 ഒക്ടോബർ 6
സാത്താൻ്റെ കയ്യിൽ നിന്ന് മനുഷ്യൻ ഭൂമിയെ വീണ്ടെടുക്കുന്നില്ലെങ്കിൽ, ദൈവം അവനെ സൃഷ്ടിച്ചതിലെ ദൈവത്തിൻ്റെ ഉദ്ദേശ്യം അവൻ ഇതുവരെ നേടിയിട്ടില്ല. ദേഹികളെ രക്ഷിക്കുന്നത് പലപ്പോഴും മനുഷ്യൻ്റെ ക്ഷേമത്തിന് വേണ്ടിയുള്ളതാണ്, എന്നാൽ സാത്താനോട് ഇടപെടുന്നത് ദൈവത്തിൻ്റെ പ്രയോജനത്തിന് വേണ്ടിയാണ്. ദേഹികളെ രക്ഷിക്കുന്നത് മനുഷ്യൻ്റെ ആവശ്യം പരിഹരിക്കുന്നു, എന്നാൽ സാത്താനുമായി ഇടപെടുന്നത് ദൈവത്തിൻ്റെ ആവശ്യത്തെ തൃപ്തിപ്പെടുത്തുന്നു. സഹോദരീ സഹോദരന്മാരേ, ഇതിന് നാം ഒരു വില കൊടുക്കേണ്ടതുണ്ട്.
Gems#
25
We must distinguish the difference between the work of saving souls and the work of God. Many times the work of saving souls is not necessarily the work of God. Saving souls solves the problem of man, but the work of God requires that man exercise authority to have dominion over all things created by Him. God needs an authority in His creation, and He has chosen man to be that authority... Ruling for God is not a small thing; it is a great matter. God needs men whom He can trust and who will not fail Him. This is God’s work, and this is what God desires to obtain.
2024 ഒക്ടോബർ 5
ദേഹികളെ രക്ഷിക്കുന്ന വേലയും ദൈവത്തിൻ്റെ വേലയും തമ്മിലുള്ള വ്യത്യാസം നാം തിരിച്ചറിയണം. അനേകം പ്രാവശ്യവും ദേഹികളെ രക്ഷിക്കുന്ന വേല ദൈവത്തിൻ്റെ വേല ആയിരിക്കണമെന്നില്ല. ദേഹികളെ രക്ഷിക്കുന്നത് മനുഷ്യൻ്റെ പ്രശ്നം പരിഹരിക്കുന്നു, എന്നാൽ ദൈവത്തിൻ്റെ വേല താൻ സൃഷ്ടിച്ചതായ സകല കാര്യങ്ങളുടെയും മേൽ മനുഷ്യൻ ആധിപത്യം സ്ഥാപിക്കുവാൻ അധികാരം പ്രയോഗിക്കണമെന്ന് ആവശ്യപ്പെടുന്നു. ദൈവത്തിന് അവൻ്റെ സൃഷ്ടിയിൽ ഒരു അധികാരം ആവശ്യമാണ്, ആ അധികാരമായി മനുഷ്യനെ അവൻ തിരഞ്ഞെടുത്തിരിക്കുന്നു... ദൈവത്തിന് വേണ്ടി ഭരിക്കുന്നത് ഒരു ചെറിയ കാര്യമല്ല; അതൊരു വലിയ കാര്യമാണ്. ദൈവത്തിന് ആശ്രയിക്കുവാൻ കഴിയുന്ന, അവനെ പരാജയപ്പെടുത്താത്ത മനുഷ്യരെ അവന് ആവശ്യമുണ്ട്. ഇതാണ് ദൈവത്തിൻ്റെ വേല, ഇതാണ് ദൈവം നേടുവാൻ ആഗ്രഹിക്കുന്നത്.
- 80Page 77
