top of page

Ministry Gems

Gems from Ministry which takes takes only a few moments to read but a lifetime to muse upon

ശുശ്രൂഷയിലെ രത്നങ്ങൾ

വായിക്കുവാൻ ഏതാനും ചില നിമിഷങ്ങൾ മാത്രം സമയം എടുക്കുന്നതും എന്നാൽ ഒരു ആയുസ്സ് മുഴുവൻ ധ്യാനിക്കുവാൻ കഴിയുന്നതുമായ ശുശ്രൂഷയിൽ നിന്നുള്ള രത്നങ്ങൾ

Please submit your enjoyment from ministry and we will review and publish it here within a few days

ശുശ്രൂഷയിൽ നിന്നുള്ള നിങ്ങളുടെ ആസ്വാദനം പങ്കുവെക്കുക, ഞങ്ങൾ അത് റിവ്യൂ ചെയ്തിട്ട് ഏതാനും ദിവസങ്ങൾക്ക് ഉള്ളിൽ ഇവിടെ ചേർക്കുവാൻ ശ്രമിക്കാം

  • 80
    Page 78

Gems#

24

​

The greatest grace is not that we receive something but that there is Someone within us energizing us and enabling us to give something to others. Grace is not something received outwardly but Someone within, energizing, enabling, and strengthening us to do something for the Lord.

2024 ഒക്‌ടോബർ 4

​

​

ഏറ്റവും വലിയ കൃപ എന്നത്, നാം എന്തെങ്കിലും സ്വീകരിക്കുന്നു എന്നല്ല, മറിച്ച് നമ്മെ ഊർജ്ജസ്വലമാക്കുകയും മറ്റുള്ളവർക്ക് എന്തെങ്കിലും നൽകുവാൻ നമ്മെ പ്രാപ്തരാക്കുകയും ചെയ്യുന്ന ഒരുവൻ നമ്മുടെ ഉള്ളിലുണ്ട് എന്നതാണ്. കൃപ എന്നത് ബാഹ്യമായി ലഭിക്കുന്ന ഒന്നല്ല, മറിച്ച് കർത്താവിനായി എന്തെങ്കിലും ചെയ്യുവാൻ നമ്മെ ഉള്ളിൽ നിന്നും ഊർജ്ജസ്വലമാക്കുകയും പ്രാപ്തരാക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന ഒരുവനാണ്.

Gems#

23

​

It makes a great difference in our Christian life to walk in the corporate Christ. Most Christians today have been robbed of the riches of Christ. Most are spiritually poor and weak simply because they care only for Christ and not for the church.

2024 ഒക്‌ടോബർ 3

​

​

സംഘാത ക്രിസ്തുവിൽ നടക്കുന്നത് നമ്മുടെ ക്രിസ്തീയ ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കുന്നു. ഇന്ന് മിക്ക ക്രിസ്ത്യാനികളും ക്രിസ്തുവിൻ്റെ ധനത്തിൽ നിന്നും അപഹരിക്കപ്പെട്ടിരിക്കുന്നു. മിക്കവരും സഭയ്‌ക്കുവേണ്ടി കരുതാതെ കേവലം ക്രിസ്‌തുവിനു വേണ്ടി മാത്രം കരുതുന്നതിനാൽ, അവർ ആത്മിയമായി ദരിദ്രരും ബലഹീനരുമായിരിക്കുന്നു.

Gems#

22

​

The flesh is the uttermost expression of the fallen tripartite man (Gen. 6:3), and the Spirit is the ultimate realization of the processed Triune God (John 7:39).

2024 ഒക്‌ടോബർ 2

​

​

ജഡം വീണുപോയ ത്രിഭാഗിയ മനുഷ്യൻ്റെ (ഉൽപ. 6:3) പരമമായ ആവിഷ്‌കാരമാണ്, ആത്മാവ് പ്രക്രിയവിധയനായ ത്രിയേക ദൈവത്തിൻ്റെ ആത്യന്തിക സാക്ഷാത്കാരമാണ് (യോഹന്നാൻ 7:39).

Gems#

21

​

In Revelation 2 and 3 it was the Spirit speaking to the churches; [in Revelation 22:17], at the end of the book, it is the Spirit and the bride, the church, speaking together as one. This indicates that the church’s experience of the Spirit has improved to the extent that she has become one with the Spirit, who is the ultimate consummation of the Triune God.

2024 ഒക്‌ടോബർ 1

​

​

വെളിപ്പാട് 2-ലും 3-ലും സഭകളോട് സംസാരിക്കുന്നവൻ ആത്മാവായിരുന്നു; [വെളിപ്പാട് 22:17 ൽ], പുസ്തകത്തിൻ്റെ അവസാനം, ആത്മാവും മണവാട്ടിയായ സഭയും ഒരുമിച്ച് ഒന്നായി സംസാരിക്കുന്നു. ത്രിയേക ദൈവത്തിൻ്റെ ആത്യന്തിക പരിണതിയായ ആത്മാവുമായി അവൾ ഒന്നായിത്തീരുന്ന നിലയിലേക്ക് ആത്മാവിനെ സംബന്ധിച്ച സഭയുടെ അനുഭവം പുരോഗമിച്ചുവെന്ന് ഇത് സൂചിപ്പിക്കുന്നു.

Gems#

20

​

In the new man Christ is all and in all (Col. 3:10-11). This means that He is all the members of the new man and in all the members. We may wonder how the church as the Body of Christ can be Christ and how Christ can be all the members of the new man. In our experience, this depends upon who lives. If we live alone by ourselves, we are not Christ...If the church lives Christ, the church is Christ. If we all live Christ, we are Christ. The Christian life should be like this.

2024 സെപ്റ്റംബർ 30

​

​

പുതു മനുഷ്യനിൽ ക്രിസ്തു എല്ലാവരും ആകുന്നു, എല്ലാവരിലും ആകുന്നു (കൊലൊ. 3:10-11). ഇതിനർത്ഥം പുതു മനുഷ്യനിൽ അവൻ എല്ലാ അംഗങ്ങളും ആണ്, അതുപോലെ എല്ലാ അംഗങ്ങളിലുമാണ് എന്നാണ്. ക്രിസ്തുവിൻ്റെ ശരീരമെന്ന നിലയിൽ സഭയ്ക്ക് എങ്ങനെ ക്രിസ്തുവാകാമെന്നും, ക്രിസ്തുവിന് എങ്ങനെ പുതു മനുഷ്യനിലെ എല്ലാ അംഗങ്ങളും ആകാമെന്നും നാം ചിന്തിച്ചേക്കാം. നമ്മുടെ അനുഭവത്തിൽ, ഇത് ആരാണ് ജീവിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. നാം ഒറ്റയ്ക്ക് നമ്മളാൽതന്നെ ജീവിക്കുന്നുവെങ്കിൽ നാം ക്രിസ്തുവല്ല... സഭ ക്രിസ്തുവിനെ ജീവിക്കുന്നുവെങ്കിൽ സഭ ക്രിസ്തുവാണ്. നാമെല്ലാവരും ക്രിസ്തുവിനെ ജീവിക്കുന്നുവെങ്കിൽ നാം ക്രിസ്തുവാണ്. ക്രിസ്തീയ ജീവിതം ഇതുപോലെ ആയിരിക്കണം.

Gems#

19

​

If we would fellowship with God, we must walk in the light (1 John 1:7). In many things we may be able to pretend, but in this matter of enjoying Christ in the light, there is no room for pretense.

2024 സെപ്റ്റംബർ 29

​

​

ദൈവവുമായി നമുക്ക് കൂട്ടായ്മ ഉണ്ടായിരിക്കണമെങ്കിൽ നാം വെളിച്ചത്തിൽ നടക്കണം — "അവൻ വെളിച്ചത്തിൽ ആയിരിക്കുന്നതുപോലെ നാം വെളിച്ചത്തിൽ നടക്കുന്നുവെങ്കിൽ, നമുക്ക് അന്യോന്യം കൂട്ടായ്മയുണ്ട്" (1 യോഹന്നാൻ 1:7). അനേക കാര്യങ്ങളിൽ നമുക്ക് നടിക്കുവാൻ കഴിഞ്ഞേക്കാം, എന്നാൽ വെളിച്ചത്തിൽ ക്രിസ്തുവിനെ ആസ്വദിക്കുന്ന കാര്യത്തിൽ, നാട്യത്തിന് ഇടമില്ല.

Gems#

18

​

The New Testament reveals that our Christ is in resurrection and ascension. Whatever He has obtained and attained in His resurrection and ascension is now being transmitted into us by the all-inclusive life-giving Spirit. We simply need to open ourselves and say, “Lord, I am here. I love You, and I give myself to You. Lord, I empty my whole being for You.” If you pray like this, you will experience and enjoy this divine transmission.

2024 സെപ്റ്റംബർ 28

​

​

നമ്മുടെ ക്രിസ്തു പുനരുത്ഥാനത്തിലും ആരോഹണത്തിലും ആണെന്ന് പുതിയ നിയമം വെളിപ്പെടുത്തുന്നു. തൻ്റെ പുനരുത്ഥാനത്തിലും ആരോഹണത്തിലും അവന് ലഭിച്ചതും അവൻ നേടിയതുമായ എല്ലാം ജീവൻ നൽകുന്ന ആത്മാവിനാൽ നമ്മിലേക്ക് ഇപ്പോൾ പ്രസരണം ചെയ്തുകൊണ്ടിരിക്കുന്നു. നാം നമ്മെത്തന്നെ തുറന്നുകൊണ്ട് ഇത്രമാത്രം പറഞ്ഞാൽ മതി, “കർത്താവേ, ഞാൻ ഇവിടെയായിരിക്കുന്നു. ഞാൻ നിന്നെ സ്നേഹിക്കുന്നു, ഞാൻ എന്നെതന്നെ നിനക്ക് നൽകുന്നു. കർത്താവേ, ഞാൻ എൻ്റെ മുഴുവൻ ആളത്തവും നിനക്കായി ശൂന്യമാക്കുന്നു." നിങ്ങൾ ഇങ്ങനെ പ്രാർത്ഥിച്ചാൽ, ഈ ദിവ്യമായ പ്രസരണം നിങ്ങൾ അനുഭവമാക്കുകയും ആസ്വദിക്കുകയും ചെയ്യും.

Gems#

17

​

In Revelation chapter 1 Christ is revealed as the Priest taking care of the lampstands, and in chapter 8 He is unveiled as the Priest offering incense to God.... in chapter 5 He is revealed as the Administrator over the whole universe. To the universe Christ is not the Priest; He is the Administrator. But to the church Christ is the High Priest. As the ascended One in the heavens, He is now living, working, and ministering as a Priest.

2024 സെപ്റ്റംബർ 27

​

​

വെളിപ്പാട് 1-ാം അദ്ധ്യായത്തിൽ നിലവിളക്കുകളെ കരുതുന്ന പുരോഹിതനായി ക്രിസ്തുവിനെ വെളിപ്പെടുത്തുന്നു, 8-ാം അദ്ധ്യായത്തിൽ അവനെ ദൈവത്തിന് ധൂപം അർപ്പിക്കുന്ന പുരോഹിതനായി അനാവരണം ചെയ്യുന്നു... 5-ാം അദ്ധ്യായത്തിൽ അവനെ മുഴുവൻ പ്രപഞ്ചത്തിൻ്റെയും ഭരണാധികാരിയായി വെളിപ്പെടുത്തുന്നു. പ്രപഞ്ചത്തിന് ക്രിസ്തു പുരോഹിതനല്ല; അവൻ ഭരണാധികാരിയാണ്. എന്നാൽ സഭയെ സംബന്ധിച്ചിടത്തോളം ക്രിസ്തു മഹാപുരോഹിതനാണ്. സ്വർഗ്ഗത്തിൽ ആയിരിക്കുന്ന ആരോഹണം ചെയ്തവനെന്ന നിലയിൽ, അവൻ ഇപ്പോൾ ഒരു പുരോഹിതനായി ജീവിക്കുകയും പ്രവർത്തിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്നു.

Gems#

16

​

We must not only be saved, but also transformed into the living stones for the building of God. Originally we are not stones; we are pieces of clay. But when we accepted Christ, He came into our spirit and has been continually working to transform us. By the renewing of the Holy Spirit, we are transformed from a piece of clay to a stone that we may be material for the building of God.

2024 സെപ്റ്റംബർ 26

​

​

നാം രക്ഷിക്കപ്പെടുക മാത്രമല്ല, ദൈവത്തിൻ്റെ കെട്ടിടത്തിനുവേണ്ടിയുള്ള ജീവനുള്ള കല്ലുകളായി രൂപാന്തരപ്പെടുകയും വേണം. ആരംഭത്തിൽ നാം കല്ലുകളല്ല; നാം കളിമണ്ണ് കഷണങ്ങൾ ആണ്. എന്നാൽ നാം ക്രിസ്തുവിനെ സ്വീകരിച്ചപ്പോൾ, അവൻ നമ്മുടെ ആത്മാവിലേക്ക് കടന്നുവരികയും, നമ്മെ രൂപാന്തരപ്പെടുത്തുന്നതിനായി തുടർമാനമായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. പരിശുദ്ധാത്മാവിൻ്റെ പുതുക്കലിനാൽ, നാം ദൈവത്തിൻ്റെ കെട്ടിടത്തിനുള്ള വസ്തു ആകേണ്ടതിനായ് ഒരു കളിമണ്ണ് കഷണത്തിൽ നിന്നും ഒരു കല്ലായി രൂപാന്തരപ്പെടുന്നു,

Gems#

15

​

In the New Testament, there is some ground for gifts and knowledge, miracles and signs, but the main way for the Body of Christ to be built up is by Christ Himself as our life.

2024 സെപ്റ്റംബർ 25

​

​

പുതിയ നിയമത്തിൽ, വരങ്ങൾക്കും അറിവുകൾക്കും അത്ഭുതങ്ങൾക്കും അടയാളങ്ങൾക്കും ചില അടിസ്ഥാനങ്ങളുണ്ട്, എന്നാൽ ക്രിസ്തുവിൻ്റെ ശരീരം കെട്ടുപണിയുവാനുള്ള പ്രധാന മാർഗം ക്രിസ്തു താൻതന്നെ നമ്മുടെ ജീവനായിരിക്കുന്നതിനാലാണ്

  • 80
    Page 78

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

 https://whatsapp.com/channel/0029VbAyu7sCcW4oV1NGCW0o

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

PSRP ജീവിതം

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

മന്ന

Podcast

All Apps

Podcast

കീർത്തനങ്ങൾ

Podcast

പോഡ്കാസ്റ്റ്

©2025 തിരുവനന്തപുരത്തുള്ള സഭ

bottom of page