Ministry Gems
Gems from Ministry which takes takes only a few moments to read but a lifetime to muse upon
ശുശ്രൂഷയിലെ രത്നങ്ങൾ
വായിക്കുവാൻ ഏതാനും ചില നിമിഷങ്ങൾ മാത്രം സമയം എടുക്കുന്നതും എന്നാൽ ഒരു ആയുസ്സ് മുഴുവൻ ധ്യാനിക്കുവാൻ കഴിയുന്നതുമായ ശുശ്രൂഷയിൽ നിന്നുള്ള രത്നങ്ങൾ
Please submit your enjoyment from ministry and we will review and publish it here within a few days
ശുശ്രൂഷയിൽ നിന്നുള്ള നിങ്ങളുടെ ആസ്വാദനം പങ്കുവെക്കുക, ഞങ്ങൾ അത് റിവ്യൂ ചെയ്തിട്ട് ഏതാനും ദിവസങ്ങൾക്ക് ഉള്ളിൽ ഇവിടെ ചേർക്കുവാൻ ശ്രമിക്കാം
- 71Page 8
Gems#
637
Bringing God’s blessing to those around us (2)
God never entrusted His gospel of grace to the angels. Only human beings are qualified to preach the gospel. An angel could tell Cornelius to send for a man named Peter, but that angel was not able to speak a word about the gospel (Acts 10:3-5). Angels are not qualified to preach the gospel; only man is qualified. We must be human to preach the gospel, but we must not be human according to our natural self—that is devilish. We need another category of humanity, the humanity of Jesus. By His humanity we can bring the blessing of God upon all those around us.
2026 ജൂൺ 9
നമ്മുടെ ചുറ്റുമുള്ളവർക്ക് ദൈവത്തിന്റെ അനുഗ്രഹം കൊണ് ടുവരുന്നത് (2)
ദൈവം തന്റെ കൃപയുടെ സുവിശേഷം ഒരിക്കലും ദൂതന്മാരെ ഭരമേൽപ്പിച്ചില്ല. മനുഷ്യർക്ക് മാത്രമാണ് സുവിശേഷം പ്രസംഗിക്കുവാൻ യോഗ്യതയുള്ളത്. പത്രൊസ് എന്ന് പേരുള്ള ഒരു മനുഷ്യനെ ആളയച്ചു വരുത്തുവാൻ ഒരു ദൂതന് കൊർന്നേല്യൊസിനോട് പറയുവാൻ കഴിഞ്ഞിരുന്നു, എന്നാൽ ആ ദൂതന് സുവിശേഷത്തെക്കുറിച്ച് ഒരു വാക്ക് പോലും സംസാരിക്കുവാൻ കഴിഞ്ഞില്ല (പ്രവൃ. 10:3-5). ദൂതന്മാർ സുവിശേഷം പ്രസംഗിക്കുവാൻ യോഗ്യരല്ല; മനുഷ്യൻ മാത്രമാണ് യോഗ്യൻ. സുവിശേഷം പ്രസംഗിക്കുവാൻ നാം മനുഷ്യരായിരിക്കണം, എന്നാൽ നമ്മുടെ സ്വാഭാവിക സ്വയമനുസരിച്ച് നാം മനുഷ്യരായിരിക്കരുത്—അത് പൈശാചികമായ മനുഷ്യത്വമാണ്. നമുക്ക് മറ്റൊരു തരത്തിലുള്ള മനുഷ്യത്വം ആവശ്യമാണ്, യേശുവിന്റെ മനുഷ്യത്വം. അവന്റെ മനുഷ്യത്വത്താൽ നമ്മുടെ ചുറ്റുമുള്ള ഏവരുടെയുംമേൽ ദൈവത്തിന്റെ അനുഗ്രഹം കൊണ്ടുവരുവാൻ നമുക്ക് കഴിയും.
Gems#
636
Bringing God’s blessing to those around us (1)
In Jesus all the nations are blessed, and through us as Christians, the people around us should also be blessed. But is this our real situation? God told Abraham that through Christ all the nations would be blessed. Thus, as a Christian, we should bring God’s blessing upon the people surrounding us. Many times, however, the people around us are not blessed but cursed. If we are feeding on the humanity of Jesus, surely we will bring God’s blessing to those around us.
2026 ജൂൺ 8
നമ്മുടെ ചുറ്റുമുള്ളവർക്ക് ദൈവത്തിന്റെ അനുഗ്രഹം കൊണ് ടുവരുന്നത് (1)
യേശുവിൽ സകല ജാതികളും അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു, അതുപോലെ ക്രിസ്ത്യാനികളായ നമ്മിലൂടെ നമ്മുടെ ചുറ്റുമുള്ള ജനങ്ങളും അനുഗ്രഹിക്കപ്പെടണം. എന്നാൽ ഇത് നമ്മുടെ യഥാർഥ സാഹചര്യമാണോ? ക്രിസ്തുവിലൂടെ സകല ജാതികളും അനുഗ്രഹിക്കപ്പെടും എന്ന് ദൈവം അബ്രാഹാമിനോട് പറഞ്ഞു. അങ്ങനെ, ഒരു ക്രിസ്ത്യാനി എന്ന നിലയിൽ, നാം നമ്മുടെ ചുറ്റുമുള്ള ജനങ്ങളുടെമേൽ ദൈവത്തിന്റെ അനുഗ്രഹം കൊണ്ടുവരേണ്ടതുണ്ട്. പലപ്പോഴും, എന്നിരുന്നാലും, നമ്മുടെ ചുറ്റുമുള്ള ജനങ്ങൾ അനുഗ്രഹിക്കപ്പെടുകയല്ല, മറിച്ച് ശപിക്കപ്പെടുകയാണ് ചെയ്യുന്നത്. നാം യേശുവിന്റെ മനുഷ്യത്വത്തെ ഭക്ഷിക്കുകയാണെങ്കിൽ, തീർച്ചയായും നമ്മുടെ ചുറ്റുമുള്ളവർക്ക് നാം ദൈവത്തിന്റെ അനുഗ്രഹം കൊണ്ടുവരും.
Gems#
635
Masticating the humanity of Jesus
Satan, on the one hand, has been bruised and destroyed on the cross, yet on the other hand, he is still here making trouble. As human beings, we are under the damaging influence of Satan. How can we destroy this damaging serpent? There is only one way—by feeding on the humanity of Jesus. If we enjoy and eat His humanity, the serpent is destroyed. In John 6:57 the Lord said, “He who eats Me, he also shall live because of Me.” One version translates this word as “masticate.” This means to chew finely, to eat bit by bit in a slow and fine way. When we eat too fast, our digestion is impaired. So we must learn to masticate the Lord’s humanity. This kind of masticating will bruise the head of the serpent.
2026 ജൂൺ 7
യേശുവിന്റെ മനുഷ്യത്വത്തെ ചവച്ചരച്ചു ഭക്ഷിക്കുന്നത്
സാത്താൻ, ഒരുവശത്ത്, ക്രൂശിൽ ചതയ്ക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു, എങ്കിലും മറുവശത്ത്, അവൻ ഇപ്പോഴും ഇവിടെ അസ്വസ്ഥതകൾ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. മനുഷ്യർ എന്ന നിലയിൽ, നാം സാത്താന്റെ ദോഷകരമായ സ്വാധീനത്തിൻ കീഴിലാണ്. ദോഷം വരുത്തുന്ന ഈ സർപ്പത്തെ നമുക്ക് എങ്ങനെ നശിപ്പിക്കുവാൻ കഴിയും? ഒരേയൊരു വഴി മാത്രമേയുള്ളൂ—യേശുവിന്റെ മനുഷ്യത്വത്തെ ഭക്ഷിക്കുക വഴി. നാം അവന്റെ മനുഷ്യത്വത്തെ ആസ്വദിക്കുകയും ഭക്ഷിക്കുകയും ചെയ്യുകയാണെങ്കിൽ, സർപ്പം നശിപ്പിക്കപ്പെടുന്നു. യോഹന്നാൻ 6:57-ൽ കർത്താവ് പറഞ്ഞു, “എന്നെ ഭക്ഷിക്കുന്നവൻ എന്മൂലം ജീവിക്കും.” ഒരു പതിപ്പ് ഈ വാക്കിനെ “ചവച്ചരയ്ക്കുക” എന്ന് വിവർത്തനം ചെയ്യുന്നു. ഇതിനർത്ഥം സാവധാനത്തിലും നല്ല രീതിയിലും ഓരോ കഷണമായി, നേർമയായി ചവച്ചരച്ച് ഭക്ഷിക്കുക എന്നാണ്. നാം വളരെ വേഗത്തിൽ ഭക്ഷിക്കുമ്പോൾ, നമ്മുടെ ദഹനം തടസ്സപ്പെടുന്നു. അതിനാൽ കർത്താവിന്റെ മനുഷ്യത്വത്തെ ചവച്ചരച്ചു ഭക്ഷിക്കുവാൻ നാം പഠിക്കണം. ഇങ്ങനെയുള്ള ചവച്ചരയ്ക്കൽ സർപ്പത്തിന്റെ തലയെ ചതച്ചുകളയും.
Gems#
634
Lord's humanity as fine flour in the Gospels (17)
Jesus not only served but was also willing to wash the feet of His disciples. He “rose from supper and laid aside His outer garments; and taking a towel, He girded Himself; then He poured water into the basin and began to wash the disciples’ feet and to wipe them with the towel with which He was girded” (John 13:4-5). He had such a humanity. He was willing to wash their feet, instead of expecting them to wash His. How we need this humanity for the church life! It is so clear in these Gospels that Jesus’ humanity is the highest humanity. This is the real meal offering.
2026 ജൂൺ 6
സുവിശേഷങ്ങളിലുള്ള നേരിയ മാവായ കർത്താവിന്റെ മനുഷ്യത് വം (17)
യേശു ശുശ്രൂഷിക്കുക മാത്രമല്ല, തന്റെ ശിഷ്യന്മാരുടെ പാദം കഴുകുവാൻ മനസ്സുള്ളവനുമായിരുന്നു. അവൻ “അത്താഴത്തിൽ നിന്നെഴുന്നേറ്റ്, തന്റെ പുറംവസ്ത്രം മാറ്റിവച്ച്, ഒരു തുവർത്ത് എടുത്ത്, തന്റെ അരയിൽ ചുറ്റി; പിന്നെ അവൻ തൊട്ടിയിലേക്ക് വെള്ളം ഒഴിച്ച്, ശിഷ്യന്മാരുടെ പാദം കഴുകുവാനും താൻ അരയിൽ ചുറ്റിയിരുന്ന തുവർത്തുകൊണ്ട് അവയെ തുടയ്ക്കുവാനും തുടങ്ങി.” (യോഹ 13:4-5). അവന് അങ്ങനെയുള്ള ഒരു മനുഷ്യത്വമുണ്ടായിരുന്നു. അവർ തന്റെ പാദം കഴുകുമെന്ന് പ്രതീക്ഷിക്കുന്നതിന് പകരം, അവരുടെ പാദം കഴുകുവാൻ അവൻ മനസ്സുള്ളവനായിരുന്നു. സഭാജീവിതത്തിനായി ഈ മനുഷ്യത്വം നമുക്ക് എത്രമാത്രം ആവശ്യമാണ്! യേശുവിന്റെ മനുഷ്യത്വം ഏറ്റവും ഉന്നതമായ മനുഷ്യത്വമാണെന്ന് ഈ സുവിശേഷങ്ങളിൽ വളരെ വ്യക്തമാണ്. ഇതാണ് യഥാർഥ ഭോജനയാഗം.
Gems#
633
Lord's humanity as fine flour in the Gospels (16)
When Lazarus died, we read that Jesus was moved with indignation in His spirit and wept (11:33, 35). Many times I have thought that Jesus could never weep. But with His humanity there is a time to weep. We should not be so strong that we never weep. I am afraid that if I were to weep in front of you, you would think that I am not strong. This is a religious concept; sometimes we need to weep. This is the real humanity.
2026 ജൂൺ 5
സുവിശേഷങ്ങളിലുള്ള നേരിയ മാവായ കർത്താവിന്റെ മനുഷ്യത് വം (16)
ലാസർ മരിച്ചപ്പോൾ, യേശു തന്റെ ആത്മാവിൽ രോഷം പൂണ്ട്, അസ്വസ്ഥനായി, എന്നും കരഞ്ഞു എന്നും നാം വായിക്കുന്നു (11:33, 35). യേശുവിന് ഒരിക്കലും കരയുവാൻ കഴിയില്ല എന്ന് പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട്. എന്നാൽ അവന്റെ മനുഷ്യത്വത്തിൽ കരയുവാൻ ഒരു സമയമുണ്ട്. നാം ഒരിക്കലും കരയാത്തവണ്ണം അത്ര ശക്തരായിരിക്കുവാൻ പാടില്ല. ഞാൻ നിങ്ങളുടെ മുൻപിൽ വെച്ച് കരയുകയാണെങ്കിൽ, ഞാൻ ശക്തനല്ല എന്ന് നിങ്ങൾ ചിന്തിക്കുമോ എന്ന് ഞാൻ ഭയപ്പെടുന്നു. ഇതൊരു മതപരമായ ധാരണയാണ്; ചിലപ്പോൾ നാം കരയേണ്ടതുണ്ട്. ഇതാണ് യഥാർഥ മനുഷ്യത്വം.
Gems#
632
Lord's humanity as fine flour in the Gospels (15)
Something more about the humanity of Jesus is seen in John 7:46. The chief priests and Pharisees sent certain attendants to capture the Lord, but when they returned, they said, “Never has a man spoken as this man has.” They had never seen a man like Jesus. We need to be such a man so that others would say that they have never seen anyone like us. We should be unique, because we enjoy such a unique humanity.
2026 ജൂൺ 4
സുവിശേഷങ്ങളിലുള്ള നേരിയ മാവായ കർത്താവിന്റെ മനുഷ്യത് വം (15)
യോഹന്നാൻ 7:46-ൽ യേശുവിന്റെ മനുഷ്യത്വത്തെക്കുറിച്ച് കൂടുതലായി ചിലത് കാണുന്നുണ്ട്. മുഖ്യപുരോഹിതന്മാരും പരീശന്മാരും കർത്താവിനെ പിടികൂടേണ്ടതിന് ചില സേവകരെ അയച്ചു, എന്നാൽ അവർ മടങ്ങിവന്നപ്പോൾ, “ഈ മനുഷ്യനെപ്പോലെ ആരും ഒരിക്കലും സംസാരിച്ചിട്ടില്ല” എന്ന് അവർ പറഞ്ഞു. യേശുവിനെപ്പോലെയുള്ള ഒരു മനുഷ്യനെ അവർ ഒരിക്കലും കണ്ടിട്ടുണ്ടായിരുന്നില്ല. മറ്റുള്ളവർ നമ്മെപ്പോലെ ഒരാളെ ഒരിക്കലും കണ്ടിട്ടില്ലെന്ന് പറയത്തക്കവണ്ണമുള്ള ഒരു മനുഷ്യനായിരിക്കുവാൻ നാം പഠിക്കണം. നാം നിസ്തുലരായിരിക്കണം, കാരണം അങ്ങനെയുള്ള ഒരു നിസ്തുല മനുഷ്യത്വത്തെയാണ് നാം ആസ്വദിക്കുന്നത്.
Gems#
631
Lord's humanity as fine flour in the Gospels (14)
In John 7:6 we see that the Lord was always limited by time. “Jesus therefore said to them, My time has not yet come, but your time is always ready.” All of us, especially the young people, need to learn not to be so free. Too much freedom indicates lawlessness. Freedom must be within the limits of law. We should not say that our time is always ready. The humanity of Jesus is not always so. His humanity does not have so much freedom. If we learn to partake of His humanity, we will see that there is limitation.
2026 ജൂൺ 3
സുവിശേഷങ്ങളിലുള്ള നേരിയ മാവായ കർത്താവിന്റെ മനുഷ്യത് വം (14)
യോഹന്നാൻ 7:6-ൽ കർത്താവ് എപ്പോഴും സമയത്താൽ പരിമിതപ്പെട്ടിരുന്നതായി നാം കാണുന്നു. “അതുകൊണ്ട് യേശു അവരോടു പറഞ്ഞു, എന്റെ സമയം ഇതുവരെ വന്നിട്ടില്ല, എന്നാൽ നിങ്ങളുടെ സമയം എപ്പോഴും ഒരുങ്ങിയിരിക്കുന്നു.” നാമെല്ലാവരും, പ്രത്യേകിച്ച് ചെറുപ്പക്കാർ, ഇത്രമാത്രം സ്വാതന്ത്ര്യമുള്ളവരാകാതിരിക്കുവാൻ പഠിക്കേണ്ടതുണ്ട്. അമിതമായ സ്വാതന്ത്ര്യം നിയമരാഹിത്യത്തെ കാണിക്കുന്നു. സ്വാതന്ത്ര്യം നിയമത്തിന്റെ അതിരുകൾക്കുള്ളിലായിരിക്കണം. നമ്മുടെ സമയം എപ്പോഴും വന്നിരിക്കുന്നു എന്ന് നാം പറയുവാൻ പാടില്ല. യേശുവിന്റെ മനുഷ്യത്വം എപ്പോഴും അങ്ങനെയുള്ളതല്ല. അവന്റെ മനുഷ്യത്വത്തിന് ഇത്രമാത്രം സ്വാതന്ത്ര്യമില്ല. അവന്റെ മനുഷ്യത്വത്തിൽ പങ്കുകൊള്ളുവാൻ നാം പഠിക്കുകയാണെങ്കിൽ, അവിടെ പരിമിതിയുണ്ടെന്ന് നാം കാണും.
Gems#
630
Lord's humanity as fine flour in the Gospels (13)
The Gospel of John adds something concerning the feeding of the five thousand. Jesus told the disciples to gather the pieces left over that nothing be lost (6:12). Here we see a humanity that is so solid. There is nothing sloppy in His behavior. Most of us would forget about all the broken pieces, but the Lord was careful not to leave anything in a sloppy way.
2026 ജൂൺ 2
സുവിശേഷങ്ങളിലുള്ള നേരിയ മാവായ കർത്താവിന്റെ മനുഷ്യത് വം (13)
യോഹന്നാന്റെ സുവിശേഷം അയ്യായിരം പേരെ പോഷിപ്പിച്ചതിനെക്കുറിച്ച് ഒരു കാര്യം കൂടി ചേർക്കുന്നു. ഒന്നും നഷ്ടപ്പെട്ടുപോകാതിരിക്കേണ്ടതിന് ശേഷിച്ച കഷണങ്ങൾ ശേഖരിക്കുവാൻ യേശു ശിഷ്യന്മാരോട് പറഞ്ഞു (6:12). അത്രത്തോളം ഉറപ്പുള്ള ഒരു മനുഷ്യത്വത്തെ നാം ഇവിടെ കാണുന്നു. അവന്റെ പെരുമാറ്റത്തിൽ അശ്രദ്ധമായി യാതൊന്നുമില്ല. നമ്മിൽ ഭൂരിഭാഗം പേരും ശേഷിച്ച കഷണങ്ങളെക്കുറിച്ച് മറന്നുപോയേക്കാം, എന്നാൽ കർത്താവ് ഒന്നിനെയും അശ്രദ്ധമായ രീതിയിൽ ഉപേക്ഷിക്കാതിരിക്കുവാൻ ശ്രദ്ധയുള്ളവനായിരുന്നു.
Gems#
629
Lord's humanity as fine flour in the Gospels (12)
In Mark 6, when He was feeding the five thousand, He ordered the disciples to have all the people sit down by companies. This was His wisdom. If they had not sat down, the disciples would not have been able to distribute the bread to them. The Lord Jesus did not tell them to sit down in a loose way but in a very orderly way. Everything was arranged in order. To have such an arrangement requires the proper humanity.
2026 ജൂൺ 1
സുവിശേഷങ്ങളിലുള്ള നേരിയ മാവായ കർത്താവിന്റെ മനുഷ്യത് വം (12)
മർക്കൊസ് 6-ൽ, അവൻ അയ്യായിരം പേരെ പോഷിപ്പിച്ചപ്പോൾ, ജനത്തെ പന്തിപന്തിയായി ഇരിക്കുവാൻ അവൻ ശിഷ്യന്മാരോട് കൽപ്പിച്ചു. ഇത് അവന്റെ ജ്ഞാനമായിരുന്നു. അവർ ഇരുന്നിരുന്നില്ലെങ്കിൽ, ശിഷ്യന്മാർക്ക് അവർക്ക് അപ്പം വിതരണം ചെയ്യുവാൻ കഴിയുമായിരുന്നില്ല. കർത്താവായ യേശു അവരോട് ക്രമമില്ലാത്ത രീതിയിലല്ല, മറിച്ച് വളരെ ക്രമത്തോടുകൂടിയ രീതിയിൽ ഇരിക്കുവാനാണ് പറഞ്ഞത്. സകലതും ക്രമമായി ക്രമീകരിക്കപ്പെട്ടു. അത്തരം ഒരു ക്രമീകരണം ഉണ്ടായിരിക്കുന്നതിന് ശരിയായ മനുഷ്യത്വം ആവശ്യമാണ്.
Gems#
628
Lord's humanity as fine flour in the Gospels (11)
Jesus is a very diligent man. Mark 1 reveals that He was exceedingly busy. I believe that He went to bed quite late, yet verse 35 says, “Rising very early in the morning, while it was still night, He went out and went away to a deserted place, and there He prayed.” Many times people excuse themselves for not rising early because they have gone to bed so late. The church life needs a humanity that is diligent and alert.
2026 മേയ് 31
സുവിശേഷങ്ങളിലുള്ള നേരിയ മാവായ കർത്താവിന്റെ മനുഷ്യത്വം (11)
യേശു വളരെ ഉത്സാഹമുള്ള ഒരു മനുഷ്യനാണ്. അവൻ അത്യന്തം തിരക്കുള്ളവനായിരുന്നു എന്ന് മർക്കൊസ് 1 വെളിപ്പെടുത്തുന്നു. അവൻ വളരെ വൈകിയാണ് ഉറങ്ങുവാൻ പോയതെന്ന് ഞാൻ വിശ്വസിക്കുന്നു, എങ്കിലും വാക്യം 35 പറയുന്നു, “പിന്നെ അതിരാവിലെ, രാത്രി ആയിരുന്നപ്പോൾ തന്നെ, അവൻ എഴുന്നേറ്റ് പുറത്തേക്ക്, ഒരു വിജനസ്ഥലത്തേക്കു പോയി, അവിടെ പ്രാർഥിച്ചു.” പലപ്പോഴും ആളുകൾ തങ്ങൾ വളരെ വൈകി ഉറങ്ങുവാൻ പോയതുകൊണ്ട് നേരത്തെ എഴുന്നേൽക്കാത്തതിന് ഒഴികഴിവ് പറയുന്നു. സഭാജീവിതത്തിന് ഉത്സാഹവും ജാഗ്രതയുമുള്ള ഒരു മനുഷ്യത്വമാണ് ആവശ്യം.
- 71Page 8
