Ministry Gems
Gems from Ministry which takes takes only a few moments to read but a lifetime to muse upon
ശുശ്രൂഷയിലെ രത്നങ്ങൾ
വായിക്കുവാൻ ഏതാനും ചില നിമിഷങ്ങൾ മാത്രം സമയം എടുക്കുന്നതും എന്നാൽ ഒരു ആയുസ്സ് മുഴുവൻ ധ്യാനിക്കുവാൻ കഴിയുന്നതുമായ ശുശ്രൂഷയിൽ നിന്നുള്ള രത്നങ്ങൾ
Please submit your enjoyment from ministry and we will review and publish it here within a few days
ശുശ്രൂഷയിൽ നിന്നുള്ള നിങ്ങളുടെ ആസ്വാദനം പങ്കുവെക്കുക, ഞങ്ങൾ അത് റിവ്യൂ ചെയ്തിട്ട് ഏതാനും ദിവസങ്ങൾക്ക് ഉള്ളിൽ ഇവിടെ ചേർക്കുവാൻ ശ്രമിക്കാം
- 80Page 80
Gems#
4
Grace is God Himself as our enjoyment. The stewardship of grace is the dispensing of God into people to be their enjoyment.
2024 സെപ്റ്റംബർ 14
കൃപ നമ്മുടെ ആസ്വാദനമെന്ന നിലയിൽ ദൈവം താൻതന്നെയാണ്. കൃപയുടെ കാര്യവിചാരകത്വമെന്നത് ദൈവത്തെ ജനത്തിലേക്ക് അവരുടെ ആസ്വാദനമായി പകരുന്നതാണ്.
Gems#
3
Paul's ministry was to dispense the riches of Christ as grace to the believers. A stewardess on an airplane dispenses food to the passengers; she does not dispense information on how to cook. Likewise, the Apostle Paul dispensed the riches of Christ to the saints. This is what we are doing in the ministry today.
2024 സെപ്റ്റംബർ 13
പൗലോസിൻ്റെ ശുശ്രൂഷ, ക്രിസ്തുവിൻ്റെ ധനത്തെ വിശ്വാസികളിലേക്ക് കൃപയായി പകരുക എന്നതായിരുന്നു. വിമാനത്തിലെ ഒരു കാര്യവിചാരക യാത്രക്കാർക്ക് ഭക്ഷണം പകരുന്നു; എങ്ങനെ ഭക്ഷണം പാചകം ചെയ്യണം എന്നതിനെക്കുറിച്ചുള്ള വിവരങ്ങളല്ല അവൾ പകരുന്നത്. അതുപോലെ, അപ്പോസ്തലനായ പൗലോസ് ക്രിസ്തുവിൻ്റെ ധനം വിശുദ്ധന്മാർക്ക് പകർന്നു. ഇതാണ് ഇന്ന് ശുശ്രൂഷയിൽ നാം ചെയ്യുന്നത്.
Gems#
2
We have been reborn, regenerated. To be reborn is to have God born in us. Do you believe that God has been born into you? The very God who has been born into you is the Father, the Son, and the Spirit. By the time this God was born into you, He had already passed through creation, incarnation, crucifixion, resurrection, and ascension. Did you feel all this when you were regenerated? Whether you had any feeling regarding it or not means nothing. What is important is that you believe whatever the Bible says.
2024 സെപ്റ്റംബർ 12
നാം പുതുതായി ജനിച്ചു, വീണ്ടുംജനിച്ചു. പുതുതായി ജനിക്കുക എന്നാൽ ദൈവം നമ്മിൽ ജനിക്കുക എന്നതാണ്. ദൈവം നിങ്ങളിൽ ജനിച്ചുവെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? നിങ്ങളിൽ ജനിച്ച ദൈവം പിതാവും പുത്രനും ആത്മാവുമായവൻ താൻതന്നെയാണ്. ഈ ദൈവം നിങ്ങളിൽ ജനിക്കുമ്പോഴേക്കും, അവൻ സൃഷ്ടി, ജഡാവതാരം, ക്രൂശുമരണം, പുനരുത്ഥാനം, ആരോഹണം എന്നിവയിലൂടെ കടന്നുപോയികഴിഞ്ഞിരുന്നു. നിങ്ങൾ വീണ്ടുംജനിച്ചപ്പോൾ ഇവയെല്ലാം നിങ്ങളുടെ അനുഭൂതിയായിരുന്നുവോ? നിങ്ങൾക്ക് അതിനെക്കുറിച്ച് എന്തെങ്കിലും അനുഭൂതി ഉണ്ടായാലും ഇല്ലെങ്കിലും അതിൽ കാര്യമില്ല. ബൈബിൾ പറയുന്നതെന്തും നിങ്ങൾ വിശ്വസിക്കുക എന്നതാണ് പ്രധാനം.
Gems#
1
The way God makes us holy is to impart Himself, the Holy One, into us so that our whole being may be permeated and saturated with His holy nature. For us, God's chosen ones, to be holy is to partake of His divine nature and to have our whole being permeated with God Himself. This is different from mere sinless perfection or sinless purity. This makes our being holy, like God Himself in His nature and in His character.
2024 സെപ്റ്റംബർ 11
നമ്മുടെ മുഴുവൻ ആളത്തവും ദൈവത്തിൻ്റെ വിശുദ്ധ സ്വഭാവത്താൽ സന്നിവേശിപ്പിക്കുകയും സാന്ദ്രീകരിക്കുകയും ചെയ്യേണ്ടതിന്, വിശുദ്ധനായ തന്നെത്തന്നെ നമ്മിലേക്ക് പകർന്നുനൽകുക എന്നതാണ്, ദൈവം നമ്മെ വിശുദ്ധരാക്കുന്ന വിധം. ദൈവം തിരഞ്ഞെടുത്തവരായ നാം വിശുദ്ധരായിരിക്കുകയെന്നാൽ, ദൈവത്തിന്റെ ദിവ്യ സ്വഭാവത്തിൽ പങ്കുകൊണ്ട്, നമ്മുടെ ആളത്തം മുഴുവനും ദൈവത്താൽ തന്നെ സന്നിവേശിപ്പിക്കപ്പെടുക എന്നതാണ്. ഇത് കേവലം പാപരഹിതമായ തികവിൽ നിന്ന് അഥവാ പാപരഹിതമായ നിർമലതയിൽ നിന്ന് വ്യത്യസ്തമാണ്. ഇത് നമ്മുടെ ആളത്തത്തെ ദൈവത്തിന്റെ പ്രകൃതത്തിലും സ്വഭാവത്തിലും, ദൈവത്തെപോലെതന്നെ വിശുദ്ധമാക്കുന്നു.
- 80Page 80
