top of page

Ministry Gems

Gems from Ministry which takes takes only a few moments to read but a lifetime to muse upon

ശുശ്രൂഷയിലെ രത്നങ്ങൾ

വായിക്കുവാൻ ഏതാനും ചില നിമിഷങ്ങൾ മാത്രം സമയം എടുക്കുന്നതും എന്നാൽ ഒരു ആയുസ്സ് മുഴുവൻ ധ്യാനിക്കുവാൻ കഴിയുന്നതുമായ ശുശ്രൂഷയിൽ നിന്നുള്ള രത്നങ്ങൾ

Please submit your enjoyment from ministry and we will review and publish it here within a few days

ശുശ്രൂഷയിൽ നിന്നുള്ള നിങ്ങളുടെ ആസ്വാദനം പങ്കുവെക്കുക, ഞങ്ങൾ അത് റിവ്യൂ ചെയ്തിട്ട് ഏതാനും ദിവസങ്ങൾക്ക് ഉള്ളിൽ ഇവിടെ ചേർക്കുവാൻ ശ്രമിക്കാം

  • 80
    Page 9

Gems#

713

Highest life (2)

Although there is a certain degree of magnanimity and tolerance in man’s natural life, these virtues are limited. In order to be unlimitedly high, a person must receive the unlimited God as the highest life. When the infinite God enters into us and becomes the highest life within us, we become persons of an infinitely high standard. We can love what others cannot love, we can endure what others cannot endure, and we can forgive what others cannot forgive. We possess a nobleness and a holiness that no mere human being possesses.

2026 ഓഗസ്റ്റ് 24

​

പരമോന്നത ജീവൻ (2)

മനുഷ്യന്റെ സ്വാഭാവിക ജീവനിൽ ഒരു നിശ്ചിത അളവിലുള്ള മഹാമനസ്കതയും സഹിഷ്ണുതയും ഉണ്ടെങ്കിലും, ഈ നന്മകൾ പരിമിതമാണ്. അളവില്ലാതെ ഉന്നതമായിരിക്കുവാൻ, ഒരു വ്യക്തി അപരിമേയനായ ദൈവത്തെ പരമോന്നത ജീവനായി കൈക്കൊള്ളണം. അപരിമേയനായ ദൈവം നമ്മിലേക്ക് പ്രവേശിക്കുകയും നമ്മുടെ ഉള്ളിൽ പരമോന്നത ജീവനായിത്തീരുകയും ചെയ്യുമ്പോൾ, നാം അളവില്ലാതെ ഉയർന്ന നിലവാരമുള്ള വ്യക്തികളായിത്തീരുന്നു. മറ്റുള്ളവർക്ക് സ്നേഹിക്കുവാൻ കഴിയാത്തതിനെ നമുക്ക് സ്നേഹിക്കുവാൻ കഴിയും, മറ്റുള്ളവർക്ക് സഹിപ്പാൻ കഴിയാത്തതിനെ നമുക്ക് സഹിപ്പാൻ കഴിയും, മറ്റുള്ളവർക്ക് ക്ഷമിക്കുവാൻ കഴിയാത്തതിനെ നമുക്ക് ക്ഷമിക്കുവാൻ കഴിയും. കേവലം ഒരു മനുഷ്യനും ഇല്ലാത്ത ഒരു കുലീനതയും വിശുദ്ധിയും നാം കൈവശംവെക്കുന്നു.

Gems#

712

Highest life (1)

Everyone who has the life of God can be unlimitedly high. A person who has God as his life should have a standard that is infinitely high. While others may say that a certain matter is overwhelming, those with God as their life can bear it joyfully. When others find a matter intolerable, those with God can gladly and willingly tolerate it. A person with God is a high person, an unlimited person. It is impossible to attain to this high living with only the natural life that man possesses. This living can be attained only when one takes God’s highest life as his life.

2026 ഓഗസ്റ്റ് 23

​

പരമോന്നത ജീവൻ (1)

ദൈവത്തിന്റെ ജീവനുള്ള എല്ലാവർക്കും അളവില്ലാതെ ഉന്നതമായിരിക്കുവാൻ കഴിയും. ദൈവം തന്റെ ജീവനായിട്ടുള്ള ഒരു വ്യക്തിക്ക് അനന്തമായി ഉന്നതമായ ഒരു നിലവാരം ഉണ്ടായിരിക്കണം. ഒരു പ്രത്യേക കാര്യം താങ്ങാനാവാത്തതാണെന്ന് മറ്റുള്ളവർ പറഞ്ഞേക്കാമെങ്കിലും, ദൈവം തങ്ങളുടെ ജീവനായിട്ടുള്ളവർക്ക് അതിനെ സന്തോഷത്തോടെ വഹിപ്പാൻ കഴിയും. മറ്റുള്ളവർ ഒരു കാര്യം അസഹനീയമായി കണ്ടെത്തുമ്പോൾ, ദൈവമുള്ളവർക്ക് സന്തോഷത്തോടും മനസ്സോടെയും അതിനെ സഹിപ്പാൻ കഴിയും. ദൈവമുള്ള ഒരു വ്യക്തി ഉന്നത വ്യക്തിയാണ്, പരിമിതികളില്ലാത്ത വ്യക്തിയാണ്. മനുഷ്യൻ കൈവശം വെച്ചിരിക്കുന്ന സ്വാഭാവിക ജീവൻ കൊണ്ട് മാത്രം ഈ ഉന്നത ജീവിതം പ്രാപിക്കുക അസാധ്യമാണ്. ഒരുവൻ ദൈവത്തിന്റെ പരമോന്നത ജീവനെ തന്റെ ജീവനായി സ്വീകരിക്കുമ്പോൾ മാത്രമേ ഈ ജീവിതം പ്രാപിക്കുവാൻ കഴിയൂ.

Gems#

711

Rapture and reward (2)

[With regard to] someone graduating from a university. At the end of the first year, he knows that his graduation is still three years in the future; when he is in the fourth year, he knows that he will soon graduate. The same principle applies to being raptured and obtaining the reward. If a person does not live a life of being raptured or walk in the way of obtaining the reward, he should not hope that one day he will suddenly be raptured and receive a reward from heaven. This is not possible. Being raptured and rewarded is a gradual process, the end of which is obtained by maturing in life and running the course.

2026 ഓഗസ്റ്റ് 22

​

ഉൾപ്രാപണവും പ്രതിഫലവും (2)

ഒരു സർവ്വകലാശാലയിൽ നിന്ന് ബിരുദം നേടുന്ന ഒരുവനെ സംബന്ധിച്ച്. ഒന്നാം വർഷത്തിന്റെ അവസാനം, തന്റെ ബിരുദദാനത്തിന് ഇനിയും മൂന്ന് വർഷം ബാക്കിയുണ്ടെന്ന് അവൻ അറിയുന്നു; അവൻ നാലാം വർഷത്തിലായിരിക്കുമ്പോൾ, താൻ ഉടൻ ബിരുദം നേടുമെന്ന് അവൻ അറിയുന്നു. അതേ തത്ത്വം ഉൾപ്രാപണത്തിനും പ്രതിഫലം നേടുന്നതിനും ബാധകമാണ്. ഒരു വ്യക്തി എടുക്കപ്പെടുന്നതിന്റെ ഒരു ജീവിതം ജീവിക്കുകയോ പ്രതിഫലം നേടുന്ന വഴിയിൽ നടക്കുകയോ ചെയ്യുന്നില്ലെങ്കിൽ, ഒരു ദിവസം താൻ പെട്ടെന്ന് എടുക്കപ്പെടുമെന്നും സ്വർഗ്ഗത്തിൽ നിന്ന് ഒരു പ്രതിഫലം ലഭിക്കുമെന്നും അവൻ പ്രത്യാശിക്കരുത്. ഇത് സാധ്യമല്ല. എടുക്കപ്പെടുന്നതും പ്രതിഫലം ലഭിക്കുന്നതും ഒരു ക്രമാനുഗതമായ പ്രക്രിയയാണ്, അതിന്റെ അവസാനം ജീവനിലെ പക്വത പ്രാപിക്കുന്നതിലൂടെയും ഓട്ടം ഓടുന്നതിലൂടെയും നേടപ്പെടുന്നു.

Gems#

710

Rapture and reward (1)

If we pursue growth in life and pay attention to living an overcoming life, we will realize that the rapture and the reward are matters related to maturity in life. We should not consider the rapture and the reward as just things that will happen suddenly in the future, thinking that how we live and follow the Lord today has nothing to do with the rapture and the reward. We should know that objectively the rapture and the reward have been prepared by the Lord for us but that subjectively the rapture and the reward are a realm that we should arrive at in our life, living, and course.

2026 ഓഗസ്റ്റ് 21

​

ഉൾപ്രാപണവും പ്രതിഫലവും (1)

നാം ജീവനിലെ വളർച്ചയെ പിൻപറ്റുകയും ജയിക്കുന്ന ഒരു ജീവിതം ജീവിക്കുന്നതിൽ ശ്രദ്ധിക്കുകയും ചെയ്യുന്നുവെങ്കിൽ, ഉൾപ്രാപണവും പ്രതിഫലവും ജീവനിലെ പക്വതയുമായി ബന്ധപ്പെട്ട കാര്യങ്ങളാണെന്ന് നാം തിരിച്ചറിയും. ഉൾപ്രാപണവും പ്രതിഫലവും നാം ഇന്ന് എങ്ങനെ ജീവിക്കുന്നുവെന്നതും കർത്താവിനെ എങ്ങനെ അനുഗമിക്കുന്നുവെന്നതുമായി യാതൊരു ബന്ധവുമില്ലെന്ന് ചിന്തിച്ചുകൊണ്ട്, ഭാവിയിൽ പെട്ടെന്ന് സംഭവിക്കുന്ന കാര്യങ്ങളായി മാത്രം നാം അവയെ പരിഗണിക്കരുത്. വസ്തുനിഷ്ഠമായി ഉൾപ്രാപണവും പ്രതിഫലവും കർത്താവ് നമുക്കായി ഒരുക്കിയിരിക്കുന്നുവെന്നും എന്നാൽ വ്യക്തിനിഷ്ഠമായി ഉൾപ്രാപണവും പ്രതിഫലവും നമ്മുടെ ജീവനിലും, ജീവിതത്തിലും, ഗതിയിലും നാം എത്തിച്ചേരേണ്ട ഒരു മണ്ഡലമാണെന്നും നാം അറിയണം.

Gems#

709

Throne is the source of the flow

We must realize that whenever the throne is gone, there is no source of the flow. This is why many times we have the feeling that we are dry and even dried up. There is not the flow of the living water because we do not accept or recognize the lordship, the headship, and the authority of the Triune God in the very center of our being. Without the throne the New Jerusalem does not have a center, and without the throne there is no flow of life. As a result, the entire New Jerusalem would be dried up and even starved to death.

2026 ഓഗസ്റ്റ് 20

​

സിംഹാസനമാണ് ഒഴുക്കിന്റെ ഉറവിടം

സിംഹാസനം ഇല്ലാതാകുമ്പോഴെല്ലാം, ഒഴുക്കിന്റെ ഉറവിടമുണ്ടായിരിക്കില്ല എന്ന് നാം തിരിച്ചറിയണം. പലപ്പോഴും നാം വരണ്ടവരായും, പൂർണ്ണമായി വരണ്ടുപോയവരായും അനുഭവപ്പെടുന്നതിന്റെ കാരണം ഇതാണ്. നമ്മുടെ ആളത്തത്തിന്റെ കേന്ദ്രത്തിൽതന്നെ ത്രിയേക ദൈവത്തിന്റെ കർത്തൃത്വത്തെയും, തലയായ്മയെയും, അധികാരത്തെയും നാം സ്വീകരിക്കുകയോ അംഗീകരിക്കുകയോ ചെയ്യാത്തതുകൊണ്ട് ജീവ ജലത്തിന്റെ ഒഴുക്ക് ഉണ്ടാകുന്നില്ല. സിംഹാസനമില്ലാതെ പുതിയ യെരൂശലേമിന് ഒരു കേന്ദ്രമില്ല, കൂടാതെ സിംഹാസനമില്ലാതെ ജീവന്റെ ഒഴുക്കുമില്ല. തത്ഫലമായി, മുഴുവൻ പുതിയ യെരൂശലേമും വരണ്ടുപോകുകയും വിശപ്പുകൊണ്ട് മരിക്കുകയും ചെയ്യും.

Gems#

708

Faithful and True

In Revelation 19:11 Christ is called “Faithful and True.” Christ is faithful both to God and to those who believe in Him. In His faithfulness He defeats and destroys those who oppose God and persecute the believers. He is true in carrying out God’s economy and in caring for those who believe in Him. He is trustworthy, and with Him there is no falsehood.

2026 ഓഗസ്റ്റ് 19

​

വിശ്വസ്തനും സത്യവാനും

വെളിപ്പാട് 19:11-ൽ ക്രിസ്തു "വിശ്വസ്തനും സത്യവാനും" എന്ന് വിളിക്കപ്പെടുന്നു. ക്രിസ്തു ദൈവത്തോടും അവനിൽ വിശ്വസിക്കുന്നവരോടും വിശ്വസ്തനാണ്. തന്റെ വിശ്വസ്തതയിൽ അവൻ ദൈവത്തെ എതിർക്കുകയും വിശ്വാസികളെ ഉപദ്രവിക്കുകയും ചെയ്യുന്നവരെ തോൽപ്പിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു. ദൈവത്തിന്റെ വ്യവസ്ഥയെ നടപ്പിലാക്കുന്നതിലും അവനിൽ വിശ്വസിക്കുന്നവരെ കരുതുന്നതിലും അവൻ സത്യവാനാകുന്നു. അവൻ ആശ്രയയോഗ്യനാണ്, അവനിൽ ഭോഷ്കില്ല.

Gems#

707

Relationship between truth and grace

Herein lies the relationship between truth and grace: Truth exposes our need, while grace supplies our need. Truth shows us where our lack is, while grace fills up that lack. Hallelujah! God has not only truth but also grace! In the Old Testament, men failed repeatedly because they had only the truth; they did not have grace. They had the law, but they did not have the strength to keep the law. Thank the Lord that He has shown us the truth and supplied us with grace! Hallelujah!

2026 ഓഗസ്റ്റ് 18

​

സത്യവും കൃപയും തമ്മിലുള്ള ബന്ധം

സത്യവും കൃപയും തമ്മിലുള്ള ബന്ധം ഇതിൽ അടങ്ങിയിരിക്കുന്നു: സത്യം നമ്മുടെ ആവശ്യത്തെ തുറന്നുകാട്ടുന്നു, എന്നാൽ കൃപ നമ്മുടെ ആവശ്യത്തിന് സഹായം പകരുന്നു. സത്യം നമ്മുടെ കുറവ് എവിടെയാണെന്ന് നമുക്ക് കാണിച്ചുതരുന്നു, എന്നാൽ കൃപ ആ കുറവിനെ നികത്തുന്നു. ഹാലേലൂയ്യ! ദൈവത്തിന് സത്യം മാത്രമല്ല കൃപയുമുണ്ട്! പഴയ നിയമത്തിൽ, മനുഷ്യർക്ക് സത്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതുകൊണ്ട് അവർ വീണ്ടും വീണ്ടും പരാജയപ്പെട്ടു; അവർക്ക് കൃപയില്ലായിരുന്നു. അവർക്ക് ന്യായപ്രമാണം ഉണ്ടായിരുന്നു, എന്നാൽ ന്യായപ്രമാണം പാലിക്കുവാനുള്ള ശക്തി അവർക്കില്ലായിരുന്നു. കർത്താവ് നമുക്ക് സത്യം കാണിച്ചുതരികയും കൃപയാൽ നമ്മെ സഹായിക്കുകയും ചെയ്തതുകൊണ്ട് അവന് സ്തോത്രം! ഹാലേലൂയ്യ!

Gems#

706

Three stages of one mystery (2)

According to Ephesians 3:4, the church has a particular title—the mystery of Christ. When we consider Ephesians 3:4 in context, we see that the mystery of Christ is the church. Thus, Christ is the mystery of God, and the church is the mystery of Christ. God is a mystery, Christ is the mystery of God, and the church is the mystery of Christ. Hence, the church is actually a mystery within a mystery, for the church is a mystery in the third stage. The first stage is God Himself as the mystery of the universe; the second stage is Christ as the mystery of God; and the third stage is the church as the mystery of Christ.

2026 ഓഗസ്റ്റ് 17

​

ഒരു മർമത്തിന്റെ തന്നെ മൂന്ന് ഘട്ടങ്ങൾ (2)

എഫെസ്യർ 3:4-ൻ പ്രകാരം, സഭയ്ക്ക് ഒരു പ്രത്യേക അഭിധാനമുണ്ട്—ക്രിസ്തുവിന്റെ മർമം. നാം എഫെസ്യർ 3:4-നെ സന്ദർഭാനുസരണം പരിഗണിക്കുമ്പോൾ, ക്രിസ്തുവിന്റെ മർമം സഭയാണെന്ന് നാം കാണുന്നു. അങ്ങനെ, ക്രിസ്തു ദൈവത്തിന്റെ മർമവും, സഭ ക്രിസ്തുവിന്റെ മർമവുമാണ്. ദൈവം ഒരു മർമമാണ്, ക്രിസ്തു ദൈവത്തിന്റെ മർമമാണ്, സഭ ക്രിസ്തുവിന്റെ മർമവുമാണ്. അതിനാൽ, സഭ യഥാർത്ഥത്തിൽ ഒരു മർമത്തിനുള്ളിലെ മർമമാകുന്നു, എന്തെന്നാൽ സഭ മൂന്നാമത്തെ ഘട്ടത്തിലെ മർമമാണ്. ഒന്നാമത്തെ ഘട്ടം ദൈവം തന്നെ പ്രപഞ്ചത്തിന്റെ മർമമായിരിക്കുന്നതാണ്; രണ്ടാമത്തെ ഘട്ടം ക്രിസ്തു ദൈവത്തിന്റെ മർമമായിരിക്കുന്നതാണ്; കൂടാതെ മൂന്നാമത്തെ ഘട്ടം സഭ ക്രിസ്തുവിന്റെ മർമമായിരിക്കുന്നതാണ്.

Gems#

705

Three stages of one mystery (1)

The mystery of the universe is God. The mystery of God, the New Testament reveals, is Christ (Col. 2:2). The mystery of Christ is the church (Eph. 3:4). Actually these are simply three stages of one mystery. God is to be found in Christ, and Christ is to be found in the church. The church, then, is the mystery of Christ, who in turn is the mystery of God, who Himself is the mystery of the universe.

2026 ഓഗസ്റ്റ് 16

​

ഒരു മർമത്തിന്റെ തന്നെ മൂന്ന് ഘട്ടങ്ങൾ (1)

പ്രപഞ്ചത്തിന്റെ മർമം ദൈവമാണ്. ദൈവത്തിന്റെ മർമം, പുതിയ നിയമം വെളിപ്പെടുത്തുന്നതനുസരിച്ച്, ക്രിസ്തുവാണ് (കൊലൊ 2:2). ക്രിസ്തുവിന്റെ മർമം സഭയാണ് (എഫെ 3:4). യഥാർത്ഥത്തിൽ ഇവ ഒരു മർമത്തിന്റെ തന്നെ മൂന്ന് ഘട്ടങ്ങൾ മാത്രമാണ്. ദൈവത്തെ ക്രിസ്തുവിൽ കണ്ടെത്തേണ്ടിയിരിക്കുന്നു, ക്രിസ്തുവിനെ സഭയിൽ കണ്ടെത്തേണ്ടിയിരിക്കുന്നു. അങ്ങനെ സഭ, ക്രിസ്തുവിന്റെ മർമമാകുന്നു; ക്രിസ്തുവോ ദൈവത്തിന്റെ മർമമാകുന്നു; ദൈവമാകട്ടെ താൻതന്നെ പ്രപഞ്ചത്തിന്റെ മർമവുമാകുന്നു.

Gems#

704

Testimony of the living Jesus (2)

How do you live by Him? First, you must realize that formerly you had only your life, but now it is no longer you but the Lord Jesus who is living within you. Therefore, today you are a dual person. Outwardly it is you, and inwardly it is the Lord Jesus; within you there are two lives. Second, God does not want you to live by your original life. God wants you to live by your second life, which is God Himself. Third, this second life is in your spirit. Thus, if you want to live by this life, you need to live by your spirit. The issue of this living is the church.

2026 ഓഗസ്റ്റ് 15

​

ജീവനുള്ള യേശുവിന്റെ സാക്ഷ്യം (2)

നിങ്ങൾ എങ്ങനെ അവനാൽ ജീവിക്കുന്നു? ഒന്നാമതായി, മുമ്പ് നിങ്ങൾക്ക് നിങ്ങളുടെ സ്വന്തം ജീവൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും, എന്നാൽ ഇപ്പോൾ അത് ഇനിയുമൊരിക്കലും നിങ്ങളല്ല മറിച്ച് നിങ്ങളുടെ ഉള്ളിൽ ജീവിക്കുന്ന കർത്താവായ യേശുവാണ് എന്നും നിങ്ങൾ തിരിച്ചറിയണം. ആകയാൽ, ഇന്ന് നിങ്ങൾ രണ്ട് വ്യക്തികളുള്ള ഒരുവനാണ്. ബാഹ്യമായി അത് നിങ്ങളും, ആന്തരികമായി അത് കർത്താവായ യേശുവുമാണ്; നിങ്ങളുടെ ഉള്ളിൽ രണ്ട് ജീവനുകളുണ്ട്. രണ്ടാമതായി, നിങ്ങളുടെ യഥാർത്ഥ ജീവനാൽ നിങ്ങൾ ജീവിക്കുവാൻ ദൈവം ആഗ്രഹിക്കുന്നില്ല. ദൈവം തന്നെയായ നിങ്ങളുടെ രണ്ടാമത്തെ ജീവനാൽ നിങ്ങൾ ജീവിക്കുവാനാണ് ദൈവം ആഗ്രഹിക്കുന്നത്. മൂന്നാമതായി, ഈ രണ്ടാമത്തെ ജീവൻ നിങ്ങളുടെ ആത്മാവിലുണ്ട്. അങ്ങനെ, ഈ ജീവനാൽ നിങ്ങൾ ജീവിക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളുടെ ആത്മാവിനാൽ നിങ്ങൾ ജീവിക്കേണ്ടതുണ്ട്. ഈ ജീവിതത്തിന്റെ പരിണതഫലമാണ് സഭ.

  • 80
    Page 9

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

 https://whatsapp.com/channel/0029VbAyu7sCcW4oV1NGCW0o

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

PSRP ജീവിതം

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

മന്ന

Podcast

All Apps

Podcast

കീർത്തനങ്ങൾ

Podcast

പോഡ്കാസ്റ്റ്

©2025 തിരുവനന്തപുരത്തുള്ള സഭ

bottom of page