top of page
ML168 - E960
Track Name
00:00 / 05:27
മഹത്വത്തിന്‍റെ പ്രത്യാശ
വാഞ്ഛയും പ്രാർഥനയും

1
എന്‍ രാജന്‍ വേഗം വന്നീടും,
ആകാശം നിറഞ്ഞ്;
പ്രപഞ്ചത്തെ വീണ്ടെടുക്കും
തന്‍ വെളിച്ചം കാണും.
തന്‍ പദ്ധതി നിറവേറ്റും,
തന്‍ കാലൊച്ച കേള്‍പ്പൂ;
തന്‍ തേജസ്സിന്‍ പ്രത്യക്ഷത
വരുന്നതു കാണുന്നു.

2
തന്‍ സാന്നിധ്യം കാംക്ഷിക്കുന്നു
അലസമാകാതെ
തന്‍ വരവു കാത്തിരിപ്പൂ,
പ്രിയനെ കാണുവാന്‍.
തന്‍ വരവു എന്‍ പ്രത്യാശ
വിശ്വാസം കാഴ്ച്ചയായ്;
ഭൂവില്‍ വേറാനന്ദമില്ല
ഹൃത്ത് സന്തോഷിപ്പാന്‍.

3
എന്‍ ഹൃത്തെപ്പോഴും തന്‍ കൂടെ,
നോട്ടം സ്വര്‍ഗ്ഗീയമാം,
കര്‍ത്തനെ കാണ്മതല്ലാതെ
സംസാരിക്കില്ലൊന്നും.
കര്‍ത്തന്‍ വരവു സമീപം,
തന്‍ വരവെനിക്കായ്;
തന്‍ വാഗ്ദത്തം മാറാത്തതു
നിവര്‍ത്തിയായിടും.

4
രക്ഷകാ, നിന്‍ വചനങ്ങള്‍
സംശയിച്ചീടാതെ;
ദിനം തോറും പ്രബോധരായി,
നിന്നോടു വിശ്വസ്തന്‍.
നിന്‍ തേജസ്സ് വെളിവാക,
ശത്രു നീങ്ങീടട്ടെ;
വാഗ്ദത്തങ്ങള്‍ നിവര്‍ത്തിയായ്,
സിംഹാസനം പ്രാപിപ്പാന്‍.

5
നിന്‍ കരം അഭയം തന്നെ,
രക്ഷകാ എനിക്ക്;
പിതാവായ് നമ്മെ കാത്തിടും
നിന്നില്‍ ആശ്രയിക്കാം.
ആടും ഇടയനും ഒന്ന്,
തല-ശരീരവും;
ആര്‍ക്കും മാറ്റാൻ കഴിയില്ല
ആശ്രയിക്കുന്നോരേ.

6
ആയിരം കരങ്ങള്‍, കണ്‍കൾ,
വിലക്കില്ല എന്നെ;
മുള്ളിന്‍ വഴി സഹായമാം
വിരുതു പ്രാപിപ്പാന്‍.
എന്‍ ആത്മാവേ ഉണരുക,
ലോകത്തെ വെടിയുക;
ജീവനാഥന്‍ എടുത്തീടും
തന്നോടൊപ്പം ആകാന്‍.

7
നീതിയിന്‍ സൂര്യനായോന്‍ നീ!
നിന്‍-കിരണം സ്നേഹിപ്പൂ
തേജസ്സിന്‍ രാജനായോനേ!
പ്രാര്‍ഥിച്ചിടുന്നു ഞാന്‍:
സിംഹാസനസ്ഥനാക നീ
നിന്‍ മുഖം കാണിക്ക;
സ്വര്‍ഗ്ഗരാജ്യം നേടിയാലും
കൃപ നല്‍കിടുകേ.

8
സത്യം രാജാവായ്ത്തീരണം,
സ്വാതന്ത്ര്യം രാജ്ഞിയും;
വ്യാജം വ്യാപകമാകുന്നു,
ലോകത്തിന്‍ തലയായ്.
സത്യമായോനേ വേഗം വാ
വെളിച്ചം കൊണ്ടു വാ;
ശത്രു മെതിക്കപ്പെടേണം
നേടൂ പുത്രന്മാരേ.

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

 https://whatsapp.com/channel/0029VbAyu7sCcW4oV1NGCW0o

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

കീർത്തനങ്ങൾ

Podcast

All Apps

Podcast

പോഡ്കാസ്റ്റ്

©2025 തിരുവനന്തപുരത്തുള്ള സഭ

bottom of page