top of page
ML195 - E1090
Track Name
00:00 / 03:02
കര്‍ത്തൃ സ്തുതി
അവന്‍റെ വീണ്ടെടുപ്പ്

1
കര്‍ത്താ, പുതുനിയമത്തിന്‍,
നിന്‍ രക്തം അമൂല്യം!
അതിനാല്‍ നീയുമായ് ഒന്ന്,
അനുഗ്രഹീതന്‍ ഞാന്‍.

2
നിന്‍ രക്തത്താല്‍ വീണ്ടെടുപ്പും,
ശുദ്ധിയും പ്രാപിപ്പൂ.
മനഃസാക്ഷി പാപമുക്തം,
മരണം തൊടില്ല.

3
ദൈവത്തോട് സംസാരിപ്പൂ
ഞങ്ങള്‍ക്കായ് നിന്‍ രക്തം.
പൂർണ വീണ്ടെടുപ്പു നല്‍കൂ,
തൻ നീതി സന്ധിപ്പൂ.

4
നിത്യ ആത്മാവിനാല്‍ നല്‍കി
ദൈവത്തിനായ് നിന്നെ,
ഈ യാഗം പഴകുകില്ല;
അനന്തം നിന്‍ രക്തം.

5
നിന്‍ രക്തത്താല്‍ സധൈര്യം വരും
കൃപാസനത്തിങ്കല്‍,
ദൈവത്തിന്‍ അടുക്കലേക്ക്,
അതിശുദ്ധ സ്ഥലെ.

6
ദൈവം ബാധ്യസ്ഥന്‍ രക്തത്താല്‍,
തന്നെത്താന്‍ നല്‍കുവാന്‍;
വരിക്കണം അവനെ നാം,
താന്‍ നമ്മില്‍ ജീവിപ്പാന്‍.

7
കര്‍ത്താ പുതുനിയമത്തിന്‍
നിന്‍ രക്തം അമൂല്യം!
അതിനാല്‍ നീയുമായ് ഒന്ന്,
അനുഗ്രഹീതന്‍ ഞാന്‍.

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

 https://whatsapp.com/channel/0029VbAyu7sCcW4oV1NGCW0o

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

കീർത്തനങ്ങൾ

Podcast

All Apps

Podcast

പോഡ്കാസ്റ്റ്

©2025 തിരുവനന്തപുരത്തുള്ള സഭ

bottom of page