top of page
ML209 - E210
Track Name
00:00 / 02:27
കര്‍ത്തൃ സ്തുതി
കര്‍ത്താവിനാലുള്ള സംതൃപ്തി

1 എനിക്കെല്ലാമായ തോഴനെ കണ്ടേന്‍ യേശുവില്‍,
പതിനായിരങ്ങളില്‍ സുന്ദരന്‍ താന്‍;
നാരക വൃക്ഷമാം, തന്നെ മാത്രം നോക്കുന്നു ഞാന്‍
ശുദ്ധി പ്രാപിച്ചു, ഞാന്‍ പൂർണനാകണം.
ക്ലേശത്തില്‍ താന്‍ എന്‍ സാന്ത്വനം, എന്‍റെ ആലംബം,
തന്നില്‍ സര്‍വ്വ ഭാരവും ചാര്‍ത്തീടുവിന്‍:
നാരക വൃക്ഷവും, ഉദയനക്ഷത്രവും താന്‍,
പതിനായിരങ്ങളില്‍ സുന്ദരന്‍ താന്‍.

2 എന്‍ ക്ലേശങ്ങള്‍, പീഡകള്‍ എല്ലാം വഹിക്കുന്നോന്‍;
എന്‍ പരീക്ഷയിൽ ഉറച്ച ഗോപുരം;
അവനായ് എന്‍ വിഗ്രഹവും, സര്‍വ്വവും ത്യജിച്ചു
ഇപ്പോള്‍ തന്‍ ശക്തിയാല്‍ എന്നെ താങ്ങുന്നൂ.
ലോകമെന്നെ ത്യജിച്ചും, സാത്താന്‍ ചുറ്റിയാലും,
യേശുവിലൂടെ ലക്ഷ്യത്തിലെത്തും ഞാന്‍:
നാരക വൃക്ഷവും, ഉദയനക്ഷത്രവും താന്‍,
പതിനായിരങ്ങളില്‍ സുന്ദരന്‍ താന്‍.

3 വിശ്വാസത്താല്‍ ജീവിച്ചു തന്‍റെ ഹിതം ചെയ്‌താൽ,
എന്നെ ഉപേക്ഷിക്കില്ലൊരിക്കലും താന്‍;
എന്‍ ചുറ്റും അഗ്നിമതില്‍, പേടിക്കിലൊന്നും ഞാന്‍,
എന്‍ ദേഹിയെ മന്നയാല്‍ പോറ്റിയിടും താന്‍.
അന്ന് തേജസ്സിലായിടും തന്‍ മുഖം കാണ്മാന്‍,
ആനന്ദ നദി എന്നും ഒഴുകും:
നാരക വൃക്ഷവും, ഉദയനക്ഷത്രവും താന്‍,
പതിനായിരങ്ങളില്‍ സുന്ദരന്‍ താന്‍.

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

 https://whatsapp.com/channel/0029VbAyu7sCcW4oV1NGCW0o

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

കീർത്തനങ്ങൾ

Podcast

All Apps

Podcast

പോഡ്കാസ്റ്റ്

©2025 തിരുവനന്തപുരത്തുള്ള സഭ

bottom of page