top of page
ML211 - E1199
Track Name
00:00 / 03:43
ദൈവാനുഭവം
അവന്‍റെ പകര്‍ച്ച

1
പ്രപഞ്ചത്തില്‍ ദൈവത്തിന്‍ ഉദ്ദേശ്യം മനുഷ്യത്വത്തില്‍,
നരനുമായ് കലരാന്‍ അതിനാല്‍ കര്‍ത്തന്‍ ആത്മാവായ്.
ആനന്ദിപ്പൂ, നാം അവന്‍റെ വ്യവസ്ഥയിന്‍ പങ്കുകാര്‍.
അതേ, ഇഴുകിച്ചേരല്‍ തന്നെ മാര്‍ഗ്ഗം.

ഇഴുകിച്ചേരല്‍, ഹാലേല്ലൂയ്യ,
ഇഴുകിച്ചേരല്‍, ഹാലേല്ലൂയ്യ,
ഇഴുകിച്ചേരല്‍, ഹാലേല്ലൂയ്യ,
അതേ, ഇഴുകിച്ചേരല്‍ തന്നെ മാര്‍ഗ്ഗം.

2
എന്‍റെ ആളത്തത്തിന്‍ കേന്ദ്രത്തില്‍, ദേഹിക്കപ്പുറമായ്,
കര്‍ത്താവിനെ ഉള്‍ക്കൊള്ളുവാനായ് ഒരു സ്ഥലം ഉണ്ട്
തന്‍റെ കവിഞ്ഞൊഴുക്കിനാല്‍ എന്‍ ആളത്തം നിറയും;
അതേ, ഇഴുകിച്ചേരല്‍ തന്നെ മാര്‍ഗ്ഗം.

ഇഴുകിച്ചേരല്‍, ഹാലേല്ലൂയ്യ,
ഇഴുകിച്ചേരല്‍, ഹാലേല്ലൂയ്യ,
ഇഴുകിച്ചേരല്‍, ഹാലേല്ലൂയ്യ,
അതേ, ഇഴുകിച്ചേരല്‍ തന്നെ മാര്‍ഗ്ഗം.

3
ത്രിയേക ദൈവത്തെ ജീവിച്ചനുഭവിച്ചീടുവാൻ,
കര്‍ത്താവിന്‍റെ പ്രത്യുദ്ധാരത്തില്‍ നാം വഴി കണ്ടെത്തി
ഇഴുകിച്ചേര്‍ന്ന ആത്മാവില്‍, കയറി തങ്ങീടുവിന്‍;
അതേ, ഇഴുകിച്ചേരല്‍ തന്നെ മാര്‍ഗ്ഗം.

ഇഴുകിച്ചേരല്‍, ഹാലേല്ലൂയ്യ,
ഇഴുകിച്ചേരല്‍, ഹാലേല്ലൂയ്യ,
ഇഴുകിച്ചേരല്‍, ഹാലേല്ലൂയ്യ,
അതേ, ഇഴുകിച്ചേരല്‍ തന്നെ മാര്‍ഗ്ഗം.

4
ഏഴ് നിലവിളക്കുകള്‍ക്ക് മധ്യേ ദര്‍ശിപ്പൂ നാം;
ദൈവത്തിനായ് നിലകൊണ്ടീടും മനുഷ്യപുത്രനെ.
ദൈവത്തിനായ് ഒരു സംഘാത അസ്തിത്വം നേടും താന്‍;
അതേ, ഇഴുകിച്ചേരല്‍ തന്നെ മാര്‍ഗ്ഗം.

ഇഴുകിച്ചേരല്‍, ഹാലേല്ലൂയ്യ,
ഇഴുകിച്ചേരല്‍, ഹാലേല്ലൂയ്യ,
ഇഴുകിച്ചേരല്‍, ഹാലേല്ലൂയ്യ,
അതേ, ഇഴുകിച്ചേരല്‍ തന്നെ മാര്‍ഗ്ഗം.

5
ദിനവും നാം ചെയ്യും, ചൊല്ലും എല്ലാ കാര്യങ്ങളിലും,
എത്ര ആഴമേറിയ ഇഴുകിച്ചേരല്‍ ആവശ്യം;
ഈ ഇഴുകലിൻ മാര്‍ഗ്ഗം എടുക്കാന്‍ നല്‍കുന്നൂ എന്നെ.
അതേ ഇഴുകിച്ചേരല്‍ തന്നെ മാര്‍ഗ്ഗം.

ഇഴുകിച്ചേരല്‍, ഹാലേല്ലൂയ്യ,
ഇഴുകിച്ചേരല്‍, ഹാലേല്ലൂയ്യ,
ഇഴുകിച്ചേരല്‍, ഹാലേല്ലൂയ്യ,
അതേ, ഇഴുകിച്ചേരല്‍ തന്നെ മാര്‍ഗ്ഗം.

6
ദിനേയുള്ള ഫലം, പുതു യെരുശലേം കാണും നാം,
ദിവ്യ മനുഷ്യത്വം, ആത്യന്തിക ഇഴുകിച്ചേരല്‍.
എത്ര ആനന്ദം, സംഘാതമായ് നമുക്ക് പങ്കിടാം.
അതേ ഇഴുകിച്ചേരല്‍ തന്നെ മാര്‍ഗ്ഗം.

ഇഴുകിച്ചേരല്‍, ഹാലേല്ലൂയ്യ,
ഇഴുകിച്ചേരല്‍, ഹാലേല്ലൂയ്യ,
ഇഴുകിച്ചേരല്‍, ഹാലേല്ലൂയ്യ,
അതേ, ഇഴുകിച്ചേരല്‍ തന്നെ മാര്‍ഗ്ഗം.

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

 https://whatsapp.com/channel/0029VbAyu7sCcW4oV1NGCW0o

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

കീർത്തനങ്ങൾ

Podcast

All Apps

Podcast

പോഡ്കാസ്റ്റ്

©2025 തിരുവനന്തപുരത്തുള്ള സഭ

bottom of page