top of page
ML262 - E1321
Track Name
00:00 / 04:07
മഹത്വത്തിന്‍റെ പ്രത്യാശ
ദൈവപുത്രന്മാരുടെ വെളിപ്പെടല്‍

1
ദൈവം ചൊരിയും കൃപ തന്‍
പുത്രന്‍ തന്നെയത്രേ;
ഈ ക്രിസ്തുവിൻ ആസ്വാദനം
സമൃദ്ധം, സമ്പുഷ്ടം.
ഗ്രഹിപ്പതിലുമപ്പുറം,
അത് ആശ്ചര്യകരം:
നിരാശാ മക്കളായവര്‍,
ഉല്‍കൃഷ്ടസൃഷ്ടിയായി.

2
മുഴു സൃഷ്ടിയും ബന്ധന-
ത്തിന്‍ കീഴില്‍ ഞരങ്ങുന്നു,
ദൈവസുതര്‍ വെളിപ്പെടു-
മ്പോള്‍ പൂർണ സ്വാതന്ത്ര്യം.
ദൈവത്തിന്‍ നിത്യ ഉദ്ദേശം
പൂര്‍ണമായ് വെളിപ്പെടും;
മറഞ്ഞിരിക്കും തേജസ്സ്
അന്ന് വെളിവാകും.

3
മുള്‍ച്ചെടി കൊഴുന്തായ് തീരും,
മുള്ളുണ്ടാകില്ലിനി,
യുദ്ധരാഹിത്യം വാണീടും,
ശാപം നീങ്ങിപ്പോകും.
അപ്പോള്‍ മരങ്ങള്‍ കൈകൊട്ടും,
കുന്നുകള്‍ പാടീടും;
ഈ സ്വാതന്ത്ര്യം, ദൈവസുതര്‍
വെളിപ്പെടുമ്പോള്‍ വരും.

4
ദൈവത്തിന്‍ കൃപയിന്‍ വേല
മറഞ്ഞതെങ്കിലും,
ഏവര്‍ക്കും വെളിപ്പെടുന്ന,
ദിനം വരെ പോകും.
അപ്പോള്‍ ദൈവം-വേല തീർത്തു:
തന്നെ പകരും നമ്മില്‍;
സര്‍വ്വ സൃഷ്ടിയും പുകഴ്ത്തും
തന്‍ മഹത്വ ഉല്പ്പന്നം.

5
ദൈവമുമ്പാകെ ശോഭയാല്‍
നില്‍ക്കുന്ന ദൂതന്മാര്‍,
താന്‍ പദ്ധതി ചെയ്തതിനായ്
അവനെ സ്തുതിക്കും.
പിശാചും, അവന്‍ അന്ത്യവും...?
നാം കര്‍ത്തനെ സ്തുതിപ്പൂ
ഇപ്പോള്‍ ശല്യമാം കാര്യങ്ങള്‍
പുക മാത്രമാകും.

6
സന്തോഷത്താല്‍ നമ്മെ തന്നെ
നൽകുകയില്ലയോ,
കര്‍ത്തന്‍ നമ്മിലേക്കവനെ-
തന്നെ പകരുവാന്‍;
ദിനവും ലഭിക്കും കൃപ
അല്പ്പം അതെങ്കിലും,
അന്ന് ശോഭിക്കാന്‍ നമ്മിലേ-
ക്ക് താൻ ഉരുവാകും.

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

 https://whatsapp.com/channel/0029VbAyu7sCcW4oV1NGCW0o

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

കീർത്തനങ്ങൾ

Podcast

All Apps

Podcast

പോഡ്കാസ്റ്റ്

©2025 തിരുവനന്തപുരത്തുള്ള സഭ

bottom of page