top of page
തിരുവനന്തപുരത്തുള്ള സഭ
ML281 - E1310
Track Name
00:00 / 02:38
മഹത്വത്തിന്‍റെ പ്രത്യാശ
ക്രിസ്തുവിന്‍റെ മടങ്ങിവരവിനായ് ഒരുങ്ങുക
1
മഹത്വമാം മണവാട്ടിയെ,
കര്‍ത്താവ് വാഞ്ഛിപ്പൂ.
തന്‍ ഹൃത്ത് തൃപ്തിപ്പെടും ത-
നിക്കവള്‍ ചേരുമ്പോള്‍.
2
വചനത്താല്‍ സഭ വിശു-
ദ്ധം നിര്‍മ്മലമായി;
കറ, ചുളുക്കം നീക്കുന്നു
അവള്‍ തന്‍റേതാകാന്‍.
3
പ്രാർഥന വായനായാൽ ഭു-
ജിച്ചു നേരം നേടാ,
അവനായ് ഒരുങ്ങാന്‍ ചൊല്ക-
വചനത്തിനു ആമേന്‍.
4
വചനം വേര്‍തിരിച്ചീടും,
ആത്മാവും ദേഹിയും ,
വെളിപ്പെടുത്തും ഗുപ്തമാം
ഭാരം ഉപേക്ഷിക്കാന്‍.
5
ജീവന്‍, ചൈതന്യമാം നിന്‍ വ-
ചനത്തിനായ് നന്ദി.
നിന്‍ വരവിനായ് ഉണരും
അതിനാല്‍ ജീവിപ്പാന്‍!
6
നിന്‍ ഹൃത്തെ തൃപ്തിപ്പെടുത്തി
മടക്കുവോരാക്ക.
വചനത്തിൻ സഹായത്താൽ
നിന്‍ നേരിണയാക്ക.
bottom of page