top of page
ML307 - NS593
Track Name
00:00 / 03:15
കര്‍ത്തൃ സ്തുതി
അവനെ ഉയർത്തുന്നത്

1
ഓ, എത്ര ശ്രേഷ്‌ഠനാം ക്രിസ്തു!
പ്രഥമസ്ഥാനം നിനക്ക്.
സർവത്തിനും മേൽ നിൻ നാമം,
ദൈവം ഉയർത്തി, കർത്താവായ്.
നീ മാത്രം എന്റെ ഓഹരി,
ദൈവം ഒളിയിൽ നൽകിയോൻ.
പിടിപ്പൂ നിന്നെ തലയായ്.
കർത്താ, നീ എൻ കേന്ദ്രം, ജീവൻ.

2
ഓ, എത്ര ശ്രേഷ്‌ഠനാം ക്രിസ്തു!
എൻ പ്രത്യാശ, എൻ ആനന്ദം!
ദൈവത്തിൻ ജ്ഞാനം, ശക്തിയും!
എന്റെ ഏക ആസ്വാദനം.
മുറ്റുമായ് നിന്നിൽ വളരാൻ,
എൻ ദേഹിയെ മേയ്ച്ചീടുക.
നിൻ ഇച്ഛയ്ക്ക്, ആമേൻ കർത്താ.
എൻ പൂർണ ഹൃത്ത് നൽകുന്നു.

3
ഓ, എത്ര ശ്രേഷ്‌ഠനാം ക്രിസ്തു!
എൻ ഹൃത്ത് നിന്റെ ഭവനം.
നിന്നെ മാത്രം അന്വേഷിപ്പൂ,
നിൻ രാജത്വം എന്നിൽ ആക്ക.
എൻ രാജനായ് തുറപ്പൂ ഞാൻ,
നിന്നെ ഞാൻ എതിർക്കയില്ല
വെള്ളക്കൊടി ഉയർത്തുന്നു,
പൂർണമായ് കീഴ്‌പ്പെടുന്നു ഞാൻ.

4
ഓ, എത്ര ശ്രേഷ്‌ഠനാം ക്രിസ്തു!
കീഴ്‌പ്പെടലത്രേ വിശ്രമം.
നിൻ ക്രൂശ് എന്റെ ആനന്ദം.
നിൻ ഹൃത്തെനിക്കായ്‌ ശ്രേഷ്ഠം..
പൂർണമായ് സ്നേഹിപ്പൂ നിന്നെ.
നീ എനിക്ക് ഏറ്റം മുഖ്യൻ.
മധുരമായെല്ലാം ക്രൂശാൽ;
പുത്രനിൽ ഞാൻ സന്തോഷിപ്പൂ!

5
ഓ, എത്ര ശ്രേഷ്‌ഠനാം ക്രിസ്തു!
നിനക്കായ് മാത്രം ജീവിപ്പൂ.
കർത്താ നീ സിംഹാസനസ്ഥൻ,
അവിടുന്നൊഴുകും നിന്റെ
ജീവനാൽ മഹിമപ്പെടും.
നിൻ വാഴ്ച്ച ഞാൻ ആസ്വദിപ്പൂ.
സഭ ഭൂമിയിൽ നിൻ രാജ്യം,
നിൻ നാമത്തെ ഉയർത്തുന്നു!

6
ഓ, എത്ര ശ്രേഷ്‌ഠനാം ക്രിസ്തു!
നിൻ വരവേ ഞാൻ നോക്കുന്നു.
ഭൂമി തേജസ്സാൽ നിറയും!
നിൻ ജനം ആമേൻ ഘോഷിക്കും!
തങ്ങില്ല തമസ്സ്, നിന്റെ-
മഹത്വ മുഖം കാണുമ്പോൾ
നിൻ പ്രത്യക്ഷത സ്നേഹിപ്പൂ;
എന്റെ പ്രിയൻ, എത്ര കൃപ!

bottom of page