top of page
ML318 - NS99
Track Name
00:00 / 03:28
സമര്‍പ്പണം
കർത്താവിന്‍റെ സ്നേഹത്താൽ നിർബന്ധിക്കപ്പെട്ട്

1
മറിയ പകർന്ന സ്നേഹം
അനേകർക്കത് പാഴ്‌ച്ചെലവ്.
നൂറ്റാണ്ടുകളുടനീളം
നിൻ മാധുര്യം രുചിച്ചവർ.
ജീവനും, ഹൃത്തിൻ നിധിയും
സ്ഥാനങ്ങൾ, സുവർണ്ണ ഭാവി,
നിന്മേൽ "പാഴാക്കി", കർത്താ;
നിൻ മാധുര്യം നറുമണം.
അവസരം ഉപയോ-
ഗിച്ചവൾ നിന്നെ സ്നേഹിക്കാൻ
ഞാനും പകർന്നീടും കർത്താ
എൻ സ്നേഹവും എൻ സർവവും.

2
ഞാൻ നിന്നെ സ്നേഹിച്ചീടുമ്പോൾ എൻ-
ആത്മാവും, ദേഹി, ദേഹവും
ഹൃത്തും മനസ്സും ശക്തിയാൽ
നിന്നിൽ ഉറപ്പിക്കുന്നു ഞാൻ.
എൻ ആളത്തം മുഴുവനും
കൈവശമാക്ക കർത്താ നീ.
നിൻ ഹൃത്തിൽ പ്രവേശിക്കുമ്പോൾ
മാധുര്യമാം കൂട്ടായ്‌മ.
നിന്നിൽ നഷ്ടപ്പെട്ട് ഞാൻ
കർത്താ നീ എൻ സർവവും.
ഏറ്റം ഉറ്റ കൂട്ടായ്‌മ;
ആത്മാവിൽ ആസ്വദിപ്പൂ ഞാൻ.

3
സ്വർഗത്തിലും ഭൂമിയിലും
കർത്താ നീ മാത്രം എൻ വാഞ്ഛ.
എൻ ഹൃത്ത് ക്ഷയിച്ചീടിലും,
നീ എന്റെ നിത്യ ഓഹരി.
സർവം മായ, സർവം ചവർ;
എണ്ണും ഞാൻ സർവവും ചേതം;
മറ്റെല്ലാം എൻ സ്നേഹം ചോർത്തും
എന്നാൽ എൻ ഹൃത്തെ നേടി നീ.
നിൻ അമൂല്യത കണ്ടു,
നിൻ ശ്രേഷ്‌ഠത, യാഥാർഥ്യവും.
ഇപ്പോൾ കർത്താ ചൊല്ലുന്നു
എൻ ഹൃത്ത് നിനക്ക് മാത്രം.

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

 https://whatsapp.com/channel/0029VbAyu7sCcW4oV1NGCW0o

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

കീർത്തനങ്ങൾ

Podcast

All Apps

Podcast

പോഡ്കാസ്റ്റ്

©2025 തിരുവനന്തപുരത്തുള്ള സഭ

bottom of page