top of page
തിരുവനന്തപുരത്തുള്ള സഭ
ML324 - E1089
Track Name
00:00 / 02:35
കര്‍ത്തൃ സ്തുതി
അവന്റെ മരണം
1
ദൈവ-കുഞ്ഞാട് നിർമ്മലൻ,
കൊല്ലപ്പെട്ടു നമുക്കായ്.
രക്തം നേടി വീണ്ടെടുപ്പ്,
സർവ കറയും നീക്കി.
വീണ്ടെടുത്തല്ലോ കുഞ്ഞാട്,
പാപം നീക്കി കളഞ്ഞോൻ,
പാപം നീക്കി കളഞ്ഞോൻ!
2
താമ്ര സർപ്പത്തെ നോക്കുന്നു
മനുഷ്യപുത്രാ നിന്നെ.
പാപ ജഡ സാദൃശ്യത്തിൽ
വന്നു ക്രൂശിൽ മരിച്ചു.
പഴയ സൃഷ്ടിയേ തീർത്തു;
സാത്താനും ലോകവും തീർന്നു,
സാത്താനും ലോകവും തീർന്നു!
3
മൃത്യുവില്ലേൽ ഗോതമ്പ് മ-
ണി, തനിയെ വസിക്കും;
അതിനുള്ളിൽ ദിവ്യ ജീവൻ,
മരിക്കാൻ വിതയ്ക്കണം.
ജീവനാൽ ക്രിസ്‌തു വർധിക്കും,
മണികളേറെ ഉളവായ്,
മണികളേറെ ഉളവായ്!
4
കുഞ്ഞാട് - എൻ വീണ്ടെടുപ്പ്,
സർപ്പം (താമ്രം) - സാത്താന്റെ അന്ത്യം,
മണി (ഗോതമ്പ്) - പുനരുൽപാദനം,
മണികൾ സമന്വയിപ്പൂ.
ഹാലേലൂയ്യാ! ഹാലേലൂയ്യാ!
സർവം ഉൾക്കൊള്ളും മൃത്യു,
സർവം ഉൾക്കൊള്ളും മൃത്യു!
bottom of page