top of page
ML335 - E185
Track Name
00:00 / 02:16
കര്‍ത്തൃ സ്തുതി
അവന്റെ യോഗ്യത

1
നൽകുന്നു കർത്താ, ഹാലേലൂയ്യാ
ഞങ്ങൾ നിനക്ക്.
നിൻ മൂല്യം പൂർണമായ് ചൊല്ലാൻ
പറ്റില്ലെനിക്ക്!

കർത്തന് സ്തുതി, താൻ യോഗ്യൻ!
മാധുര്യ ഗാനം.
ഹാലേലൂയ്യാ! ഹാലേലൂയ്യാ!
കർത്തന് സ്തുതി! ആമേൻ.

2
കുഞ്ഞാടിന് സ്തുതി! യോഗ്യൻ,
രക്തം ചൊരിഞ്ഞവൻ
വീണ്ടെടുത്താക്കി രാജ പു-
രോഹിതർ ഞങ്ങൾ!

കർത്തന് സ്തുതി, താൻ യോഗ്യൻ!
മാധുര്യ ഗാനം.
ഹാലേലൂയ്യാ! ഹാലേലൂയ്യാ!
കർത്തന് സ്തുതി! ആമേൻ.

3
ഹാലേലൂയ്യാ! നീ കർത്താവ്,
സ്നേഹിപ്പൂ എന്നും;
എന്നേക്കും നിന്നോടൊന്ന് ഞാൻ,
പൂർണമായ് ഒന്ന്.

കർത്തന് സ്തുതി, താൻ യോഗ്യൻ!
മാധുര്യ ഗാനം.
ഹാലേലൂയ്യാ! ഹാലേലൂയ്യാ!
കർത്തന് സ്തുതി! ആമേൻ.

4
കർത്താവേ നിന്നെ സ്തുതിപ്പൂ!
പാട്ട് ആർ നിർത്തീടും
സകല വിശുദ്ധരോടും
ചേർന്ന് പാടീടും.

കർത്തന് സ്തുതി, താൻ യോഗ്യൻ!
മാധുര്യ ഗാനം.
ഹാലേലൂയ്യാ! ഹാലേലൂയ്യാ!
കർത്തന് സ്തുതി! ആമേൻ.

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

 https://whatsapp.com/channel/0029VbAyu7sCcW4oV1NGCW0o

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

കീർത്തനങ്ങൾ

Podcast

All Apps

Podcast

പോഡ്കാസ്റ്റ്

©2025 തിരുവനന്തപുരത്തുള്ള സഭ

bottom of page