top of page
തിരുവനന്തപുരത്തുള്ള സഭ
ML343 - NS362
Track Name
00:00 / 01:37
രക്ഷയുടെ ഉറപ്പും സന്തോഷവും
ദിവ്യ സഹായത്താൽ സുരക്ഷിതമാക്കപ്പെട്ടു
1
പുതു ദിനം നന്ദി കർത്താ,
നിന്നോടൊന്നാകാൻ പുതുതായി നൽകും ഞാൻ.
നീ ജീവന്റെ ജലം,
എന്നും തൃപ്തിനൽകും,
എന്നിൽ ജീവൻ വെളിപ്പെടും-
വരെ നിറച്ച് പെരുകീടും.
2
വേണ്ട സംശയം, ഉത്കണ്ഠ,
തന്റെ രാജ്യം, നീതി തേടിയാൽ മതി.
ദിനവും ആവശ്യങ്ങൾ,
ചൊല്ലും അവനോടെല്ലാം,
തൻ സമാധാനം സമ്പന്നം,
എന്നെ പോറ്റി എന്നും കാത്തീടും.
3
സന്തോഷിപ്പിൻ, പ്രാർഥിക്കുവിൻ,
എല്ലാറ്റിനുമായ് സ്‌തോത്രം ചെയ്തീടുവിൻ.
ക്രിസ്തു ജീവ ഉറവ,
എൻ സഹായം സമൃദ്ധം,
തൻ കരത്തിൽ ആശ്രയിപ്പൂ,
താൻ കാത്തീടും അന്ത്യത്തോളം.
bottom of page