തിരുവനന്തപുരത്തുള്ള സഭ
ML353 - NS558
സഭ
അവളുടെ ഏകോപനം
1
നാല് ജീവികൾ ഇന്ന്
ഭൂവിൽ ദൈവത്തിൻ നീക്കം;
ഉണർന്ന് ആവിഷ്കരിപ്പൂ,
കാറ്റ്, മേഘം, തീ, ശുക്ളസ്വർണ്ണത്താൽ.
2
നാം ക്രിസ്തീയ ജീവിതത്തിൽ
ഒരു കൊടുങ്കാറ്റ് വീശീടും,
നമ്മെ അതൃപ്തമാക്കും അത്,
അലട്ടും നാം തൽസ്ഥിതിയെ.
3
ഈ കാറ്റ് ദൈവം താൻതന്നെ
നമ്മെ തിരിക്കുമാറാക്കുന്നു,
കർത്തനെ അന്വേഷിക്കുവാൻ
നാം ആത്മാവേ എരിച്ചീടുവാൻ.
4
അതിൻ ഫലം താൻ ചൊരിയും
സമൃദ്ധ കൃപയാം മേഘമേ,
അവന്റെ നിഴലിടും സ്നേഹം,
തൻ ചിറകിൻ സുരക്ഷയും.
5
ശേഷം അഗ്നി ദഹിപ്പിച്ചീടും
അവൻ അല്ലാത്ത സർവത്തെയും;
അത് എരിച്ച്, ശുദ്ധിചെയ്ത്
ഉള്ളിൽ നിർമലമാക്കും നമ്മെ.
6
ദൈവത്തിൻ അമൂല്യ സാരാംശം
നാം ആളത്തത്തിൽ പകരുന്നു,
കർത്താവിന്റെ തേജസ്സായ
ശുക്ളസ്വർണ്ണം നമ്മിൽ തിളങ്ങും.
7
നാല് ജീവികൾ ഒന്നായ് ചേർന്ന്,
അവർ ചിറകുകൾ യോജിച്ച്,
നാല് ദിക്കും പറന്നീടുന്നു,
ദൈവാവിഷ്കാരം കൊണ്ടുവരും.
8
കർത്താ, നിന്റെ നീക്കത്തിനായ്
ഞങ്ങൾ ജീവികളെ പോലെ
നിൻ തേജസ്സും അധികാരവും
ഞങ്ങൾ ആവിഷ്‌കരിച്ചീടുന്നു.