top of page
തിരുവനന്തപുരത്തുള്ള സഭ
ML362 - E60
Track Name
00:00 / 02:35
കര്‍ത്തൃ സ്തുതി
അവന്റെ ദിവ്യത്വം
1
പിതാവിൻ സ്നേഹത്തിൽ അവൻ,
ലോകാരംഭത്തിന് മുമ്പേ,
അൽഫയും ഒമേഗയും താൻ,
സ്രോതസ്സും ഒടുക്കവും,
ഉള്ളതും, ഉണ്ടായിരുന്ന-
തും, വരുന്നതുമായ,
എല്ലാ കാര്യങ്ങളുടെയും.
2
പഴയ കാലത്ത് ഒന്നായ്
സ്തുതിച്ചത് ഇവനെ,
പ്രവാചകർ വചനത്തിൽ
വാഗ്‌ദത്തം ചെയ്തിവനെ;
ഇപ്പോൾ അവൻ ശോഭിക്കുന്നു;
കർത്തനെ സ്തുതിക്കുക,
എന്നും എന്നെന്നേക്കുമെ.
3
സ്വർഗത്തിൽ വാഴ്ത്തുമവനെ;
ദൂതഗണം സ്തുതിക്കും;
വാഴ്ച്ചകളെല്ലാം വണങ്ങും,
പുകഴ്ത്തും രാജാവിനെ.
നിശ്ശബ്ദരായിരിക്കാതെ,
ഒന്നായ് മുഴങ്ങീടുക,
എന്നും എന്നെന്നേക്കുമെ.
4
കർത്താ, പിതാവോടും, ആത്മാ-
വോടും കൂടെ നിനക്ക്,
പാട്ടും, സ്തുതിയും, സ്തോത്രവും,
ഉന്മേഷത്താൽ സ്തുതിക്കും;
മാനം, മഹത്വം, രാജത്വം,
നിത്യമാം വിജയവും
എന്നും എന്നെന്നേക്കുമെ.
bottom of page