top of page
തിരുവനന്തപുരത്തുള്ള സഭ
ML373 - E175
Track Name
00:00 / 02:58
കര്‍ത്തൃ സ്തുതി
അവന്റെ സൗന്ദര്യം
1
സുന്ദരൻ യേശു!
സർവം വാഴുന്നവൻ!
നീ ദൈവം, മനുഷ്യ പുത്രനും!
നിന്നെ ഞാൻ സ്‌നേഹിക്കും,
നിന്നെ ഞാൻ മാനിക്കും,
എൻ ദേഹിയിൻ ഹർഷം നീയേ!
2
പുൽമേട് സുന്ദരം
കാനനം സുന്ദരം,
വസന്തം അണിഞ്ഞീടുമ്പോൾ;
യേശുവോ ഏറ്റവും-
സുന്ദരൻ, നിർമലൻ,
തകർന്ന ഹൃത്തെ പാടിക്കുന്നോൻ!
3
സൂര്യ ശോഭയും,
നിലാവും സുന്ദരം,
ശോഭിക്കും നക്ഷത്രങ്ങളും;
യേശു പ്രകാശിപ്പൂ-
ഏറ്റം നിർമലമായ്
സ്വർഗീയ സൈന്യം പുകഴ്ത്തും.
4
സ്വർഗീയ-ഭൗമിക,
സൗന്ദര്യങ്ങളേതും,
യേശുവേ, നിന്നിൽ ഞാൻ കാണുന്നു;
ആർക്കും നിന്നെപ്പോലെ,
ആകുവാനാവില്ല
നീ എൻ പ്രിയനായതുപോൽ.
bottom of page