തിരുവനന്തപുരത്തുള്ള സഭ
ML374 - E196
കര്‍ത്തൃ സ്തുതി
അവന്‍റെ സര്‍വ്വാത്മകത
1
പുരാതന പ്രതീകങ്ങൾ
കർത്താ, നിന്നെ വർണ്ണിപ്പൂ;
അവയിൽ നിഴലായത്,
ഞങ്ങൾക്ക് യാഥാർഥ്യമായ്.
അവയുടെ ആശ്ചര്യത്തെ,
ധ്യാനിച്ചു നോക്കീടുമ്പോൾ,
നിൻ സമ്പത്തിൽ ആശ്ചര്യർ നാം,
സ്തുതികൾ ഉയരുന്നു.
2
കർത്താ, നീ പെസഹാ, നിന്നിൽ-
ദൈവം നമ്മെ കടന്നു;
നിന്നാൽ, നിൻ വീണ്ടെടുപ്പിനാൽ
ദൈവത്തോട് ഐക്യമുണ്ട്.
ദൈവകുഞ്ഞാട് നീ, വീണ്ടെ-
ടുത്തു നമ്മെ രക്തത്താൽ;
നിൻ രക്തത്തെ പ്രയോഗിപ്പൂ,
ഭക്ഷിപ്പൂ നിന്നെ ഞങ്ങൾ.
3
കർത്താ, നീ സ്വർഗീയ അപ്പം,
പുളിപ്പില്ലാത്ത അപ്പം;
ഭക്ഷിച്ച് നിന്നോടിഴുകി,
പാപം, പോര് നിന്നുപോയ്.
കുഞ്ഞാടും അപ്പവും കാണി-
പ്പൂ നീ ഞങ്ങൾക്ക് ജീവൻ.
മേശമേൽ നിന്നെ ഭക്ഷിച്ച്,
നിൻ സമ്പത്ത് ആസ്വദിപ്പൂ.
4
കർത്താ, നീ സ്വർഗീയ മന്ന,
ദിനവും നാം സഹായം;
നമ്മെ ശക്തീകരിക്കുന്നു,
നീ തൃപ്തി നൽകീടുന്നു.
നീ പിളർക്കപ്പെട്ട പാറ,
ജീവൻ ഒഴുകീടുന്നു;
ജീവജലം കുടിച്ചു നാം,
ദാഹം ശമിച്ചീടുന്നു.
5
കർത്താ, നീ കനാൻ ദേശവും,
ഉയർന്ന നല്ല ദേശം,
പാലും തേനും ഒഴുകീടും
മഹത്വ സമൃദ്ധിയിൽ.
നിന്നിൽ ആരാധിപ്പൂ ഞങ്ങൾ,
നിൻ കൂട്ടായ്മയിൽ നീങ്ങും;
സ്നേഹത്തിൽ ഒന്നായ് ചേർന്നു നാം
ദൈവ കെട്ടിടമാകും.