top of page
ML377 - E1082
Track Name
00:00 / 03:17
കര്‍ത്തൃ സ്തുതി
അവന്‍റെ മനുഷ്യത്വം

1
ക്രിസ്തുവിൻ ഈ ഭൂമിയിലെ ജീവിതം,
ഏറ്റം മൂല്യമുള്ളതെന്ന് കാണിപ്പൂ. (സങ്കീ. പതിനാറ്)
തൻ മനോഭാവം, താൽപര്യം കാണിപ്പൂ
ദൈവത്തിൽ നരൻ തങ്ങേണ്ടതെങ്ങനെ.

2
"നീ എൻ ശരണം, കാക്കെന്നെ ദൈവമേ"-
ദൈവത്തെ തന്നെ താൻ ശരണമാക്കി.
"നീ എൻ കർത്താവ്, നീ മാത്രം എൻ നന്മ"-
എപ്പോഴും ദൈവവുമായ് സംസാരിച്ചോൻ.

3
"ഭൂമിയിലെ വിശുദ്ധർ അവർ ശ്രേഷ്ഠർ"
തനിക്കവർ ഏറ്റം ശ്രേഷ്ഠന്മാർ തന്നേ.
അവരിലത്രേ തൻ പൂർണ പ്രസാദം-
ഇതിൽ സുവിശേഷങ്ങൾ ഒന്നിക്കുന്നു.

4
"യഹോവ എൻ ഓഹരി, പാനപാത്രം"-
എപ്പോഴും പിതാവിലേക്ക് നോക്കി താൻ.
"ബുദ്ധി പറഞ്ഞ യഹോവയെ വാഴ്ത്തും;"
സ്വയം ത്യജിച്ചു, ജീവിച്ചു ദൈവത്താൽ.

5
തന്റെ ഹൃത്തും ആത്മാവും ആനന്ദിച്ചു,
തൻ മരണത്തിൽ ദൈവത്തെ സ്തുതിച്ചു;
തൻ പ്രാണനെ പാതാളത്തിൽ വിട്ടില്ല,
പുനരുത്ഥാനത്തിൽ തൻ ദേഹം ഇന്ന്.

6
ദൈവം ഉയർത്തി അവനെ തേജസ്സിൽ;
കണ്ടെത്തി താൻ സന്തോഷപൂർണതയും.
ഇപ്പോൾ പിതാവിൻ വലത്തുഭാഗത്ത്,
എന്നേക്കും പ്രമോദങ്ങൾ ഒഴുകുന്നു.

bottom of page