top of page
തിരുവനന്തപുരത്തുള്ള സഭ
ML387 - E1248
Track Name
00:00 / 03:41
സഭ
സഭയ്ക്കായുള്ള സമർപ്പണം
1
ദാവീദ് നേർന്നതോർക്ക,
"എൻ വീട്ടിൽ ഞാൻ പോകില്ല,
ശയ്യമേൽ കിടക്കില്ല,
കൺപോളയ്ക്ക് മയക്കവും,
നിനക്കൊരു സ്ഥലം കാണാ
കർത്താ നിനക്ക് ഒന്ന്."
ദൈവം ഭവനം വാഞ്ഛിപ്പൂ
ഏവർക്കും വന്നീടാൻ.
2
എത്ര അന്ധരാണ് നാം
നമുക്കായ് മാത്രം കരുതുന്നോർ;
തൻ ഭവനം നാശ-
മായ് കിടപ്പൂ, തകർക്കെന്നെ;
ഓ മലയിൽ ചെന്ന് നാം,
മരം കൊണ്ടുവന്ന്
പണിക ഭവനം, സമ-
യത്തെ പാഴാക്കാതെ!
3
ഓ കർത്താ, ഈ യുഗത്തിൽ,
നിൻ ഭവനത്തിനായ് ചിലരെ,
ദാവീദിൻ നാൾ പോലെ-
തയ്യാറുള്ള ശേഷിപ്പിനെ
നിൻ ഭവനം പണിയാൻ,
ഓ എത്ര ശ്രേഷ്‌ഠ വിളി!
നിൻ ഹൃത്തിന് ആമേൻ കർത്താ-
വരുന്നു പണിയാൻ.
4
നീ വിളിക്കുന്നോരിൽ
വിശ്രമഹീന ചിന്ത ഇടൂ
നിൻ പണിക്കായ് നൽകാൻ-
ഒരുക്ക സമയമിത്;
പണിയപ്പെട്ട സഭയ്ക്ക്
എതിർ നിൽക്കില്ലൊന്നും!
സമയം, വേലക്കാർ ചുരുക്കം-
ഞങ്ങളിൽ പണിയൂ!
bottom of page