top of page
ML390 - E227
Track Name
00:00 / 04:00
കര്‍ത്തൃ സ്തുതി
അവനെ ഓര്‍ക്കുന്നത്

1
അപ്പം-പാത്രത്തിലൂടെ നിൻ,
മൃത്യു പ്രദർശിപ്പൂ നാം;
ഓർക്കുന്നു നിൻ സ്നേഹ ചെയ്തി,
നിൻ ക്ലേശത്തെ മാനിപ്പൂ.
അപ്പം-പാത്രം വേർപെട്ടത്,
കാണിപ്പൂ നിൻ മൃത്യുവേ;
നന്ദിയാൽ ആരാധിപ്പൂ നാം,
നിനക്കായ് നൽകും ഗാനം.

നിൻ പാത്രം കഷ്ടത,
എൻ പാത്രം അനുഗ്രഹം;
നിൻ വീണ്ടെടുപ്പിൻ സ്നേഹത്തെ,
എന്നും സ്തുതിക്കും!

2
നിൻ രക്തം ചിന്തി സ്നേഹത്തിൽ,
എത്തിച്ചെന്നെ ദൈവത്തിൽ,
മാറില്ല ദൈവത്തിൽ നിന്നും,
കാണും തൻ മുഖം എന്നും.
ദൈവത്തിൻ നീതി, തേജസ്സ്
നിറവേറ്റി പൂർണമായ്;
നിൻ മൃത്യുവിൻ യോഗ്യതയാൽ
ദൈവത്തിൽ വസിപ്പൂ നാം.

നിൻ പാത്രം കഷ്ടത,
എൻ പാത്രം അനുഗ്രഹം;
നിൻ വീണ്ടെടുപ്പിൻ സ്നേഹത്തെ,
എന്നും സ്തുതിക്കും!

3
നിൻ മൃത്യുവാൽ മറ ചീന്തി,
അതിവിശുദ്ധസ്ഥലം-
തടസ്സം നീക്കി തുറന്നു;
കൃപാസനത്തിൽ വന്ന്,
കൃപ കരുണ പ്രാപിപ്പൂ,
തൽക്ഷണമാം സഹായം,
ജീവ ജലം കുടിച്ചു നാം,
ദൈവത്തെ രുചിക്കുന്നു.

നിൻ പാത്രം കഷ്ടത,
എൻ പാത്രം അനുഗ്രഹം;
നിൻ വീണ്ടെടുപ്പിൻ സ്നേഹത്തെ,
എന്നും സ്തുതിക്കും!

4
നാം പുരോഹിതരായിടാൻ,
വീണ്ടെടുത്തു ഞങ്ങളെ
ദൈവ മാധുര്യം പങ്കിടും
വേല നിവർത്തിക്കുവാൻ.
അനുഗ്രഹം, കരുണയും,
നിൻ മൃത്യുവാൽ ലഭിച്ചു;
നിന്നോട് ചേർന്ന് പാനം ചെ-
യ്യുംവരെ ഓർക്കും ഞങ്ങൾ.

നിൻ പാത്രം കഷ്ടത,
എൻ പാത്രം അനുഗ്രഹം;
നിൻ വീണ്ടെടുപ്പിൻ സ്നേഹത്തെ,
എന്നും സ്തുതിക്കും!

bottom of page