തിരുവനന്തപുരത്തുള്ള സഭ
ML391 - E1101
കര്‍ത്തൃ സ്തുതി
അവന്‍റെ ജയവും ഉയര്‍ത്തലും
1
ലോകരാജത്വം ഇപ്പോൾ കർത്താവിന്റെ രാജത്വമായ്!
തൻ നിത്യ വാഴ്ച്ച നൽകും ആനന്ദം എത്രയധികം!
ഒരുമനസ്സിൽ അവനെ ശക്തമായി സ്തുതിച്ചീടാം-
ജയം നേടിക്കഴിഞ്ഞു!
ജയം, ജയം, ഹാലേലൂയ്യാ!
ജയം, ജയം, ഹാലേലൂയ്യാ!
ജയം, ജയം, ഹാലേലൂയ്യാ!
ജയം നേടിക്കഴിഞ്ഞു!
2
താഴേക്കു തള്ളി മഹാസർപ്പമായ പിശാചിനെ;
സാത്താൻ വഞ്ചിച്ചിരുന്ന ദീർഘ നാളുകൾ കഴിഞ്ഞു!
ഇപ്പോൾ പ്രപഞ്ചത്തിലെങ്ങും നാം സ്തുതികൾ മുഴങ്ങും-
ജയം നേടിക്കഴിഞ്ഞു!
ജയം, ജയം, ഹാലേലൂയ്യാ!
ജയം, ജയം, ഹാലേലൂയ്യാ!
ജയം, ജയം, ഹാലേലൂയ്യാ!
ജയം നേടിക്കഴിഞ്ഞു!
3
ഇപ്പോൾ ദൈവത്തിന്റെ രക്ഷ, ശക്തി, രാജ്യം തുടങ്ങി;
അപവാദിയെ നമ്മുടെ കാൽക്കീഴിൽ മെതിക്കുന്നു!
ക്രിസ്തുവിൻ അധികാരം സഭയിൻ ഭരണ ദണ്ഡ്-
ജയം നേടിക്കഴിഞ്ഞു!
ജയം, ജയം, ഹാലേലൂയ്യാ!
ജയം, ജയം, ഹാലേലൂയ്യാ!
ജയം, ജയം, ഹാലേലൂയ്യാ!
ജയം നേടിക്കഴിഞ്ഞു!
4
കുഞ്ഞാടിന്റെ രക്തത്താൽ അപവാദിയെ ജയിച്ചു;
സാക്ഷ്യ വചനത്തിൽ ഏവരും പ്രഖ്യാപിപ്പൂ, "തീർന്നു!"
മൃത്യുപര്യന്തം, നമ്മുടെ പ്രാണനെ സ്നേഹിക്കാതെ!
ജയം നേടിക്കഴിഞ്ഞു!
ജയം, ജയം, ഹാലേലൂയ്യാ!
ജയം, ജയം, ഹാലേലൂയ്യാ!
ജയം, ജയം, ഹാലേലൂയ്യാ!
ജയം നേടിക്കഴിഞ്ഞു!
5
സോദരി സോദരരെ, കേൾക്കുക മറ്റൊരു ശബ്ദം,
"ബാബിലോൻ വീണുപോയി" - ആഹ്ളാദിക്കാൻ ഹേതുവായി!
ഓ അവളെ വിട്ടുവന്നത് എത്ര അനുഗ്രഹം-
ജയം നേടിക്കഴിഞ്ഞു!
ജയം, ജയം, ഹാലേലൂയ്യാ!
ജയം, ജയം, ഹാലേലൂയ്യാ!
ജയം, ജയം, ഹാലേലൂയ്യാ!
ജയം നേടിക്കഴിഞ്ഞു!
6
വേശ്യകളുടെ മാതാവ്, മഹതിയാം ബാബിലോൻ!
അവളുടെ വ്യഭിചാരം വെറുക്കാൻ പഠിച്ചു നാം!
ദൈവം വിധിച്ചവളെ - ആഹ്ളാദിപ്പൂ നാം ആത്മാവ്.
ജയം നേടിക്കഴിഞ്ഞു!
ജയം, ജയം, ഹാലേലൂയ്യാ!
ജയം, ജയം, ഹാലേലൂയ്യാ!
ജയം, ജയം, ഹാലേലൂയ്യാ!
ജയം നേടിക്കഴിഞ്ഞു!
7
ഹാലേലൂയ്യാ! മഹത്വം, ബലം ദൈവത്തിനുള്ളത്!
വേശ്യമേലുള്ള തൻ ന്യായവിധി നീതിയും നേരും!
കാണ്മിൻ, പുക ഉയരുന്നു! പാടുവിൻ ഹാലേലൂയ്യാ-
ജയം നേടിക്കഴിഞ്ഞു!
ജയം, ജയം, ഹാലേലൂയ്യാ!
ജയം, ജയം, ഹാലേലൂയ്യാ!
ജയം, ജയം, ഹാലേലൂയ്യാ!
ജയം നേടിക്കഴിഞ്ഞു!
8
"ദൈവത്തെ സ്തുതിച്ചീടുക," നിർബന്ധിപ്പൂ തൻ ശബ്ദം.
പെരുവെള്ളത്തിൻ ഇരച്ചിൽപോലെ മുഴങ്ങീടും നാം:
ഹാലേലൂയ്യാ, ഹാലേലൂയ്യാ, കർത്താവ് വാണീടുന്നു!
ജയം നേടിക്കഴിഞ്ഞു!
ജയം, ജയം, ഹാലേലൂയ്യാ!
ജയം, ജയം, ഹാലേലൂയ്യാ!
ജയം, ജയം, ഹാലേലൂയ്യാ!
ജയം നേടിക്കഴിഞ്ഞു!
9
ഇപ്പോൾ അത്യധികം ഉല്ലസിക്ക! എത്ര തേജസ്സ്!
കുഞ്ഞാടിന്റെ കല്യാണം വന്നല്ലോ, കാന്ത ഒരുങ്ങി!
ശുദ്ധ-ശുഭ്രമായ വിശേഷ വസ്ത്രത്താൽ ഒരുങ്ങി-
ജയം നേടിക്കഴിഞ്ഞു!
ജയം, ജയം, ഹാലേലൂയ്യാ!
ജയം, ജയം, ഹാലേലൂയ്യാ!
ജയം, ജയം, ഹാലേലൂയ്യാ!
ജയം നേടിക്കഴിഞ്ഞു!
10
ഇപ്പോൾ പിശാച് തീപ്പൊയ്കയിൽ, യോഹന്നാൻ കണ്ടത്;
ഹാലേലൂയ്യാ, സഹിക്കേണ്ടാ ഇനി തൻ പ്രകോപനം!
അവന്മേലുള്ള ന്യായവിധി ധൈര്യത്താൽ ഘോഷിക്ക-
ജയം നേടിക്കഴിഞ്ഞു!
ജയം, ജയം, ഹാലേലൂയ്യാ!
ജയം, ജയം, ഹാലേലൂയ്യാ!
ജയം, ജയം, ഹാലേലൂയ്യാ!
ജയം നേടിക്കഴിഞ്ഞു!
11
പുതു യെരൂശലേം ഇറങ്ങുന്നു - എത്ര ആശ്ചര്യം!
ദൈവം മനുജനുമായ് ഒന്നായ കെട്ടിടം അവൾ!
ക്രിസ്തുവിനായ് ഒരുക്കപ്പെട്ട മണവാട്ടിയവൾ!
ജയം നേടിക്കഴിഞ്ഞു!
ജയം, ജയം, ഹാലേലൂയ്യാ!
ജയം, ജയം, ഹാലേലൂയ്യാ!
ജയം, ജയം, ഹാലേലൂയ്യാ!
ജയം നേടിക്കഴിഞ്ഞു!
12
ദൈവത്തിൻ കൂടാരം, തൻ നിവാസം മനുജനൊപ്പം;
അവരിൽ തന്റെ വിശുദ്ധി, തേജസ്സ് വെളിപ്പെടും
"തീർന്നു!" ഓ സോദരരെ കാൺക, പുതു യെരൂശലേം!
ജയം നേടിക്കഴിഞ്ഞു!
ഹാലേലൂയ്യാ, ഹാലേലൂയ്യാ!
ഹാലേലൂയ്യാ, ഹാലേലൂയ്യാ!
ഹാലേലൂയ്യാ, ഹാലേലൂയ്യാ!
ജയം നേടിക്കഴിഞ്ഞു!