top of page
ML393 - NS62
Track Name
00:00 / 01:29
സഭ
പൊതുവായ
1
നിനക്കൊരു സ്ഥലമുണ്ട്
ക്ലേശം തീർന്നീടും ഇടം,
ആനന്ദം നദി പോലൊഴുകും ഇടം;
ഏവരും തൃപ്തരായിടും,
നമുക്കായി തൻ ജീവൻ നൽ-
കിയവനിൽ അന്യോന്യം വസിക്കുമ്പോൾ.
ഓ യേശു നമ്മെ ഒന്നാക്കുന്നൂ;
നാം ആയിരിപ്പൂ അവനാൽ.
എന്നേക്കും നാം ഒന്നായിരിക്കും,
ഈ ദർശനത്തിൻ കീഴിൽ നാം പണിയും.
2
സമൃദ്ധ കൃപ ലഭിക്കും
ഈ സ്ഥലം വേണമെങ്കിൽ.
"വന്നു കാണ്മിൻ" എന്നു മാത്രം ചൊല്ലും ഞാൻ
വാക്കുകൾ പോരാ വർണിക്കാൻ,
ഈ ഇടം യഥാർഥമാം-
കണ്ടു കഴിയുമ്പോൾ നീയും യോജിക്കും!
ഓ യേശു നമ്മെ ഒന്നാക്കുന്നൂ;
നാം ആയിരിപ്പൂ അവനാൽ.
എന്നേക്കും നാം ഒന്നായിരിക്കും,
ഈ ദർശനത്തിൻ കീഴിൽ നാം പണിയും.
bottom of page