top of page
തിരുവനന്തപുരത്തുള്ള സഭ
ML394 - E214
Track Name
00:00 / 02:34
കര്‍ത്തൃ സ്തുതി
അവനെ ഓര്‍ക്കുന്നത്
1
നിൻ കൃപയാം വചനത്താൽ,
ശാന്ത സൗമ്യതയിൽ,
ഇത് ഞാൻ ചെയ്യും, എൻ കർത്താ,
ഓർത്തീടും നിന്നെ ഞാൻ.
2
എനിക്കായ് തകർന്ന മേനി,
മേൽ നിന്നുള്ള അപ്പം;
നിയമ പാത്രം രുചിപ്പൂ,
ഓർക്കുന്നു ഇങ്ങനെ.
3
ഗെത്ത്ശെമന മറക്കുമോ?
നിൻ സംഘർഷത്തെയും,
നിൻ വ്യാകുലത, രക്തവും,
ഓർക്കാതിരിക്കുമോ?
4
ക്രൂശെ നോക്കി, കാൽവരിയിൽ,
ഞാൻ വിശ്രമിക്കുമ്പോൾ,
ദൈവ കുഞ്ഞാട്, എൻ യാഗം,
ഓർക്കണം നിന്നെ ഞാൻ.
5
ഓർക്കും നിന്നെ, നിൻ വേദന-
നിൻ സർവ സ്നേഹവും;
ശ്വാസം ശേഷിക്കുവോളവും,
ഓർത്തീടും നിന്നെ ഞാൻ.
6
എൻ ചുണ്ട് മൂകമാകുമ്പോൾ
എൻ ഓർമ്മ മങ്ങുമ്പോൾ,
നിൻ രാജ്യത്തിൽ നീ വരുമ്പോൾ
യേശുവേ, ഓർക്കെന്നെ.
bottom of page