top of page
ML399 - E378
Track Name
00:00 / 01:55
വാഞ്ഛകള്‍
ക്രിസ്തുവുമായുള്ള കൂട്ടായ്മയ്ക്കായ്

1
കർത്താ നിന്നെ മാത്രം കാണ്മാൻ
നയിക്കെന്നെ മലമേൽ,
സ്വർഗ ശബ്ദം കേൾക്കുമിടം,
ശുദ്ധ വായുവുള്ളിടം.

നയിക്കെന്നെ ഉയരത്തിൽ
നിന്നോട് കൂട്ടായ്മയിൽ;
നിൻ ഒളിയിൽ കാണും ഊറ്റ്,
രക്തം ശുദ്ധീകരിപ്പൂ.

2
ഒളി ഏറും ഉയരത്തിൽ,
ഭൗമിക സ്‌പർധയ്ക്ക് മേൽ,
അധ്വാനം നിലയ്ക്കും ഇടം,
ക്രിസ്തുവിൽ വാഴും ഇടം.

നയിക്കെന്നെ ഉയരത്തിൽ
നിന്നോട് കൂട്ടായ്മയിൽ;
നിൻ ഒളിയിൽ കാണും ഊറ്റ്,
രക്തം ശുദ്ധീകരിപ്പൂ.

3
മലമേൽ സൂക്ഷിക്കെന്നെ നീ
ലക്ഷ്യത്തിലേക്ക് ആയാൻ,
നിൻ സ്വരൂപമായി, നിൻ സ്നേഹം,
കൃപ പുകഴ്ത്തും വരെ.

നയിക്കെന്നെ ഉയരത്തിൽ
നിന്നോട് കൂട്ടായ്മയിൽ;
നിൻ ഒളിയിൽ കാണും ഊറ്റ്,
രക്തം ശുദ്ധീകരിപ്പൂ.

bottom of page