ദൂത് പതിനാല്—ശക്തിഹീനരുടെ ആവശ്യം—ജീവന്റെ ചൈതന്യവത്ക്കരണം (ജീവിപ്പിക്കൽ)
തിരുവെഴുത്ത് വായന: യോഹന്നാൻ 5:1-47
C. ജീവൻ, മനുഷ്യന്റെ സകല അവസ്ഥയുടെയും ആവശ്യത്തെ നിറവേറ്റുന്നു —2:23—11:57
4. ശക്തിഹീനന്റെ ആവശ്യം—ജീവന്റെ ജീവിപ്പിക്കൽ—5:1-47
a. മതത്തിന്റെ ന്യായപ്രമാണ പാലനത്തിലുള്ള അപര്യാപ്തതയും പുത്രന്റെ ജീവൻ നൽകലിലുള്ള പര്യാപ്തതയും—വാ. 1-9
b. മതം ജീവനെ എതിർക്കുന്നു—വാ. 10-16
c. ജീവൻ നൽകുന്നതിലും ന്യായവിധി നടപ്പാക്കുന്നതിലും പുത്രൻ പിതാവിന് തുല്യനാകുന്നു—വാ. 17-30
d. പുത്രന്റെ നാലു മടങ്ങ് സാക്ഷ്യം—വാ. 31-47
1) യോഹന്നാൻ സ്നാപകന്റെ സാക്ഷ്യം—വാ. 32-35
2) പുത്രന്റെ പ്രവൃത്തിയുടെ സാക്ഷ്യം—വാ. 36
3) പിതാവിന്റെ സാക്ഷ്യം—വാ. 37-38
4) തിരുവെഴുത്തുകളിലെ സാക്ഷ്യം—വാ. 39-47
5:1-47 ~ omitted
തിങ്കൾ:
ആമുഖം:
ഈ ദൂതിൽ നാം നാലാമത്തെ സംഭവത്തിലേക്ക്—ശക്തിഹീനരെ സംബന്ധിച്ച ആവശ്യത്തിലേക്ക് വരുന്നു. ഈ സംഭവം മതത്തിന്റെ വ്യർത്ഥത തുറന്നു കാട്ടുന്നു.
പഠന രൂപരേഖ:
I. മതത്തിന്റെ ന്യായപ്രമാണ പാലനത്തിലുള്ള അപര്യാപ്തതയും പുത്രന്റെ ജീവൻ നൽകലിലുള്ള പര്യാപ്തതയും—യോഹ. 4:43-46, 7:41, 52
1. യെഹൂദ മതത്തെക്കാള്‍ മെച്ചപ്പെട്ട ഒരു മതവും ഭൂമിയിലില്ല, കാരണം അത് ദൈവത്തിന്റെ അരുളപ്പാടനുസരിച്ച് രൂപീകരിക്കപ്പെട്ട, കലര്‍പ്പില്ലാത്തതും മാതൃകാപരവുമായ മതമാണ്.
2. എന്നിരുന്നാലും, മതം ദൈവവ്യവസ്ഥയുടെ ഭാഗമല്ല; അതിന് ദൈവോദ്ദേശ്യം നിറവേറ്റുവാന്‍ കഴിയുകയില്ല. മതം, മനുഷ്യന്റെ ഒരു കണ്ടുപിടിത്തം, വീണുപോയ മനുഷ്യമനസ്സിന്റെ ഒരു ഉല്‍പ്പന്നം ആണ്.
3. ദൈവവ്യവസ്ഥയെ സംബന്ധിച്ച്, മതം ദൈവത്തിന്റെ ഏറ്റവും വലിയ ശത്രുവാണ്.
4. ക്രിസ്തുവില്ലാതെ, ദൈവത്തെ ആരാധിക്കുകയും നന്നായി പെരുമാറുകയും ചെയ്യുക എന്നതാണ് മതം. ആഖ്യാനശൈലിയില്‍ മാത്രമേ നിങ്ങള്ക ്ക് ക്രിസ്തു ഉള്ളുവെങ്കില്‍ അതും മതമാണ്
5. മതം ക്രിസ്തുവിനും ജീവനിലുള്ള ക്രിസ്തുവിന്റെ യഥാര്‍ത്ഥ അനുയായികള്‍ക്കും എപ്പോഴും എതിരായിരിക്കും.
A. മതത്തിന്റെ ന്യായപ്രമാണ പാലനത്തിലുള്ള അപര്യാപ്തത.
ഒരു യഹൂദനെ സംബന്ധിച്ച് ദൈവം കഴിഞ്ഞാല്‍ ന്യായപ്രമാണത്തോളം വലുതും പ്രധാനവുമായ യാതൊന്നുമില്ല
ചൊവ്വ:
1. മാതൃക മതത്തിലെ നല്ല കാര്യങ്ങൾ
a. യെഹുദമതത്തില്‍ കുറഞ്ഞത് ഏഴു കാര്യങ് ങള് ഉള്‍പ്പെടുന്നു: വിശുദ്ധ നഗരമായ യെരുശലേം, വിശുദ്ധ മന്ദിരം, വിശുദ്ധ ഉത്സവം, വിശുദ്ധ ശബ്ബത്ത്, ദൂതന്മാര്‍, മോശ, തിരുവെഴുത്ത് എന്നിവ
b. ഈ ഏഴു കാര്യങ്ങളോടൊപ്പം രോഗസഖ്യത്തിനുള്ള മാര്‍ഗ്ഗവും ഉണ്ടായിരുന്നു, കാരണം അവിടെ രോഗസഖ്യം നല്‍കുന്ന വെള്ളമുള്ള കുളം ഉണ്ടായിരുന്നു.
c. എന്നാല്‍ ഒരു ആവശ്യകാര്യമുണ്ട്—മതത്തിന്റെ ഈ നന്മകള്‍ സ്വീകരിക്കുവാന്‍ നിങ്ങള്‍ക്ക് നടക്കുവാനും പ്രവര്‍ത്തിക്കുവാനുമുള്ള ശക്തി ഉണ്ടായിരിക്കണം
2. ന്യായപ്രമാണപാലനത്തിന്റെ അനുഷ്ഠാനത്തിന് മതത്തിന്റെ വിവിധ വശങ്ങൾ പാലിക്കണം
3. ന്യായപ്രമാ ണം പാലിക്കുവാൻ മനുഷ്യന് അസാദ്ധ്യമാണ്
a. ന്യായപ്രമാണം പാലിക്കുവാൻ അസാദ്ധ്യമാണെന്ന് റോമർ 8:3 പറയുന്നു, കാരണം ന്യായപ്രമാണം നിമിത്തം ജഡം ബലഹീനമാണ്
b. ന്യായപ്രമാണത്തിന് ജീവന്‍ നല്‍കുവാന്‍ കഴിയുകയില്ലെന്ന് ഗലാത്യര്‍ 3:21 പറയുന്നു. ന്യായപ്രമാണം ജനത്തോട് കര്‍ക്കശമായി ആവശൃപ്പെടുക മാത്രമാണ് ചെയ്യുന്നത്; അത് അവര്‍ക്ക് ഒരിക്കലും ജീവൻ പകരുന്നില്ല. ജീവന്റെ കുറവുമൂലം ന്യായപ്രമാണം പാലിക്കുവാന്‍ മനുഷ്യന്‍ തികച്ചും കഴിവില്ലാത്തവനാണ്.
4. രോഗികളായ ജനം, മതത്തിന്റെ ആലയിൽ, ന്യായപ്രമാണപാലനമെന്ന അഭയകേന്ദ്രത്തിന്റെ കീഴിൽ
a. രോഗികളായ ഒരു കൂട്ടം ആളുകള്‍ മണ്ഡപങ്ങളില്‍ കിടന്നു. അനേകര്‍, ന്യായപ്രമാണപാലനമാകുന്ന അഭയകേന്ദ്രത്തില്‍, മതത്തിന്റെ ആലയില്‍, ഉണ്ടെന്ന് ഇത് സൂചിപ്പിക്കുന്നു.
b. ന്യായപ്രമാണം പാലിക്കുന്ന മതത്തില്‍ രോഗസഃഖ്യത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ടായിരുന്നു, എന്നാൽ അത് തളര്‍ന്ന മനുഷ്യന് പ്രയോജനപ്പെട്ടില്ല, കാരണം അതിന്റെ ആവശ്യങ്ങള്‍ നിറവേറ്റുവാന്‍ അവന് ബലമുണ്ടായിരുന്നില്ല.
ബുധൻ:
B. പുത്രന്റെ ജീവദാനം മതിയായത്
1. ആ മതത്തിന് ധാരാളം നല്ല കാര്യങ്ങള്‍ ഉണ്ടായിരുന്നു. എന്നാൽ ഈ നല്ല കാര്യങ്ങള്‍ ക്കൊന്നും മരിച്ച ആളുകളെ സഹായിക്കുവാന്‍ കഴിഞ്ഞില്ല
2. ഈ സാഹചര്യത്തിലേക്ക് കര്‍ത്താവ് കടന്നുവന്നു.
3. തളര്‍ന്ന മനുഷ്യന്‍ എഴുന്നേല്‍ക്കുക മാത്രമല്ല, തന്റെ കിടക്ക എടുത്ത് നടക്കുകയും ചെയ്തു. അവന്‍ സൗഖ്യമാവുക മാത്രമല്ല, ജീവിപ്പിക്കപ്പെടുകയും ചെയ്തു.
4. രണ്ടാം അദ്ധ്യായത്തില്‍ സ്ഥാപിച്ച തത്ത്വമനുസരിച്ച് ഇത് മരണത്തെ ജീവനായി മാറ്റുകയാണ്.
II. ജീവനോടുള്ള മതത്തിന്റെ എതിർപ്പ്
A. ജീവന്റെ സഞ്ജീവനം (ജീവിപ്പിക്കൽ) മതാചാരത്തെ ലംഘിക്കുന്നു—5:10-16
1. ശബ്ബത്ത് മനുഷ്യനുവേണ്ടിയാണ്. അത് മനുഷ്യന് ഒരു സ്വസ്ഥത ആയിരിക്കണം.
2. മതത്തിന്റെ ന്യായപ്രമാണപാലനം മൂപ്പത്തെട്ട് വര്‍ഷമായി രോഗിയായിരുന്ന മനുഷ്യന് സ്വസ്ഥത നല്‍കിയില്ല. എന്നാല്‍ ജീവന്റെ ജീവിപ്പിക്കൽ അത് ഒരു നിമിഷംകൊണ്ട് ചെയ്തു.
B. മതം ജീവനെ കെടുത്തുവാൻ ശ്രമിക്കുന്നു
1. ക്രിസ്തു ഈ മനുഷ്യനെ ശബ്ബത്തിൽ ജീവിപ്പിച്ചതിനാൽ, ജീവനെ കെടുത്തുവാന്‍ ശ്രമിച്ചുകൊണ്ട് മതം അവനെ പീഡിപ്പിച്ചു.
III. ജീവന്‍ നല്‍കുന്നതിലും ന്യായവിധി നടത്തുന്നതിലും പുത്രന്‍ പിതാവിന് തുല്യന്‍
A. പുത്രന്‍ പിതാവിന് തുല്യനായി
1. മതപരമായ ധാരണയില്‍, തങ്ങളുടെ ശബ്ദത്താചാരണത്തില്‍ അവര്‍ സ്വസ്ഥത അനുഭവിക്കുകയായിരുന്നു. എന്നാല്‍, സാധുക്കളായ പാപികള്‍ രക്ഷിക്കപ്പെടാത്തിടത്തോളം, പിതാവിനും പുത്രനും സ്വസ്ഥതയില്ലായിരുന്നുവെന്ന് അവര്‍ അറിഞ്ഞില്ല
2. “എന്റെ പിതാവ് ഇന്നുവരെയും പ്രവര്‍ത്തിക്കുന്നു; ഞാനും പ്രവര്‍ത്തിക്കുന്നു,” എന്ന കർത്താവിന്റെ മറുപടി യഹൂദന്മാരെ ചൊടിപ്പിച്ചു. അവൻ ശബ്ദത്തിനെ ലംഘിച്ചുവെന്നു മാത്രമല്ല, ദൈവം സ്വന്തപിതാവ് എന്നു പറഞ്ഞു തന്നെത്താന്‍ ദൈവത്തോടു സമനാക്കുകയും ചെയ്തു
B. വീണ്ടെടുപ്പിനും കെട്ടുപണിക്കും വേണ്ടി പിതാവും പുത്രനും പ്രവര്‍ത്തിക്കുന്നു
1. മതഭക്തരായ യെഹൂദന്മാര്‍ സൃഷ്ടിയുടെ ശബ്ദത്ത് ആചരിച്ചു. മനുഷ്യന്റെ വീഴ്ച കാരണം ആ ശബ്ബത്തിന്റെ സ്വസ്ഥത തകര്‍ന്നുവെന്ന് അവര്‍ അറിഞ്ഞില്ല.
2. ദൈവത്തിന്റെ കെട്ടുപണിക്കുവേണ്ടി, വീണ്ടെടുപ്പിലൂടെയുള്ള പുതിയ സൃഷ്ടിയ്ക്കായ് പിതാവും പുത്രനും ഇപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു
വ്യാഴം:
C. ദൈവപുത്രൻ മരിച്ചവർക്ക് ജീവൻ നൽകുന്നു—വാ. 21-26
1. പുത്രന്റെ വചനം കേള്‍ക്കുകയും അവനെ അയച്ചവനിലേക്ക് വിശ്വസിക്കുകയും ചെയ്യുന്നവര്‍ക്ക് നിത്യജീവനുണ്ട് അവര്‍ മരണത്തില്‍നിന്നു ജീവനിലേക്ക് കടന്നിരിക്കുന്നു. ഇവിടെ പറഞ്ഞിരിക്കുന്ന മരിച്ചവർ ശാരീരികമായി മരിച്ചവരല്ല മറിച്ച് ആത്മികമായ് മരിച്ചവരാണ്
D. മനുഷ്യപുത്രൻ അവിശ്വാസികളായവരുടെമേൽ ന്യായവിധി നടത്തുന്നു
1. അവിശ്വാസികളായ എല്ലാവരുടെയുംമേല്‍ മനുഷ്യപുത്രന്‍ ന്യായവിധി നടത്തും(5:22-23,27,30). ദൈവപുത്രൻ (5:25) എന്ന നിലയിൽ ജീവന്‍ നല്‍കുവാനും (5:21), മനുഷ്യപുത്രന്‍ എന്ന നിലയിൽ ന്യായവിധി നടത്തുവാനും (5:27), കര്‍ത്താവിന് കഴിയും. അവന്‍ ഒരു മനുഷ്യനായതുകൊണ്ട് മനുഷ്യനെ വിധിക്കുവാന്‍ അവന് പൂര്‍ണ്ണ യോഗ്യതയുണ്ട്.
E. രണ്ടു തരത്തിലുള്ള പുനരുത്ഥാനം
1. വാക്യം 25 -ലുള്ള ആത്മാവിലുള്ള ഉയിര്‍പ്പിനു പുറമേ, രണ്ടു തരത്തിലുള്ള ഭൗതിക ഉയിര്‍പ്പുകളെ വാക്യം 29 വേര്‍തിരിച്ചുകാണിക്കുന്നു.
2. “ജീവന്റെ പുനരുത്ഥാനം” സഹസ്രാബ്ദത്തിന് (ആയിരം ആണ്ട്) മുമ്പ് രക്ഷിക്കപ്പെട്ട വിശ്വാസികളുടെ ഉയിര്‍പ്പാണ്.
3. ആയിരം ആണ്ടിനുശേഷം മരിച്ചുപോയ അവിശ്വാസികളെല്ലാം വെള്ളസിംഹാസനത്തിങ്കലുള്ള ന്യായവിധിക്കായി ഉയിര്‍ത്തെഴുന്നേല്‍ക്കും. ഇത് ന്യായവിധിയുടെ ഉയിര്‍പ്പ് എന്ന് വിളിക്കപ്പെടുന്നു.
IV. പുത്രനെ സംബന്ധിച്ച നാലുവിധത്തിലുള്ള സാക്ഷ്യം
1. യോഹന്നാൻ സ്നാപകന്റെ സാക്ഷ്യം—വാ. 32-35
2. പുത്രന്റെ പ്രവൃത്തിയുടെ സാക്ഷ്യം—വാ. 36
3. പിതാവിന്റെ സാക്ഷ്യം—വാ. 37-38
4. തിരുവെഴുത്തുകളിലെ സാക്ഷ്യം—വാ. 39-47
വെള്ളി:
ചോദ്യങ്ങൾ:
1. എന്താണ് മതം? അത് എങ്ങനെ ദൈവ വ്യവസ്ഥയ്ക്ക് എതിരായിരിക്കുന്നു?
2. മതത്തിന്റെ ന്യായപ്രമാണ പാലനത്തിലുള്ള അപര്യാപ്തത വിശദമാക്കുക
3. പുത്രന്റെ ജീവദാനം മതിയായത് എന്ന് പറയുവാൻ കാരണമെന്ത്?
4. ജീവനോടുള്ള മതത്തിന്റെ എതിർപ്പ് വിശദമാക്കുക.
5. ജീവന്‍ നല്‍കുന്നതിലും ന്യായവിധി നടത്തുന്നതിലും പുത്രന്‍ പിതാവിന് തുല്യനെന്ന് എങ്ങനെ പറയുവാൻ സാധിക്കും?
6. പുത്രനെ സംബന്ധിച്ച നാലുവിധത്തിലുള്ള സാക്ഷ്യം ഏതൊക്കെ?
