ദൂത് പതിനഞ്ച്—വിശക്കുന്നവരുടെ ആവശ്യം—ജീവന്റെ പോഷണം (1)
തിരുവെഴുത്ത് വായന: യോഹന്നാൻ 6:1-
C. ജീവൻ, മനുഷ്യന്റെ സകല അവസ്ഥയുടെയും ആവശ്യത്തെ നിറവേറ്റുന്നു —2:23—11:57
5. വിശക്കുന്നവന്റെ ആവശ്യം—ജീവന്റെ പോഷണം—6:1-15
a. വിശക്കുന്ന ലോകവും പോഷിപ്പിക്കുന്ന ക്രിസ്തുവും—വാ. 1-15
6:1 ഇതിനുശേഷം യേശു തിബെര്യാസ് എന്ന ഗലീലാ കടലിനക്കരെ മാറിപ്പോയി.
6:2 രോഗികളായിരുന്നവരുടെ മേൽ അവൻ ചെയ്ത അടയാളങ്ങൾ കണ്ടതിനാൽ, വലിയ ഒരു പുരുഷാരം അവനെ പിന്തുടർന്നു.
6:3 യേശു മലയിലേക്കു കയറിപ്പോയി, തന്റെ ശിഷ്യന്മാരുടെകൂടെ അവിടെ ഇരുന്നു.
6:4 യെഹൂദന്മാരുടെ വിരുന്നായ പെസഹ സമീപിച്ചിരുന്നു.
6:5 അപ്പോൾ യേശു തന്റെ കണ്ണുകൾ ഉയർത്തി വലിയ ഒരു പുരുഷാരം തന്റെ അടുക്കൽ വരുന്നതു കണ്ടിട്ട്, ഫിലിപ്പൊസിനോട്, ഇവർ ഭക്ഷിക്കേണ്ടതിന്, എവിടെനിന്ന് നാം അപ്പം വാങ്ങും? എന്നു ചോദിച്ചു.
6:6 എന്നാൽ ഇത് അവനെ പരീക്ഷിക്കുവാനായിരുന്നു അവൻ പറഞ്ഞത്, താൻ എന്തു ചെയ്യുവാൻ പോകുന്നു എന്നു അവൻ അറിഞ്ഞിരുന്നു.
6:7 ഫിലിപ്പൊസ് അവനോട്, ഓരോരുത്തനും അൽപ്പം എടുക്കേണ്ടതിന്, ഇരുന്നൂറു ദിനാരിയോന് അപ്പം മതിയാകയില്ല എന്ന് ഉത്തരം പറഞ്ഞു.
6:8 അവന്റെ ശിഷ്യന്മാരിൽ ഒരുവനായ ശിമോൻ പത്രൊസിന്റെ സഹോദരൻ അന്ത്രെയാസ്, അവനോട് പറഞ്ഞു,
6:9 അഞ്ച് യവത്തപ്പവും രണ്ടു മീനുമുള്ള ഒരു ചെറിയ ബാലൻ ഇവിടെ ഉണ്ട്; എന്നാൽ ഇത്ര അധികം പേർക്ക് അത് എന്താകുന്നു?
6:10 ജനത്തെ ഭക്ഷണത്തിന് ഇരുത്തുവിൻ എന്ന് യേശു പറഞ്ഞു. ആ സ്ഥലത്ത്, അധികം പുല്ലുണ്ടായിരുന്നു. അങ്ങനെ, സംഖ്യയിൽ ഏകദേശം അയ്യായിരം പുരുഷന്മാർ ഭക്ഷണത്തിനിരുന്നു.
6:11 അപ്പോൾ യേശു അപ്പം എടുത്തു, സ്തോത്രം ചെയ്തശേഷം, ഭക്ഷണത്തിനിരുന്നവർക്കു വിതരണം ചെയ്തു; അങ്ങനെതന്നെ മീനിൽനിന്നും അവർക്കു വേണ്ടുവോളം വിതരണം ചെയ്തു.
6:12 അവർക്ക് നിറഞ്ഞപ്പോൾ, അവൻ തന്റെ ശിഷ്യന്മാരോട്, ഒന്നും നഷ്ടമാകാതിരിക്കേണ്ടതിന്, ശേഷിച്ച നുറുക്കുകൾ ശേഖരിക്കുവിൻ എന്നു പറഞ്ഞു.
6:13 അങ്ങനെ അവർ ഭക്ഷിച്ചവർക്കിടയിൽ ശേഷിച്ച അഞ് ച് യവത്തപ്പത്തിൽ നിന്ന് നുറുക്കുകഷ്ണങ്ങൾ ശേഖരിച്ച് പന്ത്രണ്ടു ചെറുകുട്ടകൾ നിറച്ചു.
6:14 അതുകൊണ്ട് ജനം, അവൻ ചെയ്ത അടയാളം കണ്ടിട്ട്, സത്യമായും ലോകത്തിലേക്കു വരുവാനുള്ള പ്രവാചകൻ ഇവനാകുന്നു എന്നു പറഞ്ഞു.
6:15 അവർ വന്നു തന്നെ ബലമായി പിടിച്ച് രാജാവാക്കുവാൻ പോകുന്നു എന്ന് യേശു അറിഞ്ഞിട്ട്, പിന്നെയും ഒറ്റയ്ക്ക് മലയിലേക്കു പിൻവാങ്ങി.
തിങ്കൾ:
പഠന രൂപരേഖ:
I. വിശക്കുന്ന ലോകവും പോഷിപ്പിക്കുന്ന ക്രിസ്തുവും—യോഹ. 6:1-15
A. അഞ്ചാം അദ്ധ്യായത്തില്‍ മുന്‍പറഞ്ഞ സംഭവവുമായുള്ള വ്യത്യാസം
1. അഞ്ചാം അദ്ധ്യായത്തിലെ രംഗം വിശുദ്ധ നഗരത്തിലാണ്, എന്നാല്‍ ആറാം അദ്ധ്യായത്തിലെ രംഗം വിജനസ്ഥലത്താണ്.
2. ഒരു കുളം മുമ്പിലത്തെ സംഭവത്തിലുണ്ട്. ഒരു കടല്‍ ഈ സംഭവത്തില്‍ ഉണ്ട്.
3. കടല്‍, ജനത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുമ്പോള്‍, കുളം മതത്തിന്റെ രോഗസഖ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു.
4. നാലാമത്തെ . സംഭവത്തിലെ വ്യക്തി രോഗസഖ്യവും ജീവിപ്പിക്കലും ആവശ്യമുള്ള, വളരെ ബലഹീനനായിരുന്നു. എന്നാല്‍, അഞ്ചാമത്തെ സംഭവത്തിലെ ആളുകള്‍ ഭക്ഷണവും സംതൃപ്തിയും ആവശ്യമായ വിശപ്പുള്ളവരാണ്.
5. കുളം, യെഹൂദ മതത്തോട് ബന്ധപ്പെട്ടതായതിനാല്‍ പവിത്രമാണ്; കടല്‍ മനുഷ്യസമൂഹത്തോട് ബന്ധപ്പെട്ടതായതിനാല്‍, ഐഹികമാണ്.
B. കടല്‍, സാത്താന്‍ ദുഷിപ്പിച്ച ലോകത്തെ സൂചിപ്പിക്കുന്നു
1. മുന്‍കുറി ശാസ്ത്രത്തില്‍, നിലം സൂചിപ്പിക്കുന്നത്, മനുഷ്യന് ജീവിക്കുന്നതിനായി ദൈവം സൃഷ്ടിച്ച ഭൂമിയെയും, കടല്‍ സൂചിപ്പിക്കുന്നത്, വീണുപോയ മനു ഷ്യവര്ഗ്ഗം ജീവിക്കുന്നതായ, സാത്താനാല്‍ മലിനമാക്കപ്പെട്ട ലോകത്തെയും ആണ്.
C. മല, അതീതമായ സ്ഥാനത്തെ സൂചിപ്പിക്കുന്നു
1. മുന്‍കുറി ശാസ്ത്രത്തില്‍, ഒരു മല ഉന്നതവും അതീതമായ ഒരു സ്ഥാനത്തെ സൂചിപ്പിക്കുന്നു
2. നമുക്ക് കർത്താവിനാൽ പോഷിപ്പിക്കപ്പെടണമെങ്കില്‍, നാം സാത്താന്‍ ദുഷിപ്പിച്ച ലോകത്തിനും ദൈവസൃഷ്ടിയായ ഭൂമിക്കും അതീതരായി അവനോടൊത്ത് മലമേല്‍ ആയിരിക്കണം
ചൊവ്വ:
D. പെസഹ വീണ്ടെടുക്കുന്നവനായ ദൈവത്തിന്റെ കുഞ്ഞാടായ ക്രിസ്തുവിനെ സൂചിപ്പിക്കുന്നു
1. വീണുപോയ മനുഷ്യന് സസ്യജീവന്‍ മാത്രം പര്യാപ്തമല്ല; ജന്തുജീവന്‍ ആവശ്യമായി വന്നു. നമുക്ക് ജീവന്‍ ആവശ്യമായിരിക്കുന്നത്, പോഷണത്തിനുവേണ്ടി മാത്രമല്ല, വീണ്ടെടുപ്പിനുവേണ്ടിയും ആണ്.
2. യോഹന്നാന്‍ 6-ല്‍ ക്രിസ്തുവിനെ കാണിച്ചിരിക്കുന്നത് ജീവവൃക്ഷമായി മാത്രമല്ല, മാംസവും രക്തവും സൂചിപ്പിക്കുന്ന ദൈവത്തിന്റെ കുഞ്ഞാടായുമാണ്. ദൈവത്തിന്റെ കുഞ്ഞാടില്‍ രണ്ടു മൂലകങ്ങളുണ്ട്. വീണ്ടെടുപ്പിനായുള്ള രക്തവും ഭക്ഷണത്തിനായുള്ള മാംസവും.s
E. അഞ്ച് യവത്തപ്പം ക്രിസ്തുവിന്റെ ജീവന്റെ ജനിപ്പിക്കുന്ന വശം സൂചിപ്പിക്കുന്നു
1. യവം ഉയിര്‍ത്തെഴുന്നേറ്റവനായ ക്രിസ്തുവിനെ സൂചിപ്പിക്കുന്നു
a. പാലസ്തീന്‍ നാട്ടിൽ ആദ്യം വിളയുന്ന ഫലം യവമാണ്. അതുകൊണ്ട്, അത് പുനരുത്ഥാനം ചെയ്തവനായ ക്രിസ്തുവിനെ സൂചിപ്പിക്കുന്നു
2. അഞ്ച് ഉത്തരവാദിത്വത്തെ സൂചിപ്പിക്കുന്നു
a. നാലും ഒന്നും കൂടുമ്പോള്‍ കിട്ടുന്നതാണ് അക്കം അഞ്ച്. അക്കം നാല് സൃഷ്ടികളെയും, അക്കം ഒന്ന്, സൃഷ്ടാവിനെയും പ്രതിനിധാനം ചെയ്യുന്നു. (സഷ്ടാവും സൃഷ്ടികളും കൂടിച്ചേര്‍ന്ന്. ഉത്തരവാദിത്വം എടുക്കുന്നു
ബുധൻ:
F. രണ്ടു മീന്‍ ക്രിസ്തുവിന്റെ ജീവന്റെ വീണ്ടെടുക്കുന്ന വശം സൂചിപ്പിക്കുന്നു
1. ജന്തുജീവനില്‍ നിന്നുള്ളതായ രണ്ടു മീന്‍, ക്രിസ്തുവിന്റെ ജീവന്റെ വീണ്ടെടുക്കുന്ന വശം സൂചിപ്പിക്കുന്നു.
2. ദൈവം സൃഷ്ടിച്ചതായ ഭൂമിയിലേക്ക് മാത്രമായിരുന്നു അവന്‍ വന്നിരുന്നതെങ്കില്‍ അവനെ യവത്തപ്പം മാത്രമേ പ്രതിനിധാനം ചെയ്യുമായിരുന്നുള്ളൂ. എന്നാല്‍ സാത്താന്‍ ദുഷിപ്പിച്ച ലോകത്തിലേക്കും അവന്‍ വന്നതിനാല്‍, രണ്ടു മീനും അവനെ പ്രതിനിധാനം ചെയ്യുന്നു.
3. മത്സ്യം ഉപ്പുവെള്ളത്തിലാണ് ജീവിക്കുന്നതെങ്കിലും അതിന് ഉപ്പില്ലാത്തതുപോലെ, സാത്താന്‍ ദുഷിപ്പിച്ച ലോകത്തിലായിരു ന്നു കര്‍ത്താവ് ജീവിച്ചതെങ്കിലും അവനെ സാത്താന്‍ ദുഷിപ്പിച്ചില്ല
4. അക്കം രണ്ട്, സാക്ഷ്യത്തെ സൂചിപ്പിക്കുന്നു. നമ്മെ പോഷിപ്പിക്കുന്നതിന്റെ ഉത്തരവാദിത്വം വഹിക്കുവാന്‍ ക്രിസ്തു ശേഷിയുള്ളവനാണെന്നതിന്റെ സാക്ഷ്യമാണ് രണ്ടു മീന്‍.
5. സസ്യജീവനില്‍നിന്നുള്ള യവം ജനിപ്പിക്കുന്ന ജീവനെയും, ജന്തു ജീവനില്‍ നിന്നുള്ള മീന്‍ വീണ്ടെടുക്കുന്ന ജീവനെയും, പ്രതിനിധാനം ചെയ്യുന്നു.
G. അപ്പവും മീനും നമ്മുടെ ജീവസഹായമായ ക്രിസ്തുവിന്റെ ചെറുപ്പത്തെ സൂചിപ്പിക്കുന്നു
1. അഞ്ച് യവത്തപ്പവും രണ്ടു മീനും ഒരു വലിയ മനുഷ്യനില്നിന ്നല്ല, ഒരു ചെറിയ കൂുട്ടിയില്‍നിന്ന് ലഭിച്ചു എന്നത് സൂചിപ്പിക്കുന്നത് കര്‍ത്താവ് നമ്മുടെ ജീവനായിരിക്കുന്നത് വലിയ ഒരുവനായിട്ടല്ല, എന്നാല്‍ ചെറിയ ഒരുവനായിട്ടാണ് എന്നാണ്.
2. ജനത്തിന് ഭക്ഷിക്കുവാന്‍ തക്കവിധം ചെറുതായി ചെറിയ അപ്പവും ചെറിയ മീനും ആയിരിക്കുവാന്‍ അവന്‍ താല്‍പര്യപ്പെട്ടു. ഇവയെല്ലാം ക്രിസ്തുവിന്റെ ചെറുപ്പത്തെ വെളിപ്പെടുത്തുന്നു.
3. കര്‍ത്താവ്, നമ്മെക്കാൾ ചെറുതായിരിക്കുന്നതുകൊണ്ട് നമ്മുടെ ഭക്ഷണമായിരിക്കുവാന്‍ അവന് കഴിയും.
4. മത്തായി 15-ല്‍, കര്‍ത്താവ് അപ്പം മാത്രമല്ല, ഒരു അപ്പത്തിന്റെ ചെറിയ കഷണങ്ങളായ നുറുക്കുകള്‍പോലും ആയിത്തീര്‍ന്നു.
വ്യാഴം:
H. പന്ത്രണ്ട് കുട്ടകള്‍ ക്രിസ്തുവിന്റെ ജീവസഹായത്തിന്റെ ഐശ്വര്യങ്ങളുടെ കവിഞ്ഞൊഴുക്കിനെ സൂചിപ്പിക്കുന്നു
1. ഈ അദ്ധ്യായം കര്‍ത്താവിന്റെ ലഘുത്വം മാത്രമല്ല, കര്‍ത്താവിന്റെ ഐശ്വര്യങ്ങളെയും വെളിവാക്കുന്നു.
2. ശേഷിച്ച പന്ത്രണ്ട് കുട്ടകള്‍, ജനത്തെ ആയിരം തവണയിലധികം പോഷിപ്പിച്ചതായ, ക്രിസ്തുവിന്റെ ജീവസഹായത്തിന്റെ ഐശ്വര്യങ്ങളുടെ കവിഞ്ഞൊഴുക്കിനെ സൂചിപ്പിക്കുന്നു.
3. അഞ്ച് യവത്തപ്പം അയ്യായിരം പേരെ പോഷിപ്പിച്ചതിന്റെ അര്‍ത്ഥം അത് അവരെ ആയിരം വട്ടം പോഷിപ്പിച്ചു എന്നാണ്.
4. ക്രിസ്തു വളരെ ചെറിയവനും, അതേസമയം അളവറ്റവനും ആണ്. അവന്‍ ചെറിയ നസറായനാണ്, എന്നിരുന്നാലും അവൻ സകല തലമുറകളെയും പോഷിപ്പിച്ചുകൊണ്ടിരിക്കുന്നു.
5. രൂപത്തില്‍, അവന്‍ അഞ്ച് അപ്പവും രണ്ടു മീനും ആണ്. എന്നിരുന്നാലും, ആയിരക്കണക്കിന് ആളുകൾ ഇരുപത് നൂറ്റാണ്ടുകളായി അവനെ ഭക്ഷിച്ചുകൊണ്ടിരിക്കുന്നു. അവന്‍ ഇപ്പോഴും ഇവിടെയുണ്ട്. അവന് ഒരിക്കലും കുറയുവാനോ തീര്‍ന്നുപോകുവാനോ കഴിയുകയില്ല.
വെള്ളി:
ചോദ്യങ്ങൾ:
1. അഞ്ചാം അദ്ധ്യായത്തിലെയും ആറാം അദ്ധ്യായത്തിലെയും സംഭവങ്ങൾ തമ്മിലുള്ള വ്യത്യാസം വിവരിക്കുക
2. കടല്‍, ഭൂമി, മല എന്നിവ സൂചിപ്പിക്കുന്നത് എന്തിനെയൊക്കെ
3. കുഞ്ഞാടായ ക്രിസ്തു സൂചിപ്പിക്കുന്ന രണ്ട് വശങ്ങൾ ഏതൊക്കെ
4. അഞ്ച് യവത്തപ്പവും രണ്ടു മീനും എന്തിനെ സൂചിപ്പിക്കുന്നു?
5. അഞ്ച് യവത്തപ്പവും രണ്ടു മീനും ഒരു വലിയ മനുഷ്യനില്‍നിന്നല്ല, ഒരു ചെറിയ കൂുട്ടിയില്‍നിന്ന് ലഭിച്ചു എന്നത് എന്തിനെ സൂചിപ്പിക്കുന്നത്
6. പന്ത്രണ്ട് കുട്ടകള്‍ എന്തിനെ സൂച ിപ്പിക്കുന്നു?
