തിരുവനന്തപുരത്തുള്ള സഭ
ദൂത് നാല്പത്തിയൊമ്പത്—പുനരുത്ഥാനത്തിലുള്ള ജീവൻ (4)
തിരുവെഴുത്ത് വായന: യോഹന്നാൻ 20:14—30
II. യേശു ക്രൂശിക്കപ്പെട്ടും ക്രിസ്തു പുനരുത്ഥാനം ചെയ്തും മനുഷ്യനെ ദൈവത്തിലേക്കു കൊണ്ടുവരുവാനുള്ള വഴി ഒരുക്കുവാൻ പോകുകയും, ദൈവത്തിന്റെ വാസസ്ഥലത്തിന്റെ കെട്ടുപണിക്കായി വിശ്വാസികളിൽ വസിക്കുവാനും ജീവിക്കുവാനും ആത്മാവായി വരുകയും ചെയ്യുന്നു—14:1—21:25
D. പുനരുത്ഥാനത്തിലെ ജീവൻ—20:14—21:25
I. അന്വേഷകർക്കു പ്രത്യക്ഷപ്പെട്ടിട്ട് പിതാവിന്റെ അടുക്കലേക്ക് ആരോഹണം ചെയ്യുന്നു—20:14-18
II. വിശ്വാസികളിലേക്ക് ഊതുവാൻ ആത്മാവായി വരുന്നു—20:19-25
III. വിശ്വാസികളോടുകൂടെ കൂടിവരുന്നു—20:26-31
IV. വിശ്വാസികളോടുകൂടെ നീങ്ങുകയും ജീവിക്കുകയും ചെയ്യുന്നു—21:1-14
V. വിശ്വാസികളോടുകൂടെ പ്രവർത്തിക്കുകയും നടക്കുകയും ചെയ്യുന്നു—21:15-25
20:14 -30~omitted
തിങ്കൾ:
VI. വിശ്വാസികളോടൊപ്പം വേല ചെയ്യുകയും നടക്കുകയും ചെയ്യുന്നു— 21:15-25
· പുനരുത്ഥാനത്തിൽ, കർത്താവ് വിശ്വാസികളോടൊപ്പം നീങ്ങുകയും ജീവിക്കുകയും ചെയ്തു എന്ന് 21:1-14-ൽ നാം കണ്ടു.
· ഇപ്പോൾ 21:15-25-ൽ, അവൻ വിശ്വാസികളോടൊപ്പം വേല ചെയ്യുകയും നടക്കുകയും ചെയ്യുന്നു എന്നും നാം കാണുന്നു.
A. നല്ല ഇടയനും വലിയ ഇടയനും ശ്രേഷ്ഠ ഇടയനുമായി വേല ചെയ്യുന്നു—21:15-17;10:16
· ഇടയൻ എന്ന നിലയിൽ കർത്താവിന് മൂന്ന് ഭാവങ്ങൾ ഉണ്ട്: നല്ല ഇടയൻ(10:11), വലിയ ഇടയൻ (എബ്രാ.13:20), ശ്രേഷ്ഠ ഇടയൻ (1 പത്രൊ.5:4)എന്നിവ.
· മേയ്പ്പ് വ്യക്തികൾക്കു വേണ്ടിയല്ല; അത് ആട്ടിൻ കൂട്ടത്തിനു വേണ്ടിയാണ്. ആട്ടിൻ കൂട്ടം സഭയും, സഭ കെട്ടുപണിയും ആണ്
1. ശിഷ്യന്മാർക്ക് തന്നോടുള്ള സ്നേഹത്തെ ഉണർത്തുന്നു—21:15
a. 21:15-ൽ കർത്താവ് പത്രാസിന് തന്നോടുള്ള സ്നേഹത്തെ പുനഃസ്ഥാപിക്കുകയായിരുന്നു.
b. പത്രാസിന് കർത്താവിനോടുള്ള സ്നേഹം വിലയേറിയതായിരുന്നു; എന്നാൽ അവന്റെ സ്വാഭാവിക ശക്തിയോട് ഇടപെടേണ്ടതുണ്ടായിരുന്നു.
c. പത്രോസിന്റെ ശക്തി കൈകാര്യം ചെയ്യപ്പെട്ടത് രണ്ടു വിധത്തിലായിരുന്നു. കർത്താവിനെ മൂന്നു പ്രാവശ്യം തള്ളിപ്പറഞ്ഞതിനാൽ ഒന്നാമത്തെ പരീക്ഷയിലും, മീൻ പിടിക്കുവാൻ പോയതിനാൽ രണ്ടാമത്തെ പരിക്ഷയിലും പത്രൊസ് പരാജയപ്പെട്ടു.
d. 21:15-17-ൽ കർത്താവ് പത്രോസിനോട് സംസാരിച്ചപ്പോൾ, വീണ്ടും ജനനം പ്രാപിച്ച് അവന്റെ വ്യക്തിത്വത്തിന്റെ പേരായ, പത്രാസേ എന് ന് അവനെ വിളിച്ചില്ല. കർത്താവ് അവനെ ശീമോനേ എന്നു വിളിച്ചു. ശീമോൻ എന്നത് അവന്റെ സ്വാഭാവിക വ്യക്തിത്വത്തെ ചിത്രീകരിക്കുന്ന അവന്റെ പഴയ പേരായിരുന്നു.
e. പത്രാസിന്റെ സ്വാഭാവിക ശക്തിയോട്, കർത്താവ് എങ്ങനെ ഇടപെട്ടു? താല്കാലികമായി തന്റെ കൈ അവനിൽനിന്ന് മാറ്റിക്കൊണ്ട്
f. കർത്താവ് കുറച്ചുനേരത്തേക്ക് തന്റെ കൈ പിൻവലിക്കുകയും പത്രാസ് പൂർണ്ണമായും തുറന്നുകാട്ടപ്പെടുകയും ചെയ്തു. അത് കർത്താവിന്റെ ഇടപെടലായിരുന്നു.
ചൊവ്വ: