top of page

അധ്യായം

7

റോമ. 7:1

🔸അധികാരം ഉണ്ട് എന്നല്ല

സഹോദരന്മാരേ (ഞാൻ ന്യായപ്രമാണം അറിയുന്നവരോടല്ലോ സംസാരിക്കുന്നത്), ഒരുവൻ ജീവിക്കുന്ന കാലമൊക്കെയും ആ മനുഷ്യനു മേൽ ന്യായപ്രമാണം കർത്തൃത്വം നടത്തുന്നു എന്ന് നിങ്ങൾ അറിയുന്നില്ലയോ?


റോമ. 7:4

🔸വേറൊരുവന് ആകേണ്ടതിന് എന്നല്ല

🔸ഈ വാക്യത്തിൽ “നിങ്ങൾ” എന്നത് രണ്ട് പ്രാവശ്യം വരണം.

ആകയാൽ, എന്റെ സഹോദരന്മാരേ, നാം ദൈവത്തിന് ഫലം കായ്ക്കേണ്ടതിന്, നിങ്ങൾ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടവനായ മറ്റൊരുവനോട് ചേരുവാൻ തക്കവണ്ണം, ക്രിസ്തുവിന്റെ ശരീരത്തിലൂടെ നിങ്ങളെ ന്യായപ്രമാണത്തിന് മരിപ്പിച്ചിരിക്കുന്നു.


റോമ. 7:5

🔸ന്യായപ്രമാണത്തൽ ഉളവായ എന്നല്ല

നാം ജഡത്തിൽ ആയിരുന്നപ്പോൾ, ന്യായപ്രമാണത്തിലൂടെ പ്രവർത്തിച്ച പാപങ്ങൾക്കായുള്ള അഭിനിവേശങ്ങൾ, മരണത്തിന് ഫലം കായ്ക്കുവാൻ നമ്മുടെ അവയവങ്ങളിൽ പ്രവർത്തിച്ചു.


റോമ. 7:8

🔸പാപമോ അവസരം ലഭിച്ചിട്ട് കല്പനയാൽ എന്നല്ല

എന്നാൽ പാപം, കൽപനയിലൂടെ അവസരം കൈവശമാക്കിയിട്ട്, എന്നിൽ സകല വിധത്തിലുള്ള മോഹവും പുറപ്പെടുവിച്ചു; എന്തെന്നാൽ ന്യായപ്രമാണം ഇല്ലാതെ പാപം നിർജീവമാകുന്നു.


റോമ. 7:11

🔸പാപമോ അവസരം ലഭിച്ചിട്ട് കല്പനയാൽ എന്നല്ല

എന്തെന്നാൽ പാപം, കൽപനയിലൂടെ അവസരം കൈവശമാക്കിയിട്ട്, എന്നെ വഞ്ചിക്കുകയും അതിലൂടെ എന്നെ കൊല്ലുകയും ചെയ്തു.


റോമ. 7:13

🔸എനിക്കു മരണം എന്നല്ല

🔸അത്യന്തം പാപം എന്നല്ല

അപ്പോൾ നന്മയായത് എനിക്ക് മരണമായിത്തീർന്നുവോ? ഒരിക്കലും ഇല്ല! പാപമത്രേ മരണമായിത്തീർന്നത്, അത് നന്മയായതിലൂടെ എന്നിൽ മരണം പുറപ്പെടുവിച്ചുകൊണ്ട് പാപമെന്ന് കാണപ്പെടേണ്ടതിന്, കൽപനയിലൂടെ അത്യന്തം പാപകരം ആയിത്തീരേണ്ടതിന് തന്നെ.


റോമ. 7:15

🔸ഞാൻ പ്രവർത്തിക്കുന്നത് ഞാൻ അറിയുന്നില്ല എന്നല്ല

ഞാൻ പുറപ്പെടുവിക്കുന്നതിനെ ഞാൻ അംഗീകരിക്കുന്നില്ല; ഞാൻ ഇച്ഛിക്കുന്നത്, ഞാൻ പ്രവർത്തിക്കുന്നില്ല; എന്നാൽ ഞാൻ വെറുക്കുന്നത്, ഞാൻ ചെയ്യുന്നു.


റോമ. 7:18

🔸BSI-യിൽ യാതൊരു എന്നത് വിട്ടുപോയിരിക്കുന്നു

എന്നിൽ, അതായത് എന്റെ ജഡത്തിൽ, യാതൊരു നന്മയും വസിക്കുന്നില്ല എന്ന് ഞാൻ അറിയുന്നു; നന്മ ചെയ്യുവാൻ ഞാൻ ഇച്ഛിക്കുന്നുണ്ട്, എന്നാൽ പുറപ്പെടുവിക്കുന്നില്ല.


റോമ. 7:22

🔸ഉള്ളംകൊണ്ട് എന്നല്ല

അകത്തെ മനുഷ്യനൊത്തവണ്ണം ദൈവത്തിന്റെ ന്യായപ്രമാണത്തിൽ ഞാൻ ആനന്ദിക്കുന്നു,


റോമ. 7:24

🔸മരണത്തിന് അധീനമായ ശരീരത്തിന് എന്നല്ല

അയ്യോ ഞാൻ അരിഷ്ട മനുഷ്യൻ! ഈ മരണശരീരത്തിൽനിന്ന് എന്നെ ആർ വിടുവിക്കും?

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

English Rcv Bible

Podcast

കീർത്തനങ്ങൾ

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

പോഡ്കാസ്റ്റ്

Podcast

മലയാളം പാട്ട്പുസ്തകം

©2024 തിരുവനന്തപുരത്തുള്ള സഭ

bottom of page