top of page

അധ്യായം

11

1 കൊരി. 11:2

🔸കല്പനകളെ പ്രമാണിക്കുന്നതിനാൽ എന്നല്ല

എന്നാൽ നിങ്ങൾ സകലത്തിലും എന്നെ ഓർക്കുകയും ഞാൻ നിങ്ങൾക്ക് കൈമാറിയ കാര്യങ്ങളെ കൈമാറിയതുപോലെ മുറുകെപ്പിടിക്കുന്നതിനാലും ഞാൻ നിങ്ങളെ പുകഴ്ത്തുന്നു.


1 കൊരി. 11:7

🔸പ്രതിമ എന്നല്ല

പുരുഷൻ ദൈവത്തിന്റെ സ്വരൂപവും തേജസ്സും ആകയാൽ, തന്റെ തല മൂടേണ്ടതില്ല; എന്നാൽ സ്ത്രീ പുരുഷന്റെ തേജസ്സാകുന്നു.


1 കൊരി. 11:21

🔸ലഹരിപിടിച്ചും എന്നല്ല

എന്തെന്നാൽ നിങ്ങൾ ഭക്ഷിക്കുമ്പോൾ, ഓരോരുത്തനും ആദ്യമേ താന്താന്റെ അത്താഴം എടുക്കുന്നു, ഒരുവൻ വിശന്നും, വേറൊരുവൻ മദ്യപിച്ചും ഇരിക്കുന്നു.


1 കൊരി. 11:29

🔸ശിക്ഷാവിധി എന്നല്ല

ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്യുന്നവൻ, ശരീരത്തെ വിവേചിക്കുന്നില്ലെങ്കിൽ തനിക്കുതന്നെ ന്യായവിധി ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്നു.


1 കൊരി. 11:31

🔸നമ്മെത്തന്നേ വിധിച്ചാൽ എന്നല്ല

എന്നാൽ നാം നമ്മെത്തന്നെ വിവേചിച്ചാൽ, വിധിക്കപ്പെടുകയില്ല.


1 കൊരി. 11:32

🔸BSI-യിൽ കർത്താവിനാൽ എന്നത് വിട്ടുപോയിരിക്കുന്നു

എന്നാൽ ലോകത്തോടൊപ്പം കുറ്റം വിധിക്കപ്പെടാതിരിക്കേണ്ടതിന്, കർത്താവിനാൽ വിധിക്കപ്പെട്ടിട്ട് നാം ശിക്ഷണം ഏൽക്കുന്നു

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

 https://whatsapp.com/channel/0029VbAyu7sCcW4oV1NGCW0o

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

കീർത്തനങ്ങൾ

Podcast

All Apps

Podcast

പോഡ്കാസ്റ്റ്

©2025 തിരുവനന്തപുരത്തുള്ള സഭ

bottom of page