top of page

അധ്യായം

4

2 കൊരി. 4:2

🔸കൂട്ടു ചേർക്കാതെ എന്നല്ല

എന്നാൽ ഞങ്ങൾ ലജ്ജാകരമായ മറഞ്ഞിരിക്കുന്ന കാര്യങ്ങളെ വെടിഞ്ഞും, കൗശലത്തിൽ നടക്കാതെയും ദൈവവചനത്തിൽ മായം ചേർക്കാതെയും, സത്യത്തെ വെളിവാക്കി ദൈവമുമ്പാകെ സകല മനുഷ്യരുടെയും മനസ്സാക്ഷിക്ക് ഞങ്ങളെത്തന്നെ ഭരമേൽപ്പിക്കുന്നു.


2 കൊരി. 4:4

🔸ക്രിസ്തുവിന്റെ തേജസ്സുള്ള എന്നല്ല

🔸ലോകത്തിന്റെ ദൈവം എന്നല്ല

🔸മനസ്സിനെ എന്നല്ല

അവരിൽ ദൈവസ്വരൂപമായ ക്രിസ്തുവിന്റെ തേജസ്സിന്റെ സുവിശേഷത്തിന്റെ പ്രകാശനം ശോഭിക്കാതിരിക്കുവാൻ, ഈ യുഗത്തിന്റെ ദൈവം അവിശ്വാസികളുടെ ചിന്തകളെ കുരുടാക്കിയിരിക്കുന്നു.


2 കൊരി. 4:5

🔸ദാസന്മാർ എന്നല്ല

എന്തെന്നാൽ ഞങ്ങളെത്തന്നെയല്ല ക്രിസ്തു യേശുവിനെ കർത്താവായും ഞങ്ങളെ യേശു നിമിത്തം നിങ്ങളുടെ അടിമകളായുമത്രേ ഞങ്ങൾ പ്രസംഗിക്കുന്നത്.


2 കൊരി. 4:8

🔸സകലവിധത്തിലും കഷ്ടം സഹിക്കുന്നു എന്നല്ല

🔸 (BSI- വാ. 9)  ഉള്ളതുപോലെ ബുദ്ധിമുട്ടുന്നവർ എങ്കിലും നിരാശപ്പെടുന്നില്ല എന്നല്ല

ഞങ്ങൾ എല്ലാ വശത്തും ഞെരുക്കപ്പെടുന്നു എന്നാൽ ഇടുങ്ങിയിരിക്കുന്നില്ല; പുറത്തേക്കുള്ള വഴി കണ്ടെത്തുവാൻ കഴിയുന്നില്ല, എന്നാൽ പുറത്തേക്കുള്ള വഴി അശേഷം ഇല്ലാത്തവരും അല്ല;


2 കൊരി. 4:9

🔸വീണുകിടക്കുന്നവർ എന്നല്ല

ഉപദ്രവിക്കപ്പെടുന്നു എന്നാൽ ഉപേക്ഷിക്കപ്പെടുന്നില്ല; താഴേക്ക് വീഴ്ത്തപ്പെടുന്നു എന്നാൽ നശിച്ചുപോകുന്നില്ല;


2 കൊരി. 4:10

🔸യേശുവിന്റെ മരണം എന്നല്ല

യേശുവിന്റെ ജീവൻ ഞങ്ങളുടെ ശരീരത്തിൽ വെളിവാകേണ്ടതിന് യേശുവിന്റെ മരിപ്പിക്കൽ എപ്പോഴും ശരീരത്തിൽ വഹിച്ചുകൊണ്ട് നടക്കുന്നു.


2 കൊരി. 4:18

🔸നോക്കിക്കൊണ്ടിരിക്കുന്നത് എന്നല്ല

എന്തുകൊണ്ടെന്നാൽ ഞങ്ങൾ കാണുന്നവയെ അല്ല കാണാത്തവയെ അത്രേ കരുതുന്നത്; കാണുന്നവ താൽക്കാലികവും, കാണാത്തവ നിത്യവും ആകുന്നു.

bottom of page