top of page

അധ്യായം

1

ഗലാ. 1:4 

🔸ദുഷ്ടലോകം എന്നല്ല

നമ്മുടെ ദൈവവും പിതാവുമായവന്റെ ഹിതപ്രകാരം ഇപ്പോഴുള്ള ദുഷ്ട യുഗത്തിൽനിന്ന് നമ്മെ രക്ഷപ്പെടുത്തേണ്ടതിന് നമ്മുടെ പാപങ്ങൾക്കു വേണ്ടി തന്നെത്താൻ നൽകിയവന്.


ഗലാ. 1:8 

🔸വിപരീതമായി എന്നല്ല

ഞങ്ങൾ നിങ്ങളോട് അറിയിച്ചതിനപ്പുറമായി ഞങ്ങളാകട്ടെ സ്വർഗത്തിൽ നിന്നൊരു ദൂതനാകട്ടെ നിങ്ങളോട് സുവിശേഷം അറിയിച്ചാൽ, അവൻ ശപിക്കപ്പെട്ടവൻ.


ഗലാ. 1:9 

🔸വിപരീതമായി എന്നല്ല

ഞങ്ങൾ മുമ്പേ പറഞ്ഞതുപോലെ, ഇപ്പോൾ ഞാൻ വീണ്ടും പറയുന്നു, നിങ്ങൾ സ്വീകരിച്ചതിനപ്പുറമായി ഒരു സുവിശേഷം ഒരുവൻ നിങ്ങളെ അറിയിക്കുന്നുവെങ്കിൽ, അവൻ ശപിക്കപ്പെട്ടവൻ.


ഗലാ. 1:10 

🔸ദാസൻ എന്നല്ല

ഞാൻ ഇപ്പോൾ മനുഷ്യരുടെയോ ദൈവത്തിന്റെയോ അംഗീകാരം നേടുവാൻ ശ്രമിക്കുന്നുവോ? അതോ ഞാൻ മനുഷ്യരെ പ്രസാദിപ്പിക്കുവാൻ അന്വേഷിക്കുന്നുവോ? ഞാൻ ഇപ്പോഴും മനുഷ്യരെ പ്രസാദിപ്പിക്കുവാൻ ശ്രമിച്ചിരുന്നെങ്കിൽ, ഞാൻ ക്രിസ്തുവിന്റെ അടിമ ആകുകയില്ലായിരുന്നു.


ഗലാ. 1:14 

🔸സമപ്രായക്കാർ എന്നല്ല

ഞാനോ എന്റെ പിതാക്കന്മാരുടെ പാരമ്പര്യങ്ങൾക്കുവേണ്ടി അത്യന്തം തീക്ഷ്ണവാനായി, എന്റെ വംശത്തിലുള്ള അനേകം സമകാലികർക്കും അപ്പുറം യെഹൂദമതത്തിൽ ഏറിവന്നു.

 

ഗലാ. 1:16 

🔸ഉടനെ എന്ന് മൂലഭാഷയിൽ പറയുന്നുണ്ട്

ജാതികളുടെ ഇടയിൽ അവനെ സുവിശേഷമായി ഞാൻ അറിയിക്കേണ്ടതിന് തന്റെ പുത്രനെ എന്നിൽ വെളിപ്പെടുത്തുവാൻ പ്രസാദിച്ചപ്പോൾ, ഉടനെ ഞാൻ ജഡരക്തത്തോട് ആലോചിക്കുകയോ,


ഗലാ. 1:17 

🔸വീണ്ടും എന്ന് മൂലഭാഷയിൽ പറയുന്നുണ്ട്

എനിക്കു മുമ്പേ അപ്പൊസ്തലന്മാരായവരുടെ അടുക്കൽ യെരൂശലേമിലേക്ക് കയറിപ്പോകുകയോ ചെയ്യാതെ, അറബിദേശത്തിലേക്ക് മാറിപ്പോയി വീണ്ടും ദമസ്കൊസിലേക്ക് മടങ്ങിവരുകയത്രേ ചെയ്തത്.


ഗലാ. 1:22 

🔸യെഹൂദ്യയിലെ ക്രിസ്തുസഭകൾ എന്നല്ല

എങ്കിലും അപ്പോഴും ഞാൻ ക്രിസ്തുവിലുള്ള യെഹൂദ്യയിലെ സഭകൾക്ക് മുഖപരിചയം ഇല്ലാത്തവനായിരുന്നു.

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

English Rcv Bible

Podcast

കീർത്തനങ്ങൾ

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

പോഡ്കാസ്റ്റ്

Podcast

മലയാളം പാട്ട്പുസ്തകം

©2024 തിരുവനന്തപുരത്തുള്ള സഭ

bottom of page