തിരുവനന്തപുരത്തുള്ള സഭ
അധ്യായം
2
ഗലാ. 2:2
🔸പ്രമാണികൾ എന്നല്ല
വെളിപാടിൻപ്രകാരമാകുന്നു ഞാൻ കയറിപ്പോയത്, ഞാൻ ഓടുന്നതോ ഓടിയതോ വ്യർഥമെന്ന് വരാതിരിക്കേണ്ടതിന്, ഞാൻ ജാതികളുടെ ഇടയിൽ പ്രഖ്യാപിക്കുന്ന സുവിശേഷം പ്രസിദ്ധരുടെ മുമ്പാകെ സ്വകാര്യമായി പ്രസ്താവിച്ചു.
ഗലാ. 2:6
🔸പ്രമാണികൾ എന്നല്ല
എന്നാൽ എന്തോ ആണെന്ന് കരുതുന്ന പ്രസിദ്ധരിൽനിന്ന്—അവർ എന്തായിരുന്നാലും എനിക്ക് ഒരു വ്യത്യാസവുമില്ല; ദൈവം മനുഷ്യന്റെ മുഖം നോക്കുന്നില്ല; പ്രസിദ്ധരാകുന്നവർ എനിക്ക് ഒന്നും കൂട്ടിച്ചേർത്തില്ല.
ഗലാ. 2:13
🔸തെറ്റിപ്പോയി എന്നല്ല
ശേഷമുള്ള യെഹൂദന്മാരും ഈ കാപട്യത്തിൽ അവനോട് ചേർന്നു, അങ്ങനെ ബർന്നബാസ് പോലും അവരുടെ കാപട്യത്താൽ എടുക്കപ് പെട്ടുപോയി.
ഗലാ. 2:16
🔸ക്രിസ്തു യേശുവിൽ എന്നല്ല
ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാൽ അല്ല, യേശു ക്രിസ്തുവിലുള്ള വിശ്വാസത്താലത്രേ ഒരു മനുഷ്യൻ നീതീകരിക്കപ്പെടുന്നത് എന്നറിഞ്ഞു കൊണ്ട്, നാമും ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാൽ അല്ല ക്രിസ്തുവിലുള്ള വിശ്വാസത്താൽ നീതീകരിക്കപ്പെടേണ്ടതിന് ക്രിസ്തു യേശുവിലേക്ക് വിശ്വസിച്ചു,