top of page

അധ്യായം

5

ഗലാ. 5:4 

🔸BSI-യിൽ  ‘ഒന്നുമല്ലാതാക്കപ്പെട്ടിരിക്കുന്നു’ എന്നത് വിട്ടുപോയിരിക്കുന്നു.

ന്യായപ്രമാണത്താൽ നീതീകരിക്കപ്പെടുന്ന നിങ്ങൾ, ക്രിസ്തുവിൽനിന്ന് വേർപെട്ട് ഒന്നുമല്ലാതാക്കപ്പെട്ടിരിക്കുന്നു; നിങ്ങൾ കൃപയിൽനിന്ന് വീണുപോയി.


ഗലാ. 5:5 

🔸നീതി ലഭിക്കും എന്നുള്ള പ്രത്യാശാനിവൃത്തി എന്നല്ല

നാമോ ആത്മാവിനാൽ, വിശ്വാസത്താൽ നീതിയുടെ പ്രത്യാശയെ ആകാംക്ഷയോടെ കാത്തിരിക്കുന്നു.


ഗലാ. 5:6 

🔸 BSI-യിൽ ഒന്നിനും ഉപകരിക്കുന്നില്ല എന്നത് വിട്ടുപോയിരിക്കുന്നു

ക്രിസ്തു യേശുവിൽ പരിച്ഛേദനയോ അഗ്രചർമമോ ഒന്നിനും ഉപകരിക്കുന്നില്ല, സ്നേഹത്തിലൂടെ വ്യാപരിക്കുന്ന വിശ്വാസമത്രേ ഉപകരിക്കുന്നത്.


ഗലാ. 5:8 

🔸ഇതാണ് വാക്യം 8-ന്റെ ശരിയായ പരിഭാഷ

ഈ പ്രേരണ നിങ്ങളെ വിളിക്കുന്നവനിൽ നിന്നല്ല.


ഗലാ. 5:10 

🔸ഭിന്നാഭിപ്രായം എന്നല്ല

🔸ശിക്ഷാവിധി എന്നല്ല

നിങ്ങൾ മറ്റൊരു മനസ്സുള്ളവരാകില്ലെന്ന് നിങ്ങളെക്കുറിച്ച് കർത്താവിൽ ഞാൻ ഉറച്ചിരിക്കുന്നു; എന്നാൽ നിങ്ങളെ ശല്യപ്പെടുത്തുന്നവൻ, അവൻ ആരായിരുന്നാലും, ന്യായവിധി വഹിക്കും.


ഗലാ. 5:12 

🔸അംഗച്ഛേദം എന്നല്ല

നിങ്ങളെ അസ്വസ്ഥരാക്കുന്നവർ തങ്ങളെത്തന്നെ ഛേദിച്ചുവെങ്കിൽ എന്ന് ഞാൻ ആശിക്കുന്നു.


ഗലാ. 5:14 

🔸ന്യായപ്രമാണം മുഴുവനും അടങ്ങിയിരിക്കുന്നു എന്നല്ല

“നിന്നെപ്പോലെതന്നെ നിന്റെ അയൽക്കാരനെ സ്നേഹിക്കണം” എന്ന ഏക വാക്യത്തിൽ ന്യായപ്രമാണം മുഴുവനും നിവൃത്തിയായിരിക്കുന്നു.


ഗലാ. 5:16 

🔸 BSI-യിൽ ഒരുവിധത്തിലും എന്നത് വിട്ടുപോയിരിക്കുന്നു

എന്നാൽ ഞാൻ പറയുന്നു, ആത്മാവിനാൽ നടക്കുവിൻ, നിങ്ങൾ ഒരുവിധത്തിലും ജഡത്തിന്റെ മോഹത്തെ നിവർത്തിക്കുകയില്ല.


ഗലാ. 5:17 

🔸ജഡാഭിലാഷം എന്നല്ല

🔸ആത്മാഭിലാഷം എന്നല്ല

എന്തെന്നാൽ ജഡം ആത്മാവിന് എതിരായും ആത്മാവ് ജഡത്തിന് എതിരായും മോഹിക്കുന്നു; നിങ്ങൾ ഇച്ഛിക്കുന്ന കാര്യങ്ങൾ ചെയ്യാതിരിക്കേണ്ടതിന് ഇവ പരസ്പരം എതിർക്കുന്നു.


ഗലാ. 5:18 

🔸അനുസരിച്ചുനടക്കുന്നു എന്നല്ല

എന്നാൽ നിങ്ങൾ ആത്മാവിനാൽ നയിക്കപ്പെടുന്നു എങ്കിൽ, ന്യായപ്രമാണത്തിൻ കീഴിലല്ല.


ഗലാ. 5:22 

🔸പരോപകാരം എന്നല്ല

എന്നാൽ ആത്മാവിന്റെ ഫലമോ സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, നന്മ, വിശ്വസ്തത,


ഗലാ. 5:25 

🔸ആത്മാവിനെ അനുസരിച്ചു നടക്കുകയും എന്നല്ല

ആത്മാവിനാൽ നാം ജീവിക്കുന്നു എങ്കിൽ, ആത്മാവിനാൽ നമുക്ക് നടക്കുകയും ചെയ്യാം.

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

English Rcv Bible

Podcast

കീർത്തനങ്ങൾ

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

പോഡ്കാസ്റ്റ്

Podcast

മലയാളം പാട്ട്പുസ്തകം

©2024 തിരുവനന്തപുരത്തുള്ള സഭ

bottom of page