തിരുവനന്തപുരത്തുള്ള സഭ
അധ്യായം
13
എബ്രാ. 13:3
🔸നിങ്ങളും ശരീരത്തിൽ ഇരിക്കുന്നവരാകയാൽ എന്നല്ല
തടവിലായിരിക്കുന്നവരെ നിങ്ങൾ അവരോടുകൂടെ ബന്ധിക്കപ്പെട്ടിരിക്കുന്നതായും, ദ്രോഹം സഹിക്കുന്നവരെ നിങ്ങളും ശരീരത്തിൽ അങ്ങനെതന്നെ സഹിക്കുന്നതായും ഓർത്തുകൊള്ളുവിൻ.
എബ്രാ. 13:7
🔸അവരുടെ ജീവാവസാനം ഓർത്ത് എന്നല്ല
നിങ്ങളോടു ദൈവവചനം സംസാരിച്ച, നിങ്ങളെ നയിക്കുന്നവരെ ഓർത്തുകൊള്ളുവിൻ; അവരുടെ നടപ്പിന്റെ ഫലം അവലോകനം ചെയ്തുകൊണ്ട്, അവരുടെ വിശ്വാസം അനുകരിക്കുവിൻ.
എബ്രാ. 13:9
🔸വിവിധവും അന്യവുമായ ഉപദേശങ്ങളാൽ ആരും നിങ്ങളെ വലിച്ചുകൊണ്ടുപോകരുത് എന്നല്ല
🔸ഭോജനനിയമങ്ങൾ എന്നല്ല
വിവിധമായ വിചിത്ര ഉപദേശങ്ങളാൽ വ്യതിചലിച്ചുപോകരുത്, ആചരിച്ചു പോരുന്നവർക്കു പ്രയോജനപ്പെടാത്ത യാഗഭോജനങ്ങളാലല്ല, കൃപയാൽ ഉറപ്പിക്കപ്പെടുന്നതത്രേ ഹൃദയത്തിനു നല്ലത്.
എബ്രാ. 13:17
🔸ആത്മാക്കൾക്കുവേണ്ടി എന്നല്ല
നിങ്ങളെ നയിക്കുന്നവരെ അനുസരിക്കുകയും അവർക്കു കീഴ്പ്പെടുകയും ചെയ്യുവിൻ, അവർ കണക്കു ബോധിപ്പിക് കേണ്ടവരെന്ന നിലയിൽ നിങ്ങളുടെ ദേഹികളിന്മേൽ ജാഗരിക്കുന്നു, അത് അവർ ഞരക്കത്തോടെയല്ല സന്തോഷത്തോടെ ചെയ്യേണ്ടതിന് ഇടയാക്കുവിൻ; അല്ലാഞ്ഞാൽ അത് നിങ്ങൾക്കു പ്രയോജനകരമാകില്ല.
എബ്രാ. 13:21
🔸നിങ്ങളെ അവന്റെ ഇഷ്ടം ചെയ്‍വാൻ തക്കവണ്ണം എല്ലാനന്മയിലും യഥാസ്ഥാനപ്പെടുത്തി തനിക്കു പ്രസാദമുള്ളതു യേശുക്രിസ്തുമുഖാന്തരം നമ്മിൽ നിവർത്തിക്കുമാറാകട്ടെ എന്നല്ല
യേശു ക്രിസ്തു മ ുഖാന്തരം അവന്റെ ദൃഷ്ടിയിൽ സുപ്രസാദകരമായതു നമ്മിൽ ചെയ്തുകൊണ്ട്, അവന്റെ ഹിതം ചെയ്യുന്നതിനായി നിങ്ങളെ സകല സൽപ്രവൃത്തിയിലും തികഞ്ഞവരാക്കട്ടെ. അവന് എന്നെന്നേക്കും മഹത്വം. ആമേൻ.