തിരുവനന്തപുരത്തുള്ള സഭ
അധ്യായം
1
1 പത്രൊ. 1:2
🔸വിശുദ്ധീകരണം പ്രാപിച്ച് എന്നല്ല
🔸അനുസരണം കാണിപ്പാനും യേശു ക്രിസ്തുവിന്റെ രക്തത്താൽ തളിക്കപ്പെടുവാനും എന്നല്ല
🔸വർദ്ധിക്കുമാറാകട്ടെ (increased) എന്നല്ല
പിതാവായ ദൈവത്തിന്റെ, മുന്നറിവിനൊത്തവണ്ണം ആത്മാവിന്റ, വിശുദ്ധീകരണത്തിൽ യേശു ക്രിസ്തുവിന്റെ രക്തത്തിന്റെ, അനുസരണത്തിനും തളിക്കലിനും തിരഞ്ഞെടുക്കപ്പെട്ടവർക്ക്: നിങ്ങൾക്കു കൃപയും സമാധാനവും പെരുകുമാറാകട്ടെ.
1 പത്രൊ. 1:3
🔸പിതാവായ ദൈവം എന്നല്ല
🔸കരുണാധിക്യ പ്രകാരം നമ്മെ ജീവനുള്ള പ്രത്യാശയ്ക്കായി എന്നല്ല
🔸BSI-യിൽ വാക്യം 5-ൽ ‘വീണ്ടുംജനിപ്പിച്ചു’ എന്ന് പറയുന്നു, അത് വാക്യം 3-ലാണ് വരേണ്ടത്
നമ്മുടെ കർത്താവായ യേശു ക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ വാഴ്ത്തപ്പെട്ടവൻ, അവൻ മരിച്ചവരിൽനിന്നുള്ള യേശു ക്രിസ്തുവിന്റെ പുനരുത്ഥാനത്തിലൂടെ ജീവനുള്ള പ്രത്യാശയിങ്കലേക്കു തന്റെ മഹാകരുണപ്രകാരം നമ്മെ വീണ്ടുംജനിപ്പിച്ചു,
1 പത്രൊ. 1:4-5
🔸ഈ വാക്യങ്ങളുടെ ക്രമവും യവനഭാഷയിലു ള്ളതുപോലെ ആക്കിയിരിക്കുന്നു
4 നിങ്ങൾക്കായി സ്വർഗത്തിൽ സൂക്ഷിച്ചിരിക്കുന്ന, അക്ഷയവും മലിനപ്പെടാത്തതും വാടാത്തതുമായ, അവകാശത്തിങ്കലേക്കു തന്നെ,
5 അന്ത്യകാലത്തിൽ വെളിപ്പെടുവാൻ ഒരുങ്ങിയിരിക്കുന്ന, രക്ഷയിങ്കലേക്ക് വിശ്വാസത്തിലൂടെ ദൈവശക്തിയാൽ നിങ്ങൾ കാക്കപ്പെടുന്നു;
1 പത്രൊ. 1:6