top of page

2025, മേയ് 12

ക്രിസ്തുവിന്റെ വംശാവലിയുടെ സമഗ്രത

ബൈബിൾ വാക്യങ്ങൾ

മത്തായി 1:16 യാക്കോബ് മറിയയുടെ ഭര്‍ത്താവായ യോസേഫിനെ ജനിപ്പിച്ചു, അവളിൽ നിന്ന് ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശു ജനിച്ചു.
വാ. 17 അങ്ങനെ, തലമുറകൾ ആകെ അബ്രാഹാം മുതൽ ദാവീദുവരെ പതിനാലും, ദാവീദ് മുതൽ ബാബിലോനിലേക്കുള്ള നാടുകടത്തൽവരെ പതിനാലും, ബാബിലോനിലേക്കുള്ള നാടുകടത്തൽ മുതൽ ക്രിസ്തുവരെ പതിനാലും ആകുന്നു.

ശുശ്രൂഷയിലെ വചനങ്ങൾ

ക്രിസ്തുവിന്റെ തലമുറ [ആദ്യം] പിതാക്കന്മാരെ ഉൾക്കൊള്ളുന്നു. ഇവർ പൂർവ്വപിതാക്കന്മാരും മഹത്തായ വ്യക്തികളുമാണ്. ഇവർ എല്ലാം കൂടി പതിനാല് തലമുറകൾ ഉണ്ടായിരുന്നു. [അടുത്തത്] രാജാക്കന്മാരാണ്. ഇവർ രാജസ്ഥാനമുള്ള, രാജാക്കന്മാരാണ്, അവരും പതിനാല് തലമുറകൾ ഉണ്ടായിരുന്നു. [അവസാനം] (ബദ്ധരാക്കപ്പെട്ടവരും പ്രത്യുദ്ധരിക്കപ്പെട്ടവരുമായ) സാധാരണ പൗരന്മാരാണ്. ക്രിസ്തുവിന്റെ തലമുറ ഉന്നതരായ ആളുകളെ മാത്രമല്ല, മറിയേയും യോസേഫിനേയും പോലുള്ള സാധാരണ പൗരന്മാരെയും ഉൾക്കൊള്ളുന്നു. ദരിദ്രരും ചെറിയവരുമായ ആളുകളും ക്രിസ്തുവിന്റെ തലമുറയിൽ ഉൾപ്പെടുന്നു. ക്രിസ്തുവിന്റെ തലമുറയുടെ ഈ ചിത്രത്തിൽ നിന്ന്, അതിൽ എല്ലാത്തരം ആളുകളെയും ഉൾക്കൊള്ളുന്നുവെന്ന് നാം കാണുന്നു. ഈ തലമുറ അബ്രഹാമിനെ പോലുള്ള വിളിക്കപ്പെട്ടവരെയും, അടിമത്തത്തിലേക്ക് കൊണ്ടുപോകപ്പെട്ടവരെയും ഉൾക്കൊള്ളുന്നു. അബ്രഹാം ബാബിലോണിന്റെ ഉത്ഭവമായ ബാബെലിൽ നിന്ന് വിളിക്കപ്പെട്ടു. ക്രിസ്തുവിന്റെ തലമുറ വിളിക്കപ്പെട്ടവരെ മാത്രമല്ല, പിന്മാറ്റത്തിലുള്ളവരെയും ഉൾക്കൊള്ളുന്നു. ഒരുപക്ഷേ അഞ്ച് വർഷം മുമ്പ് നിങ്ങൾ ഒരു വിളിക്കപ്പെട്ടവനായിരുന്നു, എന്നാൽ ഇന്ന് നിങ്ങൾ പിന്മാറ്റത്തിലുള്ള ഒരുവനാകാം. നിരാശപ്പെടേണ്ട. ക്രിസ്തുവിന്റെ തലമുറ നിങ്ങളെയും ഉൾക്കൊള്ളുന്നു. ഈ തലമുറയിൽ, സിംഹാസനത്തിൽ നിന്ന് സ്ഥാനഭൃഷ്ടനാക്കപ്പെട്ട് ഒരു ബദ്ധനായി ബാബിലോണിലേക്ക് കൊണ്ടുപോകപ്പെട്ട രാജാവായ യെഖൊന്യാവും ഉൾപ്പെടുന്നു. നിങ്ങളുടെ ക്രിസ്തീയ ജീവിതത്തിൽ നിങ്ങൾ ചിലപ്പോൾ സിംഹാസനത്തിൽ നിന്ന് സ്ഥാനഭൃഷ്ടനാക്കപ്പെട്ടിട്ടുണ്ടാകാം. ഒരിക്കൽ നിങ്ങളൊരു രാജാവായിരുന്നു, എന്നാൽ നിങ്ങൾക്ക് നിങ്ങളുടെ രാജത്വം നഷ്ടപ്പെടുകയും ഒരു പിന്മാറ്റത്തിലുള്ള ഒരുവനായി തീരുകയും ചെയ്തു. അടിമത്തത്തിനു ശേഷം പ്രത്യുദ്ധാരം ഉണ്ടായിരുന്നു. അതിനാൽ, നമുക്ക് മറ്റൊരു നാമം ഉണ്ട്, പ്രത്യുദ്ധാരത്തിന്റെ നാമമായ, സെരുബ്ബാബെൽ. പല ബദ്ധന്മാരും സെരുബ്ബാബെലിനോടൊപ്പം മടങ്ങിവന്നു. ക്രിസ്തുവിന്റെ തലമുറ എല്ലാത്തരം ആളുകളെയും ഉൾക്കൊള്ളുന്നു: നല്ലവർ, മോശപ്പെട്ടവർ, വിളിക്കപ്പെട്ടവർ, വീണുപോയവർ, പ്രത്യുദ്ധരിക്കപ്പെട്ടവർ. നിങ്ങൾ ഏത് തരക്കാരനാണെന്ന് ഞാൻ നിങ്ങളോട് ചോദിക്കുകയാണെങ്കിൽ, ആദ്യം നിങ്ങൾ ഒരു വിളിക്കപ്പെട്ടവനായിരുന്നു, പിന്നെയൊരു വീണുപോയവനായി, ഒടുവിൽ ഒരു പ്രത്യുദ്ധരിക്കപ്പെട്ടവനായി എന്നു നിങ്ങൾ പറഞ്ഞേക്കാം.

പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്  

https://www.emanna.com/calendar/index.cfm

The Inclusiveness of Christ's Genealogy

Bible Verses

Matt 1:16 And Jacob begot Joseph the husband of Mary, of whom was born Jesus, who is called Christ.
v. 17 Thus all the generations from Abraham until David are fourteen generations, and from David until the deportation to Babylon, fourteen generations, and from the deportation to Babylon until the Christ, fourteen generations.

Words of Ministry

The generation of Christ is composed of [first] the Fathers. These are the forefathers, the great persons. All together they make up fourteen generations. [Next are] the Kings. These are the kings, the royalty, who also make up fourteen generations. [Last, come] the Civilians (the captured ones and the recovered ones). The generation of Christ not only includes the high-ranking people, but also the civilians, the insignificant ones, like Mary and Joseph. The poor people, the little people, are also included in the generation of Christ. From this picture of the generation of Christ, we can see that it includes all kinds of people. This generation includes both the called ones, like Abraham, and the ones carried away to captivity. Abraham was called out of Babel, the origin of Babylon. The generation of Christ includes not only the called ones, but also the backsliders. Perhaps five years ago you were a called one, but today you are a backslider. Do not be disappointed. The generation of Christ includes you. This generation includes Jeconiah, a king who was dethroned and carried away to Babylon as a captive. In your Christian life you sometimes have been dethroned. Once you were a king, but you lost your kingship and became a backslider. After captivity there was the recovery. Hence, we have another name, Zerubbabel, the name of recovery. Many captives returned with Zerubbabel. The generation of Christ includes all kinds of people: good ones, bad ones, called ones, fallen ones, and recovered ones. If I were to ask you which kind you are, you may say that firstly you were a called one, then a fallen one, and finally a recovered one.

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

English Rcv Bible

Podcast

കീർത്തനങ്ങൾ

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

പോഡ്കാസ്റ്റ്

Podcast

മലയാളം പാട്ട്പുസ്തകം

©2024 തിരുവനന്തപുരത്തുള്ള സഭ

bottom of page